play-sharp-fill

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണി; കേരളത്തിലേക്ക് ഒഴുകുന്ന രസലഹരിയുടെ പ്രധാന ഉറവിടം; രാസലഹരി നിര്‍മ്മിച്ച്‌ വില്‍പ്പന നടത്തുന്ന കോംഗോ ‘ക്യാപ്ടൻ’ പിടിയില്‍

ആലുവ: കേരളത്തിലേക്ക് രസലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. ‘ക്യാപ്ടൻ’ എന്നറിയപ്പെടുന്ന കോംഗോ സ്വദേശി ഹംഗാര പോളി (29) നെ ബംഗളൂരു മടിവാളയില്‍ നിന്ന് എറണാകുളം റൂറല്‍ ജില്ല പൊലീസാണ് പിടികൂടിയത്. കേരളത്തിലേക്ക് ഒഴുകുന്ന രസലഹരിയുടെ പ്രധാന ഉറവിടം ‘ക്യാപ്റ്റൻ” എന്നറിയപ്പെടുന്ന ഇയാളില്‍ നിന്നാണ്. രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണിയാണ് അറസ്റ്റിലായ ഹംഗാര പോളി. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരൂവില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാള്‍ […]

കാനഡയില്‍ ഡോണയെ കൊന്ന് ഇന്ത്യയിലേക്ക് മുങ്ങിയ ഭര്‍ത്താവിനെ ഇനിയും കണ്ടെത്താനായില്ല; അരുംകൊല ചൂതാട്ടത്തിന് പണം നല്‍കാത്തതിലുള്ള വൈരാഗ്യം മൂലമെന്ന് വിവരം; പ്രതിയെ പൂട്ടാൻ കേരള പൊലീസും

തൃശൂര്‍: ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് വളരെ വേഗം സ്ഥിരീകരിച്ചിരുന്നു. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകള്‍ ഡോണ സാജ (34) രണ്ടാഴ്ച മുൻപാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം തന്നെ യുവതിയുടെ ഭർത്താവ് ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് കടന്നതാണ് സംശയം ബലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പോലീസ്. ലാലിനായി കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ നാട്ടിലേക്ക് കടന്നത്. ഡോണയുടെ മാതാപിതാക്കള്‍ കേരളാ പൊലീസിലും പരാതി […]

ബിലീവേഴ്സ് ചര്‍ച്ച്‌ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ; ഇന്ന് തിരുവല്ലയില്‍ പൊതുദര്‍ശനം

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതികദേഹം ഇന്ന് തിരുവല്ലയിലെ സഭ ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കും. ഇന്ന് രാവിലെ 9 മണി മുതല്‍ നാളെ രാവിലെ ഒൻപത് വരെ ബിലീവേഴ്സ് കണ്‍വെൻഷൻ സെന്ററിലാണ് പൊതുദർശനം. പള്ളിയിലേക്ക് വിലാപ യാത്രയായി പോയ ശേഷം നാളെ 11 മണിയോടെ കബറടക്ക ചടങ്ങുകള്‍ തുടങ്ങും.

വൈക്കം കായലോരത്തെ കൂറ്റൻ നാഴികമണി ശില്പം കാറ്റില്‍ മറിഞ്ഞു; ഇരുമ്പ് തൂണുകള്‍ തുരുമ്പിച്ച്‌ ജീർണിച്ച നിലയിൽ; അധികൃതരുടെ അനാസ്ഥ മൂലമെന്ന് പരാതി

വൈക്കം: വൈക്കം കായലോരത്തെ കുട്ടികളുടെ പാർക്കിന് സമീപം കായലില്‍ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം മറിഞ്ഞുവീണു. വൈക്കത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ കൗതുകം പകർന്നിരുന്ന കൂറ്റൻ നാഴികമണി ശില്പമാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നു വീണത്. കൊച്ചി ബിനാലെയോട നുബന്ധിച്ച്‌ കോതനല്ലൂർ സ്വദേശിയായ ശില്പി ജിജി സ്കറിയ നിർമിച്ച കൂറ്റൻ നാഴിക മണിയുടെ മാതൃകയിലുള്ള ശില്പമാണ് കേരള ലളിതകലാ അക്കാദമി ഏറ്റെടുത്ത് വൈക്കത്ത് സ്ഥാപിച്ചത്. ഇരുമ്പ് തൂണുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ മണി സ്റ്റെയിൻലെസ് സ്റ്റീലിലാണ് നിർമിച്ചിട്ടുള്ളത്. മണിയിലെ സുഷിരങ്ങളിലൂടെ മോട്ടോറിന്‍റെ പ്രവർത്തനത്തിലൂടെ ജലപ്രവാഹം ഉണ്ടാകുന്ന ശില്പം വളരെ […]

കോടികള്‍ ചെലവഴിച്ച്‌ ആധുനിക നിലവാരത്തില്‍ റോഡ് നിർമ്മാണം; പിന്നീട് പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കും; ശേഷം തട്ടിക്കൂട്ടി കുഴി മൂടി സ്ഥലം കാലിയാക്കും; റോഡ് കുളംതോണ്ടാൻ കച്ചക്കെട്ടി വാട്ടർഅതോറിട്ടി; ദേശീയപാതയില്‍ കെ.വി.എം.എസ്.കവലയില്‍ കണ്ണൊന്ന് തെറ്റിയാൽ അപകടം ഉറപ്പ്; ദുരിതം പേറി യാത്രക്കാർ

പൊൻകുന്നം: കോടികള്‍ ചെലവഴിച്ച്‌ ആധുനിക നിലവാരത്തില്‍ നിർമ്മിച്ച റോഡ് കുളംതോണ്ടാൻ വാട്ടർഅതോറിട്ടി വല്ല നേർച്ചയും നേർന്നിട്ടുണ്ടോ. ജനം ഇങ്ങനെ ചോദിച്ച്‌ തുടങ്ങിയാല്‍ കുറ്റം പറയാനാകില്ല. ദേശീയപാതയില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല വാട്ടർഅതോറിട്ടിയുടെ ക്രൂരവിനോദം. പൈപ്പ് സ്ഥാപിക്കാൻ കുഴിയെടുക്കും. അത് കഴിഞ്ഞാല്‍ തട്ടിക്കൂട്ടി കുഴി മൂടി സ്ഥലം കാലിയാക്കും. ഇതിന്റെ ദുരിതം പേറുന്നത് യാത്രക്കാരാണ്. കണ്ണൊന്ന് തെറ്റിയാല്‍ അപകടമുറപ്പാണ്. കെ.വി.എം.എസ്.കവലയില്‍ പൈപ്പ് സ്ഥാപിച്ചിടത്ത് മണ്ണിട്ട് മൂടിയ ഭാഗത്താണ് ഇപ്പോള്‍ അപകടസാദ്ധ്യത. മഴവെള്ളപ്പാച്ചിലില്‍ മണ്ണൊലിച്ച്‌ റോഡിലൂടെ പരന്നൊഴുകുകയാണ്. കെ.വി.എം.എസ്.ജംഗ്ഷൻ മുതല്‍ ഇൻഡ്യൻ ഓയില്‍ പമ്പ് വരെ റോഡിലൂടെ […]

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് വിലക്ക്

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടും 23 വരെ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ 22 വരെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലും 22ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 23 വരെ യെലോ അലർട്ടാണ്. തെക്കു പടിഞ്ഞാറൻ കാലവർഷം ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ എത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. […]

കാഞ്ഞിരപ്പള്ളിയിൽ രാത്രി മുറിക്കുള്ളില്‍ കയറി വാതിലടച്ച്‌ കുറ്റിയിട്ട് രണ്ട് വയസ്സുകാരി; വാതിലില്‍ മുട്ടിയിട്ടും വിളിച്ചിട്ടും ശബ്ദിക്കാതിരുന്നതോടെ പരിഭ്രാന്തരായി വീട്ടുകാര്‍; അഗ്നിരക്ഷാസേന എത്തി പൂട്ട് തകര്‍ത്ത് അകത്ത് കടന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച…!

