play-sharp-fill

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌ മെത്രാപ്പൊലീത്തയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഇന്ന് വിലാപയാത്രയായി തിരുവല്ലയിലേക്ക്; ബിലീവേഴ്സ് കണ്‍വെൻഷൻ സെന്‍ററില്‍ പൊതുദർശനം

കൊച്ചി: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക് പുറപ്പെടും. ആലപ്പുഴ വഴിയാണ് വിലാപയാത്ര. രാത്രി ഏഴരയോടെ സഭാ ആസ്ഥാനത്ത് എത്തും. നാളെ രാവിലെ 9 മണി മുതല്‍ മറ്റന്നാള്‍ രാവിലെ വരെ ബിലീവേഴ്സ് കണ്‍വെൻഷൻ സെന്‍ററില്‍ പൊതുദർശനം. തുടർന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകള്‍ തുടങ്ങും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം.

അതിരപ്പിള്ളിയില്‍ പോകുന്നവര്‍ സൂക്ഷിക്കണം….! വെള്ളത്തില്‍ മനുഷ്യനെ കൊല്ലുന്ന ജീവികള്‍ പെരുകുന്നു; അതിരപ്പിള്ളി വെള്ളച്ചാട്ടം മുതല്‍ തുമ്പൂർമുഴി വരെ ചീങ്കണ്ണികളുടെ സാമീപ്യം

ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ സർവ സാധാരണമായി ചീങ്കണ്ണികള്‍. അതിരപ്പിള്ളി വെള്ളച്ചാട്ടം മുതല്‍ തുമ്പുർമുഴി വരെ ചീങ്കണ്ണികളുടെ സാമീപ്യമുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ വിനോദ സഞ്ചാരികള്‍ കുളിക്കാനിറങ്ങുന്നിടത്തും ചീങ്കണ്ണിയും കുഞ്ഞുങ്ങളുമുണ്ട്. കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമൂഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയില്‍ സ്ഥിരമായി ചീങ്കണ്ണികളെ കാണുന്നുണ്ട്. കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികള്‍ പ്രത്യക്ഷപ്പെട്ടു. പുഴ കടന്നുപോകുന്ന ജനവാസ മേഖലയില്‍ സ്ഥിരമായി കാണുന്നത് ഇവയുടെ വംശ വർദ്ധനവ് മൂലമല്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. ചാലക്കുടിപ്പുഴയുടെ ഉത്ഭവ മേഖലയില്‍ പ്രകൃതി ദത്തമായി ചീങ്കണ്ണികള്‍ ജീവിക്കുന്നുണ്ട്. ഇത് പതിറ്റാണ്ടുകള്‍ക്ക് മുൻപ് സ്ഥിരീകരിച്ചതാണ്. കടുവയടക്കമുള്ള […]

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്നും നാളെയും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 18-05-2024 :പത്തനംതിട്ട 19-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി 20-05-2024 :പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ […]

ബാംഗ്ലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയരവെ വിമാനത്തില്‍ തീ; അടിയന്തരമായി നിലത്തിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു; ഒഴിവായത് വൻ ദുരന്തം

ബംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 1132 വിമാനത്തില്‍ തീ. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ ഒഴിവായത് വൻ ദുരന്തം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്. പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയും തീ അണക്കുകയും ചെയ്തതാണ് റിപ്പോർട്ട്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. പൂണെയില്‍ നിന്നാണ് വിമാനം ബെംഗളൂരുവിലെത്തിയത്. ഇവിടെ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടതായിരുന്നു. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് […]

ഐപിഎല്‍ കണ്ട ഏറ്റവും മികച്ച തിരിച്ചുവരവില്‍ ബെംഗളൂരു പ്ലേ ഓഫില്‍; ചെന്നൈയെ 27 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച്‌ ആർ.സി.ബി; പുതിയ ചരിത്രം നെയ്തത് തുടർച്ചയായ ആറ് മത്സരം ജയിച്ച്

ഡൽഹി: ഓരോ പന്തിലും ആവേശം അല തല്ലിയ മത്സരത്തില്‍ ചെന്നൈയെ 27 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ച്‌ ആർ.സി.ബി. ക്രിക്കറ്റ് പണ്ഡിതർ എഴുതി തള്ളിയ ആർ.സി.ബി തുടർച്ചയായ ആറു മത്സരം ജയിച്ചാണ് പുതിയ ചരിത്രം നെയ്തത്. 27 റണ്‍സിനായിരുന്നു ഫാഫിന്റെ സംഘത്തിന്റെയും ജയം. തുടർച്ചയായ ആറ് മത്സരം ജയിച്ചാണ് ആർസിബി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ആർസിബി ബൗളർമാർ മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കിയത്. 219 റണ്‍സ് പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. കൊല്‍ക്കത്ത […]

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേർ ; ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 50ലേറെ പേര്‍ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ദിവസവും 50ലേറെ പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്‍ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്‍ 1321 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്‍ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 […]

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത ; സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും പറഞ്ഞു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, […]

കോട്ടയം ജില്ലയിൽ നാളെ (19/ 05/2024) പാലാ, ചങ്ങനാശ്ശേരി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (19/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സിവിൽ സ്റ്റേഷൻ, ഗവ.ഹയർ സെക്കന്ററി സ്കൂൾ, വൈദ്യുതി ഭവൻ, മാർക്കറ്റിൻ്റെ പരിസരങ്ങൾ എന്നിവിടങ്ങളിൽ നാളെ (19/05/24) രാവിലെ 6.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും. നാളെ 19-05-24(ഞായർ ) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, സംഗീത, മാക്സ്, ഇടിമണ്ണിക്കൽ, കാവാലം കോംപ്ലക്സ്, സിൽക്ക് കേന്ദ്ര, മാലി, ട്രെൻഡ്സ്, വാണി, പഞ്ചവടി, പി.എം.ജെ കോംപ്ലക്സ്, മാരുതി, […]

മാസങ്ങളായി പല വീടുകളില്‍ നിന്നും മീറ്റര്‍ മോഷണം പോകുന്നതായി പരാതി ; ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സ്വന്തം ലേഖകൻ കൊല്ലം: ആക്രി സാധനങ്ങള്‍ വാങ്ങിക്കുവാന്‍ എന്ന വ്യാജേന ആളില്ലാത്ത വീട് നോക്കി കയറി ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിലായി. കണ്ണനല്ലൂര്‍ തടത്തില്‍ വീട്ടില്‍ സിറാജുദ്ദീന്‍(63), കണ്ണനല്ലൂര്‍ വയലില്‍ പുത്തന്‍വീട്ടില്‍ നാസര്‍(44) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാവിലെ വെളിനല്ലൂര്‍ സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്റെ വാട്ടര്‍മീറ്ററാണ് മോഷ്ടിച്ചത്. പെട്ടി ഓട്ടോയില്‍ വന്ന ഇവര്‍ വീടിന്റെ പരിസരം വീക്ഷിച്ചതിനു ശേഷം ആളില്ലെന്ന് മനസ്സിലാക്കി ഗേറ്റ് തുറന്ന് ശുദ്ധജല കണക്ഷന്റെ മീറ്റര്‍ പൊട്ടിച്ചു ചാക്കില്‍ ആക്കി വേഗത്തില്‍ വാഹനം ഓടിച്ചു […]

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു ; അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്

സ്വന്തം ലേഖകൻ  കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതാണ് ഉത്തരവ്. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. സഭാ മേലധ്യക്ഷന്‍റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു സസ്പൻഷന് കാരണം. ഓർത്തഡോക്സ് വൈദികർക്ക് അമേരിക്കയിലെ ക്നാനായ യാക്കോബായ പളളികളിൽ ആരാധനയ്ക്ക് അവസരമൊരുക്കി, ഓർത്തഡോക്സ് കാതോലിക്കാ ബാവയ്ക്ക് അമേരിക്കയിൽ സ്വീകരണം […]