play-sharp-fill

പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കി, വോട്ടെണ്ണലിൽ പങ്കെടുപ്പിക്കാതിരിക്കാനു‌ള്ള നീക്കമെന്ന് സൂചന, തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീംകോടതിയെയും കുറ്റപ്പെടുത്തുന്ന തരത്തിൽ അഖിലേഷ് യാദവിന്റെ സോഷ്യൽമീ‍ഡിയ പോസ്റ്റ്

ലഖ്നൌ: ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയതായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വോട്ടെണ്ണലിൽ പങ്കെടുക്കാതിരിക്കാനാണ് ഇവരെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ് മേധാവിയെയും സുപ്രീംകോടതിയെയും കുറ്റപ്പെടുത്തുന്ന രീതിയിലാണ് അഖിലേഷ് യാദവ് സോഷ്യൽ മീ‍‍ഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് യാദവ് ആരോപിച്ചത്. എല്ലാ പാർട്ടികളും സമാധാനപരമായി പ്രവർത്തിക്കുമ്പോൾ, […]

കോട്ടയത്ത് തപാൽ വോട്ടുകളും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങി.

  കോട്ടയം: കോട്ടയത്ത് തപാൽ വോട്ടുകളും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്. ഒരു റൗണ്ടിൽ ഒരേ സമയം 14 മേശയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂർ-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണൽ റൗണ്ടുകളുടെ എണ്ണം. ഓരോ റൗണ്ടും പൂർത്തീകരിക്കുമ്പോൾ ലീഡ് നില അറിയാം.

പ്രതീക്ഷ മങ്ങിയാൽ പ്രതിഷേധത്തിനൊരുങ്ങി ‘ഇന്ത്യ’ മുന്നണി, പ്രതിഷേധത്തിന്റെ കാരണങ്ങൾ ഇതൊക്കെ, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചന, പിന്തുണയുമായി മമത ബാനർജി

ന്യൂഡൽഹി: എക്‌സിറ്റ് പോൾ സർവേകളെ ശരി വയ്‌ക്കുന്നതാണ് വോട്ടെണ്ണൽ ഫലം എങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ ‘ഇന്ത്യ’ മുന്നണി നേതാക്കൾ ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും. വോട്ടെണ്ണലിന് ശേഷം പ്രതീക്ഷകൾക്കും വിലയിരുത്തലുകൾക്കും അനുസൃതമായി സീറ്റുകൾ ലഭിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളെ ചോദ്യം ചെയ്‌ത് പ്രതിഷേധിക്കാനാണ് നീക്കം. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനും ആലോചിക്കുന്നുണ്ടെന്നാണ് വിവരം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം വോട്ടെണ്ണൽ പ്രക്രിയ തികച്ചും സുതാര്യവും ശക്തവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റും ഇടിയും; മലയോര മേഖലകളില്‍ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. അതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര […]

വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെ ചൊല്ലി തര്‍ക്കം; പിന്നാലെ സംഘര്‍ഷം; വൃദ്ധനടക്കം മൂന്ന് പേരുടെ തല തല്ലിപ്പൊട്ടിച്ചു; യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: വീടിന് സമീപത്ത് മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ വൃദ്ധനടക്കം മൂന്നു പേരുടെ തല തല്ലിപ്പൊട്ടിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. ഊരുട്ടമ്പലം സ്വദേശി വിഷ്ണു മോഹന്‍, മലയിന്‍കീഴ് സ്വദേശി രാഹുല്‍, മാറനല്ലൂര്‍ സ്വദേശികളായ വിനോദ് കാംബ്ലി, പ്രവീണ്‍, ശ്രീരാജ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ രണ്ടുപേര്‍ക്കും തലയ്ക്ക് പരുക്കുണ്ട്. അയല്‍വാസിയുടെ വീടിനോട് ചേര്‍ന്ന് 85 കാരനായ സോമന്‍ നാടാര്‍ പതിവായി മൂത്രമൊഴിക്കാറുണ്ടായിരുന്നു. ഇത് പല തവണ വിലക്കി. എന്നാല്‍ സോമന്‍ നാടാര്‍ മൂത്രമൊഴിക്കുന്നത് തുടര്‍ന്നു. ഊരൂട്ടമ്പലം സ്വദേശി രതീഷിന്റെ ഭാര്യ […]

സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങി; സ്ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി; എട്ട് മണിയോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് മാറ്റും

തിരുവനന്തപുരം: വോട്ടെണ്ണല്‍ നടപടികളുടെ ആദ്യ പടിയായ സ്ട്രോങ് റൂമുകള്‍ തുറന്നു തുടങ്ങി. തിരുവനന്തപുരത്തും എറണാകുളത്തും മലപ്പുറത്തും കോഴിക്കോടും വടകരയിലും സ്ട്രോങ് റൂമുകള്‍ തുറന്നു. തിരുവനന്തപുരത്ത് സര്‍വോദയ സ്കൂളിലും എറണാകുളത്ത് മഹാരാജാസ് കോളേജിലുമാണ് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചത്. രാവിലെ ആറ് മണിയോടെയാണ് സ്ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങിയത്. എന്നാല്‍ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് വോട്ടിങ് മെഷീനുകള്‍ മാറ്റുക. എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഇതിന് പിന്നാലെ വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങും.

കാവി ലഡു 3000; ഓര്‍ഡര്‍ കൊടുത്തത് പാഴാകില്ലെന്ന് ബിജെപി; പതിവ് തെറ്റിക്കാതെ ശശി തരൂര്‍ ഇത്തവണയും ഫ്ലാറ്റില്‍ തന്നെ; തിരുവനന്തപുരത്തെ ശക്തമായ ത്രികോണ മത്സരം ആരെ തുണയ്ക്കും….?

