play-sharp-fill

കനത്ത ചൂടിൽ പൊലീസുകാരന് അസ്വസ്ഥത ; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് കണ്ണൂർ ക്യാമ്പിലെ ക്യാമ്പ് ഫോളോവർ ട്രെയിനിൽ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂർ കണ്ണവം സ്വദേശി രവി എ(54) ആണ് മരിച്ചത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് സംഭവം. കനത്ത ചൂടിൽ പൊലീസുകാരന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ട്രെയിനിൽ കുഴഞ്ഞു വീണു. മൃതദേഹം പഞ്ചാബിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, കാര്യമായ സൗകര്യങ്ങൾ ഡ്യൂട്ടിക്ക് പോയവർക്ക് ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം: മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത

  തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 03-06-2024: എറണാകുളം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 03-06-2024: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ 04-06-2024: എറണാകുളം, തൃശൂർ, […]

അമ്മയെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെ മകന് പൊള്ളലേറ്റു ; ഭര്‍ത്താവ് തീകൊളുത്തിയ യുവതിയും മകനും മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മകനും മരിച്ചു. വര്‍ക്കല സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദു (43) മകന്‍ അമല്‍ (17) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. തീപൊള്ളലേറ്റ ഭര്‍ത്താവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. അമ്മയെ തീകൊളുത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് മകന് പൊള്ളലേറ്റത്. കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നു മണിയോടെ കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി […]

കങ്ങഴ സ്വദേശി ബിബിൻ ജോസിന്റെ മരണം കാലപാതകം: സമഗ്രാന്വേഷണം വേണമെന്ന് കുടുംബം: മൃതദേഹം ഇപ്പോഴും മെഡിക്കൽ കോളജിൽ: കങ്ങഴയിൽ നിന്ന് കാണാതായ ബിബിന്റെ മൃതദേഹം കണ്ടത് വടവാതൂരിൽ .

  കോട്ടയം: കങ്ങഴ സ്വദേശി ബിബിൻ ജോസി (22) ൻ്റെ ദുരൂഹ മരണം കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കങ്ങഴ കോട്ടാമല ചീനിക്കടുപ്പിൽ ജോസിന്റെയും ജൂലിയ ത്തിന്റെയും ഏക മകനാണ് ബിബിൻ. കോട്ടയം ജി ടെക് സ്ഥാപനത്തിൽ എം എസ് ഒ കോഴ്സിന് പഠിക്കുകയായിരുന്നു. മെയ് മാസം പത്താം തീയതി കങ്ങഴയിലെ വീട്ടിൽ നിന്നും പോയ ബിബിൻ ജോസ് രാത്രി ആയിട്ടും വീട്ടിൽ തിരികെ എത്താത്തതിനെ തുടർന്ന് പാമ്പാടി പോലീസിൽ പരാതി നൽകി. പോലീസിൻ്റെ അന്വേഷണത്തിൽ ബിബിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേഷണം […]

വസ്തു തരംമാറ്റത്തിന് 40,000 രൂപ കൈക്കൂലി ; താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയിലായി. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി സി രാമദാസ് പിടിയിലായത്. പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റവുമായി ബന്ധപ്പെട്ട് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്. വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് 75,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് വിലപേശി 60,000 ലും തുടര്‍ന്ന് 50,000 ലുമെത്തി. ഒടുവില്‍ 40,000 രൂപയെങ്കിലും തന്നാല്‍ ഇടപാട് ശരിയാക്കാമെന്ന് സര്‍വേയര്‍ അറിയിച്ചു. തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കല്‍പ്പടിയില്‍ […]

കനത്ത മഴ; വരുന്ന മണിക്കൂറുകളിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ ആറ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 115.6 […]

ചുട്ടുപൊള്ളുന്ന വെയിലിൽ മരിച്ചത് 110 പേര്‍, തലയിൽ തുണി മാത്രമിട്ട് പണിയെടുക്കുന്ന സാധാരണക്കാർ, ഇവർക്ക് ദാഹമകറ്റാൻ മോരിന്റെ പാക്കറ്റുകളുമായി യുവതി