കാഞ്ഞിരപ്പള്ളി: രാത്രി മുറിക്കുള്ളില്‍ കയറി രണ്ടു വയസ്സുകാരി തനിയെ വാതിലടച്ചു കുറ്റിയിട്ടു. എത്ര ശ്രമിച്ചിട്ടും മുറി തുറക്കാൻ കഴിയാതെ വന്നതോടെ പുറത്തു നിന്ന വീട്ടുകാർ പരിഭ്രാന്തിയിലായി. ഒച്ചത്തില്‍ വിളിച്ചിട്ടും വാതിലില്‍ മുട്ടിയിട്ടും കുട്ടി അനങ്ങിയതുമില്ല. ജനാലകള്‍ എല്ലാം അടച്ച മുറിക്കുള്ളില്‍ ഇരുന്ന കുട്ടിയെ കാണാനോ ഒച്ച കേള്‍ക്കാനൊ കഴിയാതെ വന്നതോടെ വീട്ടുകാർ അഗ്‌നിരക്ഷാസേനയൈ വിവരം അറിയിച്ചു. അഗ്നിരക്ഷാ അംഗങ്ങളെത്തി പൂട്ടു പൊളിച്ചു അകത്തു കയറിയപ്പോള്‍ കണ്ടതാവട്ടെ കുഞ്ഞ് സുഖമായി ഉറങ്ങുന്ന കാഴ്ച. സുഖോദയ റോഡിലുള്ള വീട്ടിലാണ് ശനിയാഴ്ച രാത്രി പത്തോടെ കുടുംബാംഗങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തിയ സംഭവം […]

ഹെലികോപ്റ്റര്‍ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല; തിരച്ചില്‍ പുരോഗമിക്കുന്നു

അസർബൈജാൻ: ഹെലികോപ്റ്റർ അപകടത്തില്‍പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തകർന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. 12 മണിക്കൂറായി നാല്‍പതിലേറെ സംഘങ്ങള്‍ തെരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. മോശം കാലാവസ്ഥാ രക്ഷാദൗത്യത്തിന് തടസമാവുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അപകടസമയം പ്രസിഡന്റും ഇറാൻ വിദേശകാര്യ മന്ത്രിയും […]

വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഉടമ അറിയാതെ സെയില്‍സ്‌മാന്റെ സൈഡ് ബിസിനസ്; കൂട്ടിന് ഭാര്യയും ഭാര്യാസഹോദരിയും; രണ്ടുവര്‍ഷം കൊണ്ട് തട്ടിയത് പത്ത് ലക്ഷത്തിലേറെ

കൊച്ചി: ഉടമ അറിയാതെ സെയില്‍സ്മാന്റെ ‘വസ്ത്രക്കച്ചവടം’. രണ്ട് വർഷം കൊണ്ട് കൈക്കലാക്കിയത് പത്ത് ലക്ഷത്തിലധികം രൂപ. എറണാകുളം മാർക്കറ്റ് റോഡിലെ ഒരു വസ്ത്രമൊത്തവ്യാപാര സ്ഥാപനത്തിലാണ് സെയില്‍സ്മാൻ അതിസമ‌‌ർത്ഥമായി തട്ടിപ്പ് നടത്തിയിരുന്നത്. സംഭവത്തില്‍ എറണാകുളം സെൻട്രല്‍ പൊലീസ് സെയില്‍മാനെ പ്രതിചേർത്ത് കഴിഞ്ഞദിവസം കേസെടുത്തു. ഇയാളുടെ ഭാര്യയും ഭാര്യാസഹോദരിയും കൂട്ടുപ്രതികളാണ്. കള്ളക്കച്ചവടം തിരിച്ചറിഞ്ഞ ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എറണാകുളം സ്വദേശിയായ 40കാരനാണ് മുഖ്യപ്രതി. 2021മുതല്‍ ഇയാള്‍ പരാതിക്കാരന്റെ മാർക്കറ്റ് റോഡിലെ വസ്ത്രമൊത്തവ്യാപാര സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. മൊത്തക്കച്ചവടക്കാർ നല്‍കുന്ന തുക സ്വന്തം […]

വൈക്കത്ത് ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും തകര്‍ന്നുവീണു

കോട്ടയം: വൈക്കത്ത് ശക്തമായ ഇടിമിന്നലില്‍ ഒരു വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നുവീണു. വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലില്‍ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലാണ് സംഭവം. അപകടം നടന്ന മുറിയില്‍ ആ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.