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്. നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. പോളിംഗ് കഴിഞ്ഞ് 39 ആം നാളാണ് സംസ്ഥാനത്തെ വോട്ടെണ്ണല്‍. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യം പോസ്റ്റല്‍ വോട്ടുകളാവും എണ്ണിത്തുടങ്ങുക. വോട്ടിങ്ങ് യന്ത്രങ്ങളിലെ വോട്ടെടുപ്പും പിന്നാലെ തുടങ്ങും. എട്ടരയോടെ ആദ്യ സൂചനകള്‍ വരുമെന്നാണ് പ്രതീക്ഷ. അതിനിടെ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നല്‍കിയതായാണ് ജില്ലയിലെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ജയിച്ചില്ലെങ്കിലും കേന്ദ്രത്തില്‍ ബിജെപി […]

കനത്ത മഴ… വൈദ്യുതിയും പോയി, അടുക്കളവാതിൽ തുറക്കുന്ന ശബ്ദം കേട്ട് ടോർച്ച് തെളിച്ചപ്പോൾ ടെറസിൽ നിന്നു ഭയാനകമായ ശബ്ദം; തുടർന്ന് വീടിന് മുകളിലേക്ക് കല്ലേറും; കോട്ടയം പനച്ചിക്കാട് രത്നമ്മയുടെ വീട്ടിൽ പിന്നീട് സംഭവിച്ചത്…!

കോട്ടയം: അടുക്കളയുടെ കതകു തുറന്നു മോഷണം നടത്താൻ ശ്രമം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ വീടിനു മുകളിലേക്കു കല്ലേറും ഭയാനകമായ ശബ്ദവും. പനച്ചിക്കാട് കുഴിമറ്റം കാവിത്താഴെ ഡോ.എ.ആർ.രത്നമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ 12നു ശേഷം മോഷണശ്രമം നടന്നത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. വൈദ്യുതിയും പോയി. അടുക്കളവാതിൽ തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റു ടോർച്ച് തെളിച്ചു. ഇതിനിടെ വീടിന്റെ ടെറസിൽ നിന്നു ഭയാനകമായ ശബ്ദം കേട്ടു. ടെറസിൽ കയറിയതോടെ റോഡിൽ നിന്നു കല്ലേറുണ്ടായി. വലിയ 2 കിലോ ഭാരമുള്ള കരിങ്കല്ലാണു ടെറസിന് മുകളിലേക്കു വീണത്. ദേഹത്തു […]

‘ആ കാർ ഞാനിങ്ങ് എടുക്കുവാ’…! തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇത് ബൈജു പറയുമോ അതോ സുനി പറയുമോ? ചായക്കടയിൽ തിരഞ്ഞെടുപ്പ് ചർച്ച മൂത്തപ്പോൾ കാറുകൊണ്ട് പന്തയം വെച്ച് ബിജെപിയും കോൺഗ്രസും

ചാവക്കാട്: ‘ആ കാർ ഞാനിങ്ങ് എടുക്കുവാ’ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബൈജു പറയുമോ അതോ സുനി പറയുമോ? ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ആരു ജയിക്കുമെന്ന ആകാംഷ നിലനിൽക്കേ കാറുകൊണ്ടൊരു പന്തയം വച്ചിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകൻ ബൈജു തെക്കനും ബിജെപി പ്രവർത്തകൻ ചില്ലി സുനിയും. സുരേഷ് ഗോപി ജയിച്ചാൽ ബൈജുവിന്റെ വാഗ്‌നർ കാർ ചില്ലി സുനിക്കും മുരളീധരൻ ജയിച്ചാൽ ചില്ലി സുനിയുടെ സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിനും നൽകും. മണത്തല ചാപ്പറമ്പിൽ ചായക്കടയിൽ രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരിക്കെയാണു നാട്ടുകാരായ ഇരുവരും പന്തയത്തിലെത്തിയത്. മണത്തല നാഗയക്ഷി […]

കണക്കുകൂട്ടലുകളെ തകിടം മറിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്; തിരിച്ചടികളുടെയും തിരിച്ചുവരവുകളുടെയും എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍; കോട്ടയത്ത് ഉറ്റുനോക്കി സ്ഥാനാർത്ഥികൾ; ഒരേപോലെ പ്രതീക്ഷകളുമായി ജോസഫും ജോസും; ഇനി ഏതാനും മണിക്കൂറുകൾ മാത്രം….

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഞെട്ടിയിരിക്കുന്നത് കേരളത്തിലെ സിപിഎമ്മും ബിജെപിയുമാണ്. കാരണം അവരുടെ പോലും കണക്കുകൂട്ടലുകളെ തകിടം മറിക്കുന്ന റിപ്പോർട്ടാണ് അവ. എബിപി- സി വോട്ടർ സർവേപ്രകാരം എല്‍ഡിഎഫ് ഒരിടത്തും വിജയിക്കില്ല. അതേസമയം ഒരു സീറ്റെങ്കിലും പിടിക്കുമെന്ന അവകാശവാദവുമായി രംഗത്തുണ്ടായിരുന്ന ബിജെപി മൂന്ന് സീറ്റുകള്‍ സ്വന്തമാക്കുന്ന എക്സിറ്റ് പ്രവചനമാണ് മറ്റൊരു ഞെട്ടലിനു കാരണം. തൃശൂർ, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ബിജെപി വിജയം എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. വാശിയേറിയ മത്സരം നടന്ന തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ എൻഡിഎ സ്ഥാനാർഥി സുരേഷ് […]