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ഉഷ്ണതരംഗത്തിൽ വലയുകയാണ്. 50 ഡിഗ്രിയ്ക്കും മുകളിലാണ് പലയിടങ്ങളിലും ചൂട്. കടുത്ത ചൂട് കാരണം അസാനഘട്ട പോളിംഗിനിടെ ഉത്തര്‍പ്രദേശില്‍ 33 പോളിംഗ് ജീവനക്കാരാണ് മരിച്ചത്. ഇതുവരെയായി 110 പേര്‍ ഉഷ്ണതരംഗം മൂലം ഉത്തരേന്ത്യയില്‍ മരിച്ചുവെന്നാണ് റിപ്പോർട്ട്. ചുട്ടുപൊള്ളുന്ന വെയിലില്‍ തലയിൽ ഒരു തുണി മാത്രമിട്ട് പുറത്ത് ജോലി ചെയ്യുകയാണ് സാധാരണക്കാർ. അവർക്ക് അതല്ലാതെ മറ്റു വഴികളില്ല. എന്നാൽ, ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് പണിയെടുക്കുന്ന ജോലിക്കാര്‍ക്ക് വെള്ളം നല്‍കുകയാണ് സുചി ശര്‍മ്മ എന്ന് ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്. ഇതിന്റെ വീഡിയോ തന്‍റെ സോഷ്യൽ […]

വയറുകുറയുന്നില്ലേ…വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഗ്രീന്‍ ജ്യൂസുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് പലരും ആഗ്രഹിക്കുന്ന ഒന്നാണ്.  വയറിലെ കൊഴുപ്പ് വര്‍ധിക്കുന്നതിന് പ്രധാന കാരണം നമ്മുടെ ഭക്ഷണരീതിയും ജീവിതരീതിയുമാണ്. എത്ര വ്യായാമം ചെയ്‌താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. എന്നാൽ വയറു കുറയ്‌ക്കാൻ വയറ്റിൽ കൊഴുപ്പ് അടിയുന്നത് തടയണം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണ ക്രമവുമാണ് വയറ്റില്‍ കൊഴുപ്പ് ഇത്തരത്തില്‍ അടിയാന്‍ കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ഗ്രീന്‍ ജ്യൂസുകള്‍. 1.സ്പിന്‍ഞ്ച് അന്‍ കെയ്ല്‍ ജ്യൂസ്  ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം സുലഭമായി ലഭിക്കുന്ന രണ്ട് ഇലക്കറികളാണിത്. […]

റെക്കോർഡ് നേട്ടവുമായി ലോക്സഭാ തെരഞ്ഞെടുപ്പ്, വോട്ട് ചെയ്തത് 64 കോടി പേർ, ഏഴ് ഘട്ടങ്ങളായി നടന്ന തെരെഞ്ഞെടുപ്പ് സമാധാനപരം, 495 പരാതികളില്‍ 90 ശതമാനവും പരിഹരിച്ചു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിട്ടു. 64 കോടി പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണല്ലിന് മുന്നോടിയായി വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടത്തിയ തിര‍ഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് കിട്ടിയ 495 പരാതികളില്‍ 90 ശതമാനവും പരിഹരിച്ചുവെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പരാതികളില്‍ നോട്ടീസ് നല്‍കുകയും ഉന്നത നേതാക്കൾക്കെതിരെ പോലും കേസെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം […]

വിവാഹത്തിന് മുൻപ് ഗര്‍ഭിണി ആയത് കൊണ്ടാണ് വിവാഹം ലളിതമാക്കിയത്, ഗൗതമിന്റെ അച്ഛന് വിവാഹത്തില്‍ താല്പര്യം ഉണ്ടായിരുന്നില്ല ; വിവാഹത്തെക്കുറിച്ച്‌ വന്ന നെഗറ്റീവ് കമന്റുകൾ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് നടി മഞ്ജിമ

സ്വന്തം ലേഖകൻ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹന്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോള്‍ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ചെന്നൈയില്‍ ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചു. പഴയകാല നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. നടി രാഗിണിയാണ് ഗൗതം കാര്‍ത്തിക്കിന്റെ അമ്മ. കാര്‍ത്തിക്കും രാഗിണിയും ഏറെക്കാലമായി അകന്ന് കഴിയുകയാണ്. അമ്മയാണ് തന്നെയും […]