play-sharp-fill

വീട്ടില്‍ അതിക്രമിച്ചു കയറി പുതുപ്പള്ളി സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുക്കുന്ന് ഭാഗത്ത് കല്ലുപുരക്കൽ വീട്ടിൽ അനന്തു സുരേഷ് (23), വടവാതൂർ തേമ്പ്രവാൽക്കടവ് ഭാഗത്ത് കനക വിലാസം വീട്ടിൽ മണി എന്ന് വിളിക്കുന്ന മണികണ്ഠൻ.കെ (33), പാമ്പാടി പത്താഴക്കുഴി ഭാഗത്ത് പാറയ്ക്കൽ വീട്ടിൽ അമൽ പി.വി (30) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് കഴിഞ്ഞദിവസം രാത്രി 11:30 മണിയോടുകൂടി പുതുപ്പള്ളി സ്വദേശിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചീത്ത […]

ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: പാലായിൽ ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ സ്വദേശി ആൽബിൻ ജോയിസ് (20) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ ദിവസങ്ങളിലായി വഴിയിലൂടെ നടന്നുപോകുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്നെത്തി, ഇവരുടെ ശരീരത്തിൽ കടന്നു പിടിക്കുകയും തുടർന്ന് സ്ഥലത്തു നിന്നും കടന്നുകളയുകയായിരുന്നു.   വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ മറ്റു സ്ത്രീകളും പരാതി നൽകിയിട്ടുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണി, എ.എസ്.ഐ അഭിലാഷ്, […]

കോട്ടയം ടൗണിൽ ഞാറാഴ്ച ജലവിതരണം ഭാഗീകമായി തടസ്സപ്പെടും

കോട്ടയം : ടൗണിൽ ഞാറാഴ്ച ജലവിതരണം ഭാഗീകമായി തടസ്സപ്പെടുമെന്ന് ജല അതോറിറ്റി. തിരുവഞ്ചൂർ പ്ലാന്റിലെ പമ്പിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് കോട്ടയം ടൗണിലേക്കുള്ള ജലവിതരണം ഭാഗികമായി തടസ്സപ്പെടുന്നതെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു.

ചരിത്രത്തിലാദ്യമായി പരിയാരം മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു- എംഎസ്എഫ് സഖ്യം; എസ്എഫ്ഐക്ക് കനത്ത തിരിച്ചടി

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുത്ത് കെഎസ് യു-എംഎസ്എഫ് മുന്നണി. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് യുഡിഎസ്എഫ് മുന്നണിയുടെ വിജയം.   1993ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചത് മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥി യൂണിയനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ മാസം ജൂണ്‍ 18നാണ് കോളേജില്‍ യുഡിഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത്. ഇതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജ് പൊലീസ് […]

രാത്രിയിൽ നായയുടെ അസാധാരണ ശബ്ദം ; വളര്‍ത്തുനായയെ അന്വേഷിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് നായയെ പകുതി വിഴുങ്ങിയ പെരുമ്പാമ്പിനെ ; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട : കുത്തുപ്പാറയില്‍ വളര്‍ത്തുനായയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാത്രിയാണ് പാമ്പ് വളര്‍ത്തുനായയെ വിഴുങ്ങിയത്. പാമ്പിന് പത്തടിയോളം നീളവും പതിനഞ്ച് കിലോയിലേറേ തൂക്കവും ഉണ്ട്. കിഷോര്‍ എന്നായാള്‍ വളര്‍ത്തുന്ന നായയെയാണ് പാമ്പു വിഴുങ്ങിയത്. രാത്രി നായയുടെ അസാധാരണ ശബ്ദം കേട്ടാണ് ഗൃഹനാഥന്‍ നോക്കിയത്. ആ സമയത്ത് നായയെ പെരുമ്പാമ്പ് പാതി വിഴുങ്ങിയതായാണ് കണ്ടത്. ഉടന്‍ തന്നെ കിഷോര്‍ അയല്‍വാസികളെ വിവരം അറിയിച്ചു. പെരുമ്പാമ്പിന്റെ വായില്‍ നിന്ന് നായയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാര്‍ ഉടന്‍ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകള്‍ വൈകിയാണ് […]

മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

  ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂലൈ 12 വരെയാണ് കസ്റ്റഡി. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കല്‍ കേസിലാണ് നടപടി. മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ടത്.   സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ […]

ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  കോഴിക്കോട്: സ്‌കൂട്ടറില്‍ ബസ്സിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പാലോളി സ്വദേശി അബ്ദുല്‍സലാം ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് മരണം സംഭവിച്ചത്.   അബ്ദുല്‍ സലാമും സുഹൃത്തും ബാലുശ്ശേരിയില്‍ നിന്നും പാലോളിയിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തുനിന്നും ബാലുശ്ശേരി ഭഗത്തേക്ക് വരികയായിരുന്ന അരമന ബസ്സാണ് സ്‌കൂട്ടറില്‍ ഇടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ അബ്ദുല്‍ സലാമിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പരിക്കേറ്റ സുഹൃത്ത് ചികിത്സയില്‍ തുടരുകയാണ്.

മൂന്നാറിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു ; അഞ്ച് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇടുക്കി : മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ജീപ്പ് ഡ്രൈവർ മുനിയാണ്ടി ആണ് മരിച്ചത്. മൂന്നാറില്‍ നിന്നും ഗുണ്ടുമല ഭാഗത്തേക്ക് ആളുകളുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിക്കുന്നതിനിടെ പെരിയവാരക്ക് സമീപം വച്ച് മുനിയാണ്ടിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിച്ചു.വാഹനത്തില്‍ 6പേർ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.  

ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തി ; പാമ്പിനെ കണ്ടത് തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിൽ

എറണാകുളം: ആശുപത്രിയിലെ ലിഫ്റ്റിനുള്ളില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിലാണ് സംഭവം. ആശുപത്രിയില്‍ രോഗിയുമായെത്തിയ ആളാണ് പാമ്ബിനെ കാണാനിടയായത്. ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പിനെ ലിഫ്റ്റിൽ കുടുങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇതൊരു ചെറിയ പാമ്ബാണെന്നും കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. ലിഫ്റ്റിന് സമീപത്തെ ജനലിലൂടെയാണ് പാമ്ബ് ഉള്ളില്‍ കയറിയതെന്നാണ് നിഗമനം. ആശുപത്രി പരിസരം കാടുമൂടിയ പ്രദേശമാണ്. അവിടെ നിന്നായിരിക്കും പാമ്ബ് വന്നതെന്നും സൂപ്രണ്ട് പറഞ്ഞു. ആശുപത്രി പരിസരം കാടുകയറി കിടക്കുന്നതിനാല്‍ രാത്രി വൈകി അതുവഴി നടക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുള്‍പ്പെടെ […]

രാജ്യത്ത് തന്നെ ആദ്യം, സർക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം മൂന്ന് കുട്ടികൾ കേൾവിയുടെ ലോകത്തേക്ക് ; അപൂർവ ശസ്ത്രക്രിയ നടത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട് : ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ്. സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് പേര്‍ക്ക് ഈ ഇംപ്ലാന്റ് വെച്ചുപിടിപ്പിച്ചത്. മൂന്ന് പേര്‍ക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്. ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ […]