play-sharp-fill

പരാതി അന്വേഷിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ ക്രൂര മർദ്ദനം ; ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്

തിരുവനന്തപുരം : പരാതി അന്വേഷിക്കാൻ എത്തിയ  പോലീസുകാർക്കെതിരെ ക്രൂര മർദ്ദനം. തിരുവനന്തപുരം ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. സ്റ്റേഷനില്‍ ലഭിച്ച പരാതി അന്വേഷിക്കാനായി പോയപ്പോഴാണ്  പൊലീസുകാരെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്, അഭയ്ദേവ്, അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ക്രൂര മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗായകൻ ജയചന്ദ്രന് ആദരവ്: കുമരകം കലാഭവൻ ഭാവഗീതിക @80 സംഘടിപ്പിച്ചു

കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ-സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി സിനിമ പിന്നണി ഗായകൻ പി ജയചന്ദ്രന്റെ എൻപതാം ജന്മദിനത്തോട് അനുബന്ധിച്ചു അദ്ദേഹത്തിനോടുള്ള ആദരവ് അർപ്പിച്ചുകൊണ്ട് ഭാവഗീതിക @80″ എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിച്ചു. കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച ഭാവഗീതിക പാട്ടുകൂട്ടം സംഗീത സംവിധായകൻ വി.കെ വിജയൻ മുക്കട ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച പാട്ടുകൂട്ടത്തിൽ കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഭിന്നശേഷി വിഭാഗം സംഗീത മത്സരത്തിൽ […]

റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില ; ആദ്യമായി 55,000 കടന്നു, അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില

കോട്ടയം : ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. സ്വർണ്ണം ഗ്രാമിന് കൂടിയത് 50 രൂപ. കോട്ടയത്തെ സ്വർണ്ണ വില സ്വർണ്ണം ഗ്രാമിന് – 6890 സ്വർണ്ണം പവന് – 55120   അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം

ചിത്തിരപാടശേഖരം; പൊതുയോഗവും ലാഭ വിഹിത വിതരണവും മെയ് 27 – ന്

  കുമരകം : ചിത്തിര പാടശേഖരത്തിൻ്റെ പൊതുയോഗവും പുഞ്ചകൃഷിയുടെ ലാഭവീത വിതരണവും അടുത്ത തിങ്കളാഴ്ച (27-05-2024) 9-ന് ആലപ്പുഴ ചടയംമുറി സ്മാരക ഹാളിൽ വെച്ച് നടത്തും.. അന്നേ ദിവസം 2023-24 പുഞ്ച കൃഷിയുടെ ലഭവീത വിതരണവും നടത്തും. ഭു ഉടമകളായ കർഷകർ തന്നാണ്ടു കരം അടച്ച രസീതും അവകാശം തെളിയിക്കുന്ന രേഖയുമായി എത്തിച്ചേരണമെന്ന് പാടശേഖര സമതി സെക്രട്ടറി അഡ്വ. വി. മോഹൻദാസ് അറിയിച്ചു.

മലപ്പുറത്ത് 27 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

  മലപ്പുറം: മലപ്പുറത്ത് ഇരുപത്തിയേഴ് ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. പണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫസലു നഹീമിനെ (39) വേങ്ങര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വേങ്ങരയിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്‌കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന കുഴൽ പണം കണ്ടെത്തിയത്.

കുമരകത്ത് വീട്ടുമുറ്റത്തെ അടുക്കള തോട്ടം ഗ്രാേബാഗുകൾ വിതരണം തുടങ്ങി

  കുമരകം : പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ വീട്ടുമുറ്റത്തെ അടുക്കളത്തോട്ടം ഹരിത പ്രഭ ഗ്രോ ബാഗുകളുടെ വിതരണം ആരംഭിച്ചു. കുറ്റികുരുമുളക്, ഒട്ടു പ്ലാവിൻ തൈകൾ എന്നിവയാണ് ഇപ്പോൾ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 15-ാം വാർഡിലെ വിതരണ ഉദ്ഘാടനം വാർഡ് മെമ്പർ മായ സുരേഷ് ലക്ഷ്മി റാണിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. സിഡിഎസ് അംഗം സൗമ്യ, ഉഷാ വിനോദ്, സ്വപ്ന ബാബു, ഷീല സാബു, ബിന്ദു കൊച്ചുമോൻ, യമുന ബാബുരാജ്, ജയശ്രീ രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾ എത്തിയ കാറിന് നേരെ കാട്ടാന ആക്രമണം ; അത്ഭുതകരമായി രക്ഷപ്പെട്ടു

