play-sharp-fill

കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക വേദികളിലെ നിറസാന്നിദ്ധ്യമായിരുന്ന പി ദാസപ്പൻ നായർ ഓർമയായിട്ട് ഒരാണ്ട് ; അനുസ്മരണ സമ്മേളനവും ചാരിറ്റി പ്രവർത്തനോദ്ഘാടനവും ഞായറാഴ്ച വൈകിട്ട് 4ന് തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടക്കും

കോട്ടയം : കോട്ടയം നഗരത്തിൻ്റെ ആദ്ധ്യാത്മിക സാംസ്കാരിക വേദികളിലെ നിറസാന്നിദ്ധ്യവും ഏഴു പതിറ്റാണ്ടിലേറെക്കാലം തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും നേതൃത്വം നൽകിയിരുന്നതുമായ പി ദാസപ്പൻ നായർ വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു. തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. മലയാള മനോരമ നോൺ ജേണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി, ചട്ടമ്പി സ്വാമി അനുസ്മ‌രണ കമ്മിറ്റി, തിരുനക്കര സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ പ്രസിഡൻ്റായിരുന്നു ദാസപ്പൻ നായർ.   ഏഴ് പതിറ്റാണ്ടോളം കോട്ടയം […]

പാനിപൂരി പ്രേമികളാണോ നിങ്ങൾ..? സൂക്ഷിച്ചോ.. ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി; തട്ടുകടകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന പാനിപൂരി നിരോധിച്ച് കർണാടക ആരോഗ്യവകുപ്പ്, കേരളത്തിലെ കടകളില്‍ പരിശോധനവേണമെന്ന് സോഷ്യൽ മീഡിയ

കർണാടക: ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനാൽ തട്ടുകടകളില്‍നിന്നും ഹോട്ടലുകളില്‍നിന്നും ലഭിക്കുന്ന പാനിപൂരി കർണാടക ആരോഗ്യവകുപ്പ് നിരോധിച്ചു. കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച 260 പാനിപൂരി സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 43 സാംപിളുകളില്‍ ക്യാൻസറിനുകാരണമാകുന്ന രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാനിപൂരി തയാറാക്കുന്നതില്‍ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങള്‍ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതായി കർണാടക ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് വകുപ്പിനു വിവിധ പരാതികള്‍ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വൻ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന […]

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ 14 ജില്ലകളിലും ഒറ്റപ്പെട്ട മഴ ; ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം ഉയർന്ന തിരമാല ജാ​ഗ്രതാ നിർദ്ദേശം, ശക്തമായ കാറ്റ് വീശാനുള്ള സാധ്യതകളും പ്രവചിച്ചിട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് കേരള തീരത്ത് […]

കോട്ടയം നിയോജകമണ്‌ഡലത്തോട് സംസ്ഥാന സർക്കാർ അവഗണന കാട്ടുന്നു ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ വികസന നായകൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. നിയോജകമണ്ഡ‌ലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നും നടന്നു വരുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി റിച്ചി സാം ലൂക്കോസ്. കോട്ടയം കെ.എസ്. ആർ.ടി.സി. ബസ് സ്റ്റാൻഡിൻ്റെയും, കോടിമത പുതിയ പാലത്തിൻ്റെ കാര്യത്തിലും ഇപ്പോൾ ആകാശപ്പാതയുടെ (Skywalk) നിർമ്മാണത്തിൽവരെ യാതൊരു അടിസ്ഥാനവുമില്ലാത്ത തടസ്സ വാദങ്ങൾ നിരത്തി അനാവശ്യ ഇടപെടലുകൾ നടത്തി ഇടതുപക്ഷത്തെ ചില മന്ത്രിമാർ പക പോക്കുംവിധം പെരുമാറുന്നതിൽ ജില്ലാ യൂത്ത് കോൺഗ്രസ് […]

കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനം: വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

  തിരുവനന്തപുരം: കണ്ണൂര്‍ സിപിഐഎമ്മിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് സിപിഐ. കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിന്റെ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. അവര്‍ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.   ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ പറയുന്നു.

സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനും ലക്ഷ്യം ; മസ്റ്ററിംഗ് നിർബന്ധം, ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ കൊച്ചി എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ. രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു. ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. […]

ഓൺലൈനിലൂടെ ഇനി വൈദ്യുതി ബിൽ അടയ്ക്കാനാവില്ല: അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്സ് വഴി പണം അടയ്ക്കുന്നത് കെഎസ്ഇബി നിർത്തലാക്കി

  തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെഎസ്ഇബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.   വൈദ്യുതിബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്താണ് ഈ നടപടി.   നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധിക ചിലവില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗ്ഗങ്ങൾ കെ […]

രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ്. സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്ന് പേര്‍ക്ക് ഈ ഇംപ്ലാന്റ് വെച്ചുപിടിപ്പിച്ചത്. മൂന്ന് പേര്‍ക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്. ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവന്‍ ടീമിനേയും […]

എഐ ഉപയോഗിച്ച് പുരുഷ ശബ്ദത്തിൽ സംസാരിച്ച് തട്ടിപ്പ്; അയൽവാസിയിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

  മഹാരാഷ്ട്ര: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പുരുഷ ശബ്ദത്തിൽ സംസാരിച്ച് അയൽവാസിയായ സ്ത്രീയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. താനെയിലെ കാശിമിരയിൽ നിന്നാണ് രശ്മി കർ എന്ന 37-കാരി അറസ്റ്റിലായത്.   രശ്മികർ തന്റെ അയൽക്കാരിയായ സ്ത്രീയെ പുരുഷനെന്ന വ്യാജേന ഫോൺ വിളിച്ച് വിവിധ ഗഡുക്കളായി 6.6 ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു. തട്ടിപ്പിന് സഹായിച്ച ഇവരുടെ ഭർത്താവ് ഒളിവിലാണ്.   വിളിച്ചയാളെ കണ്ടിട്ടില്ലെങ്കിലും വഞ്ചിക്കപ്പെട്ട യുവതി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പണം അടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. […]

ആൾതാമസമില്ലാത്ത പുരയിടത്തിൽ നിന്ന് 18,000 രൂപ വിലയുള്ള മോട്ടോർ മോഷ്ടിച്ചു ; പ്രതികളെ അറസ്റ്റ് ചെയ്ത് ഈരാറ്റുപേട്ട പോലീസ്

ഈരാറ്റുപേട്ട : വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര മാമൂട്ടിൽ വീട്ടിൽ മോഹനൻ എം.ഡി (58),പൂഞ്ഞാർ തെക്കേക്കര  കൊച്ചുപറമ്പിൽ വീട്ടിൽ രമേഷ് കെ.ആർ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂഞ്ഞാർ,നടുഭാഗത്ത് ആൾതാമസം ഇല്ലാത്ത പുരയിടത്തിൽ നിന്ന് 18,000 രൂപ വിലയുള്ള മോട്ടോർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ  പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവർ […]