play-sharp-fill

ഡങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് : ഡങ്കിപനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്ത് നാലാം വാർഡ് മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജു ( 42 ) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് കഴിഞ്ഞ 5 ദിവസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ജൂലായ് ഒന്ന് മുതൽ മൊബൈൽ നമ്പർ പോർട്ട് ചെയ്യൽ നടപടികളിൽ മാറ്റം ; അറിയാം പുതിയ നിയമങ്ങൾ

സിം സ്വാപ്പ്, റീപ്ലേസ്മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. 2024 മാർച്ച്‌ 14 കൊണ്ടുവന്ന മൊബൈല്‍ നമ്ബർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്ബതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരിക. ട്രായ് നിയമം അനുസരിച്ച്‌, നിലവിലുള്ള ഉപഭോക്താവിന് നഷ്ടപ്പെട്ടതോ പ്രവർത്തന രഹിതമായതോ ആയ സിം കാർഡിന് പകരം പുതിയ സിംകാർഡ് നല്‍കുന്നതിനാണ് സിം സ്വാപ്പ് അല്ലെങ്കില്‍ സിം റീപ്ലേസ്മെന്റ് എന്ന് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (29 /06/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (29 /06/2024) 1st Prize-Rs :80,00,000/- KF 947440 (IRINJALAKKUDA)   Cons Prize-Rs :8,000/- KA 947440 KB 947440 KC 947440 KD 947440 KE 947440 KG 947440 KH 947440 KJ 947440 KK 947440 KL 947440 KM 947440   2nd Prize-Rs :5,00,000/- KL 986079 (KOTTAYAM)   3rd Prize-Rs :1,00,000/- KA 586423 KB 904374 KC 814542 […]

വീട്ടില്‍ അതിക്രമിച്ച്‌ കയറി 48 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച 57കാരൻ പിടിയിൽ; 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

മലപ്പുറം: വീട്ടില്‍ അതിക്രമിച്ച്‌ കയറി 48 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച 57കാരൻ പിടിയിൽ. നരിപ്പറമ്പ് സ്വദേശി നാരായണനാണ് പിടിയിലായത്. 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2019 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. പ്രതി പരാതിക്കാരിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈം​ഗികമായി പീഡിപ്പിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. പിഴ അടച്ചാൽ അത് അതിജീവിതക്ക് നല്‍കും. അതിജീവിതക്ക് നഷ്ടപരിഹാരം നല്‍കാനായി ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്കും നിർദേശം നല്‍കിയിട്ടുണ്ട്. പൊന്നാനി സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സണ്ണി ചാക്കോ, സബ് […]

എം.ജി സർവകലാശാലയിൽ പഠിക്കാൻ വിദേശ വിദ്യാർഥികളുടെ ഒഴുക്ക് ; അപേക്ഷയിൽ 55 ശതമാനം വർധന

കോട്ടയം : എം.ജി. സർവകലാശാലാ കാമ്ബസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നതപഠനത്തിന് ഇത്തവണ അപേക്ഷിച്ചിട്ടുള്ളത് 885 വിദേശവിദ്യാർഥികള്‍. കഴിഞ്ഞവർഷം 571 അപേക്ഷകളായിരുന്നു. 55 ശതമാനമാണ് വർധന. 58 രാജ്യങ്ങളില്‍നിന്നുള്ളവരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. പി.എച്ച്‌ഡി- 187, പി.ജി- 406, ഡിഗ്രി- 292 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. ആഫ്രിക്കൻ രാജ്യങ്ങളില്‍നിന്നാണ് കൂടുതല്‍ പേർ. കെനിയയില്‍നിന്നാണ് ഏറ്റവും കൂടുതല്‍-79 പേർ. സുഡാനില്‍നിന്ന് 77 പേരുണ്ട്. ബൊട്സ്വാന-67, ബംഗ്ലാദേശ്-59, ഇറാഖ്-58, ടാൻസാനിയ-57, നൈജീരിയ-52, മലാവി-48, യെമൻ-39, ശ്രീലങ്ക-39, മാലി-33, ലെസോത്തോ-26, നേപ്പാള്‍-22, അംഗോള-22, എത്യോപ്യ-19, ഉഗാണ്ട-15, ദക്ഷിണ സുഡാൻ-10, ഗാംബിയ-10 എന്നിങ്ങനെയാണ് […]