അതിരപ്പിള്ളിയിൽ വിനോദ  സഞ്ചാരികൾ എത്തിയ കാറിനുനേരെ കാട്ടാന ആക്രമണം. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം നടന്നത്. അദ്ഭുതകരമായാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത്. ചാലക്കുടി-മലക്കപ്പാറ അന്തര്‍സംസ്ഥാന പാതയില്‍ ആനക്കയത്ത് വെച്ചായിരുന്നു സംഭവം. മലക്കപ്പാറയില്‍നിന്നും തിരികെ വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറിനുനേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. റോഡിലിറങ്ങിയ ആനക്കൂട്ടത്തില്‍ നിന്നും പിടിയാന കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് കാര്‍ നിർത്തിയിട്ടിരുന്നു. എന്നാല്‍ കാറിന് നേരെ […]

ആലുവയിൽ വീണ്ടും ഗുണ്ടാ ആക്രമണം:റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ അടിച്ചു തകർത്തു.

  ആലുവ:ആലുവയിൽ വീണ്ടും ഗുണ്ടാ ആക്രമണം.ആലുവയ്ക്കടുത്ത് ഉളിയന്നൂരിലാണ് ആയുധങ്ങളുമായി എത്തിയ ഗുണ്ടകൾ റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ അടിച്ചു തകർത്തത്. ഇതിനു മുമ്പ് ആലുവയിൽ ഒരു ഹോട്ടൽ തല്ലിത്തകർത്ത കേസിലുൾപ്പെട്ടവരാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് പറയപ്പെടുന്നു. രണ്ട് പേരെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരിയാറിൽ നിന്നും മണൽ കടത്തുന്ന സംഘങ്ങൾക്ക് അകമ്പടി നൽകുന്നതിനു മറ്റും ള്ളിയന്നൂരിൽ മിക്ക ദിവസവും ഗുണ്ടകൾ തമ്പടിക്കുന്നതായി നാട്ടുകാർ പരാതി പറയുന്നുണ്ട്.

കുമരകം പെരുംമ്പളത്തുശ്ശേരിൽ പി.എം ലുക്കോസ് ( 92) നിര്യാതനായി.

  കുമരകം : (വാർഡ് – 14) പെരുംമ്പളത്തുശ്ശേരിൽ പി.എം ലുക്കോസ് ( 92) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ മള്ളൂശ്ശേരി തൈക്കാട്ട് കുടുംബാഗമാണ്. മക്കൾ: മാത്യു, രാജു , തോമസ്കുട്ടി (ഇറ്റലി) മരുമക്കൾ: ജിഷ , ജാൻസി , കൊച്ചുമോൾ (ഇറ്റലി) സംസ്ക്കാരം പിന്നീട്

വൈക്കത്ത് കായലിൽ സ്ഥാപിച്ച കൂറ്റൻ ശില്പം മറിഞ്ഞു വീണത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ: കലയോടുള്ള അധികൃതരുടെ കടുത്ത അനാസ്ഥയെന്ന് ആരോപണം :

  വൈക്കം : മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന ബിനാലെ ശില്പം മറിഞ്ഞുവീണത് അധികൃതരുടെ അനാസ്ഥയാണന്ന് ആരോപണം.2015 ൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായിരുന്ന എം.കെ. ഷിബുവിന്റെ ശ്രമഫലമായാണ് ഈ ശില്പം നഗരസഭയുടെ സഹകരണത്തോടെ കേരള ലളിതകലാ അക്കാദമി വൈക്കം മുനിസിപ്പൽ പാർക്കിനോട് അനുബന്ധിച്ച് കായലിൽ സ്ഥാപിച്ചത്. ശില്പത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ലളിതകലാ അക്കാദമിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും എം. കെ.ഷിബു പലതവണ നിവേദനം സമർപ്പിക്കുകയും വാർത്താമാധ്യമങ്ങൾ ശില്പത്തിന്റെ അപകടാവസ്ഥ നിരവധിതവണ സർക്കാരിൻറെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതാണ്. എന്നിട്ടും അധികൃതർ […]