play-sharp-fill

കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് : കെ കെ ശൈലജ ; വടകരയില്‍ യുഡിഎഫിലെ ഷാഫി പറമ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

സ്വന്തം ലേഖകൻ കണ്ണൂര്‍: സംസ്ഥാനത്ത് ആലത്തൂര്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കാണുന്നതെന്ന് വടകരയിലെ ഇടതു സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ആ കൂട്ടത്തില്‍ വടകരയില്‍ ഷാഫി പറമ്പില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അത് തുടരാനാണ് സാധ്യതയെന്നാണ് തോന്നുന്നതെന്നും ശൈലജ പറഞ്ഞു. എന്നാല്‍ ഇനിയും കുറേ റൗണ്ട് വോട്ട് എണ്ണാനുണ്ട്. പക്ഷെ പൊതുവെ ട്രെന്‍ഡ് എന്ന നിലയില്‍ 2019 ല്‍ ഉണ്ടായതുപോലെ യുഡിഎഫിന് അനുകൂലമായ പാര്‍ലമെന്റ് ഇലക്ഷനിലെ ട്രെന്‍ഡാണ് കാണുന്നത് എന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫിലെ ഷാഫി പറമ്പില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് […]

ആലപ്പുഴയിൽ തുഴയെറിഞ്ഞ് കെ.സി. വേണുഗോപാൽ ; ഭൂരിപക്ഷം 25,000 കടന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർ‌ഥി കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്. ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 25,000 കടന്നു. രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഒരുഘട്ടത്തിൽ ഭൂരിപക്ഷം 300 വോട്ടുകളോളം ഉയർത്തിയെങ്കിലും ഒരുഘട്ടത്തിൽ താഴേക്ക് പോവുകയായിരുന്നു. രാജ്യസഭയിൽ എംപിയായിരിക്കെയാണ് കെ.സി. വേണുഗോപാൽ ലോക്സഭയിൽ മത്സരിക്കാനിറങ്ങിയത്. ലോക്സഭയിലേക്കു ജയിക്കുന്നതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി ഒഴിയേണ്ടി വരും. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള […]

വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു ; ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിൽ എൽഡിഎഫ് ക്യാംപ്

സ്വന്തം ലേഖകൻ വടകര: വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ ലീഡുമായി മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറി‍ഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു. വിജയം ഉറപ്പാണെന്ന് വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിൽ എത്തിയ ഷാഫി പറമ്പിൽ പറഞ്ഞു. അത് ശരിവയ്ക്കുന്ന രീതിയിലാണ് വടകരിയിലെ വോട്ടെണ്ണൽ മുന്നേറുന്നത്. എന്നാൽ ശൈലജ തിരിച്ചുവരുമെന്ന ഉറപ്പിലാണ് എൽഡിഎഫ് ക്യാംപ്.

തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില ; രാജീവ് ചന്ദ്രേശഖറും ശശി തരൂരും തമ്മിൽ കനത്ത പോരാട്ടം ; കേരളത്തിൽ യുഡിഫ് തരംഗം

സ്വന്തം ലേഖകൻ തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ലീഡ് മാറിമറിയുന്ന നിലയാണ് കണ്ടുവരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച സമയത്ത് ലീ‍ഡ് ചെയ്തിരുന്നത് രാജീവ് ചന്ദ്രേശഖറായിരുന്നു. പിന്നീട് ശശി തരൂർ ലീഡ് ഉയർത്തി. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രാജീവ് ചന്ദ്രശേഖറാണ് രണ്ടായിരത്തിനടുത്ത് ലീഡ് ചെയ്യുന്നത്. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിയും ലീഡ് ചെയ്യുന്നുണ്ട്. കേരളത്തില്‍ യുഡിഎഫ് തരംഗമാണ് പ്രകടമാകുന്നത്. […]

വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ; ആദ്യ റൗണ്ടിൽ പിന്നിൽ പോയ പ്രധാനമന്ത്രിക്ക് വീണ്ടും ലീഡ്, രാഹുൽ രണ്ടിടത്തും മുന്നിൽ ; 100 പിന്നിട്ട് കോൺഗ്രസ്

സ്വന്തം ലേഖകൻ ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയ മോദി നേരിയ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 50.4 ശതമാനം വോട്ടുവിഹിതത്തോടെ നേരിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് തിരിച്ചുവന്നു. കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായിക്കെതിരെ 436 വോട്ട് ലീഡാണ് നാലാം റൗണ്ട് പൂര്‍ത്തിയായപ്പോൾ പ്രധാനമന്ത്രി നേടിയത്. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. ആദ്യ […]

തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം ; ആദ്യ റൗണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

സ്വന്തം ലേഖകൻ ചെന്നൈ: ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 13 സീറ്റുകളിൽ ഡിഎംകെയും 6 സീറ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും […]

വയനാട്ടില്‍ വിജയം ഉറപ്പിച്ച് രാഹുല്‍, ഭൂരിപക്ഷം അരലക്ഷം കടന്നു ; റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് മുന്നില്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വയനാട്ടിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വന്‍ മുന്നേറ്റം. വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം അരലക്ഷം കടന്നു. റായ്ബറേലിയിലും രാഹുല്‍ മുന്നേറുകയാണ്. അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പിന്നില്‍ പോയെങ്കിലും ഇപ്പോള്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ഒന്നരമണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ സഖ്യം 290 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 233 സീറ്റുകളില്‍ ഇന്ത്യ സഖ്യമാണ് മുന്നില്‍. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 43 ഇടത്ത് ഇന്ത്യാ സഖ്യവും 36 ഇടത്ത് എന്‍ഡിഎയം […]

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥലസൗകര്യമില്ല ; പരാതിയുമായി സ്ഥാനാര്‍ഥികള്‍

സ്വന്തംലേഖകൻ കാസര്‍കോട്: കാസര്‍കോട് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥലസൗകര്യം കുറഞ്ഞതില്‍ പരാതിയുമായി സ്ഥാനാര്‍ഥികള്‍. കേന്ദ്രസര്‍വകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടെണ്ണല്‍ കേന്ദ്രമൊരുക്കിയിരിക്കുന്നത്. വിശാലമായ ക്യാംപസ് ഉണ്ടായിട്ടുപോലും വോട്ടെണ്ണല്‍ കേന്ദ്രം സജീകരിച്ചിരിക്കുന്നിടത്ത് സ്ഥലപരിമിതിയുണ്ടെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തുന്ന സ്ഥാനാര്‍ഥികള്‍ക്കും ഏജന്റുമാര്‍ക്കും സുഖമമായി സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടാവണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇരിക്കാനോ കസേര നീക്കിയിടാനോ ഉള്ള സൗകര്യം ഇവിടെയില്ലെന്ന് സ്ഥാനാര്‍ഥികള്‍ പരാതിപ്പെടുന്നു.

ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ; ആറായിരത്തിലേറെ വോട്ടിന് കോൺഗ്രസ് മുന്നിൽ ; എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിൽ ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം

സ്വന്തം ലേഖകൻ ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 244 സീറ്റുകളിൽ വീതം […]

ദേശീയതലത്തിൽ എൻഡിഎയ്ക്ക് വൻ ലീഡ്, പ്രവചനങ്ങൾ ശരിവച്ച് കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, ഇഞ്ചോടിച്ച് പോരാട്ടത്തിൽ എൽഡിഎഫ് രണ്ടാമത്, തൃശ്ശൂരിൽ സുരേഷ് ​ഗോപിക്ക് ലീഡ്, തരൂരും രജീവും തമ്മിൽ തിരുവനന്തപുരത്ത് വൻ പോരാട്ടം

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജ്യത്ത് എൻ.ഡി.എയ്ക്ക് വൻ മുന്നേറ്റം. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുന്ന തരത്തിൽ കേരളത്തില്‍ യുഡിഎഫ് ലീഡ് നേടുന്നു. 16 സീറ്റുകളില്‍ യുഡിഎഫ് ലീഡ് എടുത്തു. തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് സൂചന. ഇവിടെ ലീഡ് നില മാറി മറിയുന്ന അവസ്ഥയാണ് കാണുന്നത്. തുടക്കത്തിത്തില്‍ തരൂർ ലീഡ് നേടിയപ്പോള്‍ പിന്നാലെ രാജീവ് ചന്ദ്രശേഖർ ലീഡ് തിരിച്ചു പിടിച്ചു. പന്ന്യൻ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. കനത്ത സുരക്ഷാ വലയത്തില്‍ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ രാവിലെ അഞ്ചരയോടെയാണ് തുറന്നത്. രാവിലെ […]