സഹകരണ സംഘം ഓഫീസിനുമുന്നിൽ മൃതദേഹവുമായി ബി.ജെ.പിയുടെ പ്രതിഷേധം ; പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: ചെമ്ബഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച്‌ ജീവനൊടുക്കിയ ചെമ്ബഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധം. ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദി ജയകുമാർ ആണെന്ന് എഴുതിയിരുന്നു. ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധിച്ചത്. ആർ.ഡി.ഒ. സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നാണ് ബി.ജെ.പി. പ്രവർത്തകരുടെ നിലപാട്.

കണ്ണൂരിൽ സ്വകാര്യ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മൂന്നുകുട്ടികളാണ് കുളക്കരയിൽ എത്തിയത്. രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി. രണ്ടുകുട്ടികളും മുങ്ങിയപ്പോൾ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തിൽനിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാൾ ആശുപത്രിയിലെത്തിച്ച ശേഷം മരണത്തിന് കീഴടങ്ങി.

ഇ-പോസ് മെഷീന്‍ തകരാറിൽ ; റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു

സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍കട വ്യാപാരികളുടെ സമരം ഒഴിവാക്കാന്‍ ജൂലൈ നാലിന് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. രാവിലെ പത്തു മുതലാണ് ഇ-പോസ് മെഷീന്‍ തകരാറിലായത്. തുടര്‍ന്ന് സംസ്ഥാനത്തെ മിക്കയിടങ്ങളിലും റേഷന്‍ വിതരണം മുടങ്ങി. മെഷീനില്‍ വിരല്‍ പതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആധാര്‍ ഓതന്റിഫിക്കേഷനുള്ള ബയോമെട്രിക് സംവിധാനം പരാജയപ്പെടുകയായിരുന്നു. സെര്‍വര്‍ തകരാറാണ് കാരണമായി ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ വൈകുന്നേരവും സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ […]

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് വിറ്റു ; പുജാരി അറസ്റ്റിൽ

തിരൂർ : തിരൂരില്‍ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച്‌ വിറ്റ പൂജാരി അറസ്റ്റില്‍. പാലക്കാട് നെന്മാറ സ്വദേശി ധനേഷ് (32) അറസ്റ്റിലായത്. തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തിലെ അഞ്ചു പവന്‍റെ തിരുവാഭരണമാണ് കവർന്നത്. മുക്കുപണ്ടം കൊണ്ട് നിർമ്മിച്ച വ്യാജ തിരുവാഭരണം ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഷണം. കഴിഞ്ഞവർഷം ജോലിക്ക് വന്ന ഇയാള്‍ ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരുവാഭരണം വിറ്റതായി പ്രതി മൊഴി നല്‍കി. തിരൂർ ഇൻസ്പെക്ടർ എം […]

ശരീരഭാരം കുറയ്ക്കാനും പ്രതിേരോധശേഷി കൂട്ടാനും വരെ ഈ ജ്യൂസ് ; ഗുണങ്ങൾ ഇത്രയേറെ

എപ്പോഴും അടുക്കളയിലുണ്ടാകുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. നിരവധി ആരോഗ്യഗുണങ്ങളാണ് ബീറ്റ്റൂട്ടിനുള്ളത്. വിറ്റാമിനുകളായ സി, എ, ബി 6 എന്നിവയും, ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്ബ്, ഫോളിക്ക് ആസിഡ് തുടങ്ങിവയെല്ലാം അടങ്ങിയതാണ് ഇത്. രാവിലെ വെറുംവയറ്റില്‍ ബീറ്റ്റൂട്ട് കൊണ്ടുള്ള ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. അറിഞ്ഞിരിക്കാം ഈ ഗുണങ്ങള്‍. ബീറ്റ്റൂട്ടില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതില്‍ ധാരാളം വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി […]