play-sharp-fill

നീ വെറും പീറ പോലീസാണെന്നു പറഞ്ഞ് ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു, തുടർന്ന് വാക്കുതർക്കം, പത്ത് ദിവസത്തെ അവധി ചോദിച്ച സിപിഒയെ പരസ്യമായി അധിക്ഷേപിച്ച് സിഐ, സിപിഒയുടെ പരാതിയിൽ സിഐ കിരൺ ശ്യാമിനെതിരെ അന്വേഷണം

പാലക്കാട്: ജോലിഭാരം കൂടിയതിനാൽ പത്ത് ദിവസത്തെ അവധി ചോദിച്ച സിപിഒയ്ക്ക് സിഐയുടെ അധിക്ഷേപം. പാലക്കാട് പാടകിരി സ്റ്റേഷനിലെ സിപിഒ സന്ദീപിനെയാണ് സിഐ കിരൺ ശ്യാം അധിക്ഷേപിച്ചത്. സംഭവത്തിൽ സന്ദീപ് പരാതി നൽകി. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ സിഐ ഊരിയെടുത്തതായും പരാതിയുണ്ട്. അവധി ആവശ്യപ്പെട്ടതും സിഐ മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് സന്ദീപിന്റെ പരാതിയിൽ പറയുന്നത്. അവധി നിഷേധിച്ചതോടെ താൻ മെഡിക്കൽ അവധിയെടുക്കാമെന്ന് പറഞ്ഞ് സന്ദീപ് പുറത്തേക്ക് ഇറങ്ങി. ഇയാളെ പിന്തുടർന്നെത്തിയ സിഐ സന്ദീപിന്റെ ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. തുടർന്ന് […]

4 വർഷത്തെ ബിരുദ കോഴ്സ് : ആദ്യ ബാച്ച്‌ പൂര്‍ത്തിയാക്കും വരെ അധ്യാപക തസ്തികകള്‍ അതേപടി നിലനിര്‍ത്തുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുമ്ബോള്‍ അധ്യാപക തസ്തികകള്‍ അതേപടി നിലനിര്‍ത്തുമെന്ന് സര്‍ക്കാരിന്‍റെ ഉറപ്പ്. ധനകാര്യ ഉന്നത വിദ്യാഭ്യസ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആദ്യ ബാച്ച്‌ പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. നിലവിലെ ഗസ്റ്റ് അധ്യാപക തസ്തികകള്‍ അടക്കം തുടരാം. നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുമ്ബോള്‍ ജോലി ഭാരം കുറവ് വന്ന് അധ്യാപക തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് മന്ത്രി തല ചര്‍ച്ചയും തുടര്‍ തീരുമാനവും. തസ്തിക സംരക്ഷിക്കും വിധം അധ്യാപകരുടെ […]

ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറുടെ ആത്മഹത്യ വഴിത്തരിവിൽ; ഗർഭഛിദ്രം നടത്താൻ മരുന്നുവാങ്ങി നൽകിയത് രമ്യാ, കൂട്ടുപ്രതികളായ രണ്ടുപേരുടെ അറസ്റ്റിൽ പോലീസിന് കിട്ടിയത് നിർണായക വിവരങ്ങൾ, കേസിൽ ടാറ്റു മാഫിയക്കും പങ്കെന്ന് സൂചന, ഒന്നാം പ്രതി അന്വേഷണവുമായി സഹകരിക്കാത്തതിനാൽ രണ്ടാം കസ്റ്റഡി, സത്യം പറയിപ്പിക്കാൻ കച്ചക്കെട്ടി പോലീസ്

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം വഴിത്തിരിവിലേക്ക്. പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തുന്നതിനുള്ള മരുന്ന് വാങ്ങി നൽകിയതുൾപ്പെടെ പ്രതിയെ സഹായിച്ചത് കരകുളം കിഴക്കേല വാർഡിൽ അമ്മൻ കോവിലിന് സമീപം മണലിത്തല സദനം വീട്ടിൽ രമ്യാ ഗോപനാണെന്നാണ് കണ്ടെത്തി. ആനയറ കടകംപള്ളി എം.സി.സി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന വിശാഖ് എന്ന കിച്ചുവിനേയും രമ്യയേയും കുന്നുകുഴിയിലെ സ്റ്റുഡിയോയിൽ നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി ജി.ബി. രമ്യാ ഗോപൻ (33), മൂന്നാം പ്രതി വിശാഖ് എന്ന കിച്ചു (26) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഇവരിൽനിന്നാണ് നിർണായക […]

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; ബസിൽ വച്ച് രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ ഓടിച്ചിട്ടു പിടികൂടി

കോഴിക്കോട് : ബസ്സില്‍ യാത്രചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ മജീദ് (52) ആണ് പിടിയിലായത്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാര്‍ത്ഥിനി തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ കയറിയത്. വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകവേയാണ് അതിക്രമത്തിന് ഇരയായത്. അസുഖത്തിന്റെ അവശതയില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനിയെ ബസ് രാമനാട്ടുകര ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് അബ്ദുല്‍ മജീദ് ഉപദ്രവിക്കുകയായിരുന്നു. ഞെട്ടിയെഴുന്നേറ്റ പെണ്‍കുട്ടി പ്രതിയുടെ […]

ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച; നഴ്സിങ് കോളേജിലെ പത്ത് വിദ്യാർത്ഥികൾക്ക് ശ്വാസതടസം, ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ആസിഡ് ചോർന്നത് ടാങ്കർ ലോറിയുടെ വാൽവിലൂടെ

കണ്ണൂർ: പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കുന്നതിനിടയിൽ സമീപത്തെ കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. രാമപുരം ക്രസന്റ് നഴ്സിങ് കോളേജിലെ 10 വിദ്യാർത്ഥികൾക്കാണു ശ്വാസതടസം അനുഭവപ്പെട്ടത്. അഫ്‌സാന (20), ഫാത്തിമത്ത് സഫ്ന (21) എന്നീ വിദ്യാർഥികളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ (21), ഹിബ (21), രേണുക (21) അർജുൻ (21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് […]

കോട്ടയത്ത് നിന്നും അധ്യാപകരെ മലബാറിലേക്ക് സ്ഥലം മാറ്റിയ സംഭവം ; പ്രതിഷേധവുമായ് ഭരണ പ്രതിപക്ഷ സംഘടനകൾ രംഗത്ത്

കോട്ടയം : ചങ്ങനാശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ 5 അധ്യാപികമാരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത്. സിപിഎം അനുകൂല സംഘടനയായ കെഎസ്ടിഎയും പ്രതിപക്ഷ സംഘടനയായ എച്ച്എസ്എസ്ടിഎയുമാണ് നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അധ്യാപികമാരെ സ്ഥലം മാറ്റിയ ഡിജിഇയുടെ നടപടിക്കെതിരെ കെഎസ്ടിഎ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്നതരത്തിലുള്ള മുൻ പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ പരാതിപ്പെട്ട അധ്യാപികമാരെ കേൾക്കാതെ ഏകപക്ഷീയമായി സ്ഥലം മാറ്റുന്ന നടപടിയാണ് ഉണ്ടായതെന്ന് സംഘടന കുറ്റപ്പെടുത്തി. അധ്യാപികമാരുടെ പരാതി ശരിവക്കുന്ന രീതിയിലുള്ള വനിതാ കമ്മീഷൻ റിപ്പോർട്ട് നിലനിൽക്കെ, […]

തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന് മേയർ സ്ഥാനം നഷ്ടപ്പെടുമോ? തോല്‍വിക്ക് കാരണം മേയറുണ്ടാക്കിയ വിവാദം, ആര്യക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

  തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ റോഡിലുണ്ടായ തർക്കം സിപിഎമ്മിന് തിരിച്ചടിയായെന്ന് വിലയിരുത്തല്‍. മേയർ ആര്യ രാജേന്ദ്രൻ്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം അതിശക്തമായി ഉയർന്നു.   ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം. ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി. വിഷയം സംസ്ഥാന നേതൃത്വത്തേയും ജില്ലാ കമ്മറ്റി അറിയിക്കും. മേയറെ മാറ്റണമെന്ന വികാരം സിപിഎമ്മിലെ ജില്ലാ ഘടകത്തിൽ ശക്തമാണ്. എന്നാൽ സംസ്ഥാന സമിതിയാണ് […]

സൈബർ ആക്രമണം; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ, ഇന്റലിജൻസിൽ നിന്നും മുന്നറിയിപ്പ്, മുഴുവൻ സമയവും ബാങ്കിന്റെ സിസ്റ്റം നിരീക്ഷിക്കണം, 20 വർഷത്തിനിടയിൽ നടന്ന സൈബർ ആക്രമണത്തിൽ കൂടുതലും ഇമെയിൽ ലിങ്കിലും വെബ്സൈറ്റിലും ക്ലിക്ക് ചെയ്യുക വഴി ഉണ്ടായ​ത്

ന്യൂഡൽഹി: ബാങ്കുകൾക്ക് മുന്നറിയിപ്പുമായി ആർ.ബി.ഐ. മുഴുവൻ സമയവും ബാങ്കിന്റെ സിസ്റ്റം നിരീക്ഷിക്കണമെന്ന് ആ​ർ.ബി.ഐ മുന്നറിയിപ്പിൽ പറയുന്നു. സൈബർ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ആർ.ബി.ഐയുടെ മുന്നറിയിപ്പ്. ഇന്റലിജൻസിൽ നിന്നും ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ നിർദേശം. ജൂൺ 24ാം തീയതിയാണ് ആർ.ബി.ഐ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. നേരത്തെ നിരവധി സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലുൽസ്സെക് എന്ന സംഘം ഇന്ത്യൻ ബാങ്കുകളെ ലക്ഷ്യമിട്ടതായി ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായ മുന്നറിയിപ്പ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തിന് കഴിഞ്ഞ വർഷവും ലഭിച്ചിരുന്നു. നെറ്റ്‍വർക്ക് ആക്ടിവിറ്റികളും സെർവറുകളും, സ്വിഫ്റ്റ്, […]

മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെ ഓട വിവാദം ; നിർമ്മാണത്തിനെതിരെ പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്

പത്തനംതിട്ട : കൊടുമണ്ണില്‍ മന്ത്രി വീണ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു മുന്നിലെ വിവാദ ഓട നിർമ്മാണത്തിനെതിരെ പ്രതിഷേധ മാർച്ചുമായി കോണ്‍ഗ്രസ്‌. വിവാദത്തിന് ശേഷം നിർത്തിവെച്ച ഓട നിർമ്മാണം ഇന്നലെ വീണ്ടും കോണ്‍ഗ്രസ് തടഞ്ഞിരുന്നു. ഇതിന് പുറമെയാണ് സ്ഥലത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചത്. മാർച്ച്‌ പൊലീസ് തടയുകയായിരുന്നു. കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച്‌ കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവാണ് ഉദ്ഘാടനം ചെയ്തത്. ശ്രീധരൻമാർക്ക് ഇനി സിപിഎമ്മില്‍ രക്ഷയില്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കെകെ ശ്രീധരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായും മധു പറഞ്ഞു. […]

സിദ്ധാർത്ഥന്റെ മരണം: പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്; ഗവർണർക്ക് മാതാപിതാക്കളുടെ പരാതി

  തിരുവനന്തപുരം : പൂക്കോട് സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ അച്ഛനും അമ്മയും ഗവർണറെ കണ്ടത്.   പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാർത്ഥന്റെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ വൈകിട്ട് രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവനും […]