play-sharp-fill

വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു ;മഴയിൽ കുതിർന്നിരുന്ന പഴയ വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്

തിരുവനന്തപുരം : പോത്തൻകോട് വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പുതിയ വീട് നിർമ്മിച്ചപ്പോൾ പഴയ വീട് പൂർണ്ണമായും ഇടിച്ച് മാറ്റിയിരുന്നില്ല. ഇതിന് സമീപത്തു നിന്ന ശ്രീകലയുടെ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീഴുകയായിരുന്നു. ഉടൻ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു.

പെരുമ്പാവൂരിൽ പ്രവാസിയുടെ വീട്ടിൽ വൻമോഷണം ; 75 പവൻ സ്വർണം കവർന്നു

പെരുമ്ബയില്‍ പ്രവാസിയുടെ വീട്ടില്‍ വൻ കവർച്ച. ഇന്നലെ നടന്ന സംഭവത്തിൽ  75 പവൻ സ്വര്‍ണം നഷ്ടപ്പെട്ടത്. മറ്റെന്തെങ്കിലും പോയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. പെരുമ്ബ സ്വദേശി റഫീഖ് എന്ന പ്രവാസിയുടെ വീട്ടിലാണ് കവർച്ച ഉണ്ടായത്.  ഇന്ന് പുലര്‍ച്ചെ ഉറക്കമുണര്‍ന്നപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. റഫീഖിന്‍റെ ഭാര്യയും മക്കളും റഫീഖിന്‍റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും ചികിത്സയ്ക്കായി വീട്ടില്‍ നിന്ന് മാറിനിന്ന സമയമായിരുന്നു. സ്ത്രീകള്‍ മാത്രമുള്ള സമയത്ത് വീടിന്‍റെ മുൻവാതില്‍ തകര്‍ത്ത് നേരിട്ട് തന്നെയാണ് കവര്‍ച്ചക്കാര്‍ കയറിയിട്ടുള്ളത്. എല്ലാവരും മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്നു. സ്വര്‍ണം അടങ്ങുന്ന കവര്‍ താഴത്തെ […]

പ്രായഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ; കുസൃതിച്ചിരിയും ചരിഞ്ഞ തോളുമായി ചിരിപ്പിച്ചും കരയിപ്പിച്ചും അമ്പരപ്പിച്ചും ചിന്തിപ്പിച്ചും മോഹൻലാൽ ; താരരാജാവിന് ഇന്ന് 64-ാം പിറന്നാൾ

സ്വന്തം ലേഖകൻ  കണ്ണുകളിലും കൈവിരലുകളിലും അഭിനയം ഒളിപ്പിച്ചു വച്ചിരിക്കുന്ന അതുല്യ പ്രതിഭ. പ്രായഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. കുസൃതിച്ചിരിയും ചരിഞ്ഞ തോളുമായി ചിരിപ്പിച്ചും കരയിപ്പിച്ചും അമ്പരപ്പിച്ചും ചിന്തിപ്പിച്ചും മോഹൻലാൽ മലയാളി മനസിൽ കുടിയേറി പാർക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇന്ന് 64-ാം പിറന്നാൾ നിറവിലാണ് മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ. തിരനോട്ടത്തിൽ തുടങ്ങി ആദ്യം പുറത്തുവന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനിലൂടെ മോഹൻലാൽ നടന്നു കയറിയത് ഇന്ത്യൻ സിനിമയുടെ മാറിലേക്ക് തന്നെയാണ്. എൺപതുകളിൽ സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും തൊണ്ണൂറുകളിൽ ബ്ലോക് ബസ്റ്ററുകളുടെ […]

ടുത്ത് പേസ്റ്റാണെന്നു കരുതി യുവതി എലിവിഷം കൊണ്ട് പല്ല് തേച്ചു

തമിഴ്‌നാട്ടില്‍ ടൂത്ത് പേസ്റ്റാണെന്നു  കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. കെകെ നഗര്‍ സ്വദേശി രേവതി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു കരുതി രേവതി എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛര്‍ദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കള്‍ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

ഏറ്റുമാനൂരിൽ ഭിക്ഷാടന മാഫിയക്കെതിരെയുള്ള ബോർഡ് തകർത്ത നിലയിൽ

  ഏറ്റുമാനൂര്‍: ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ കീഴിൽ സ്ഥാപിച്ച ഭിക്ഷാടനവും അനധികൃത പിരിവുകളും വീടുകയറിയുള്ള അനധികൃത കച്ചവടങ്ങളും നിരോധിച്ചിരിക്കുന്നു എന്ന ബോർഡുകൾ തകർത്ത നിലയിൽ. നഗരസഭയുടെയും ഏറ്റുമാനൂര്‍ പോലീസിന്‍റെയും സഹകരണത്തോടെ സ്ഥാപിച്ച ബോർഡുകളായിരുന്നു. ഏറ്റുമാനൂര്‍ ടൗണിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നഗരസഭയുമായി ചേര്‍ന്ന് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്ന ഒരു ദിശാബോര്‍ഡും ചുവടെ പിഴുതെടുത്തിട്ടുണ്ട്.   എം.സി.റോഡില്‍ പടിഞ്ഞാറെ നടയ്ക്കു സമീപം ശക്തിനഗര്‍ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് ശനിയാഴ്ച രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ പിഴുതെടുത്ത് തൊട്ടടുത്ത് മാലിന്യം നിറഞ്ഞുകിടക്കുന്ന കുറ്റികാട്ടിലേക്ക് വലിച്ചെറിഞ്ഞിഞ്ഞു. […]

33ാമത് രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആചരിച്ചു

സ്വന്തം ലേഖകൻ  കോട്ടയം :മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും എ ഐ സി സി പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിത്വ ദിനാചരണം. പുഷ്പാർച്ചനയോടെ കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജയൻ ബി. മഠം അദ്യക്ഷത വഹിച്ചു. കോൺഗ്രസ് കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബിജോൺ അനുസ്മരണ പ്രഭാഷണം നടത്തി. തമ്പാൻ കുര്യൻ വർഗ്ഗീസ്, ജോർജ്ജ്കുട്ടി, കുര്യൻ വർക്കി, കോര സി കുരുവിള, പ്രതാപ് പള്ളിക്കുന്ന്, കുഞ്ഞ് ആശാരിപറമ്പിൽ, അനു കറുകയിൽ തുടങ്ങിയവർ സംസാരിച്ചു.

താമരശ്ശേരിയിൽ മയക്കുമരുന്ന് വേട്ട ; എം ഡി എം എയുമായി വ്യാപാരികൾ പിടിയിൽ

താമരശ്ശേരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 152 ഗ്രാം എം ഡി എം എ യുമായി മയക്കുമരുന്ന്  വ്യാപാരിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടി. പുതുപ്പാടി അടിവാരം പഴയിടത്ത് നൗഷാദ്(45) ആണ് പിടിയിലായത്. അടിവാരത്ത് മിഠായി ഉള്‍പ്പെടെയുള്ളവയുടെ മൊത്ത വ്യാപാരം നടത്തി വരുന്നയാളാണ്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന്  വ്യാപാരം നടത്തിയിരുന്നത്. അഞ്ചോളം ഏജന്റുമാര്‍ വഴിയാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. ഇവരെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. ആറ് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പ്രതിയെ താമരശ്ശേരി […]

പ്രത്യേക മൊബൈൽ ആപ്പിലൂടെ വൈദ്യുതി ബില്ലടച്ചാൽ ഇളവെന്ന് വ്യാജ പ്രചാരണം; പണം തട്ടൽ ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുത് ; മുന്നറിയിപ്പുമായി കെഎസ്ഇബി

സ്വന്തം ലേഖകൻ  ഒരു പ്രത്യേക മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന തരത്തിൽ വ്യാജ പ്രചാരണം വാട്ട്സ്ആപ്പിലൂടെ നടന്നുവരുന്നതായി കെഎസ്ഇബി. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടൽ ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും കെഎസ്ഇബി നിർദേശിച്ചു. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ്‌ഇബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912ൽ വിളിക്കണമെന്നും കെഎസ്ഇബി അറിയിച്ചു. കെഎസ്‌ഇബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ KSEB വഴി വൈദ്യുതി ബില്ലടയ്ക്കൽ […]

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് മുന്നറിയിപ്പ് : മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണം. വ്യാഴാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത ഉണ്ട്. തെക്കന്‍ […]

വേനല്‍ച്ചൂടിനിടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്ത മഴ ; അമ്മത്തൊട്ടിലിലും ‘മഴ’യെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ലഭിച്ച കുഞ്ഞിന് അധികൃതര്‍ മഴ എന്നു പേരിട്ടു. മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ നിന്നു കിട്ടിയത്. 3.14 കിലോഗ്രാം ഭാരമുള്ള, ആരോഗ്യവതിയായ കുഞ്ഞ് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണത്തിലാണ്. കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയ ശേഷം മണി മുഴക്കിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും ആയമാരും സുരക്ഷാ ജീവനക്കാരുമെല്ലാം അമ്മത്തൊട്ടിലില്‍ ഓടിയെത്തി. കുഞ്ഞിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനകള്‍ക്കുശേഷം കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിക്കുകയും ചെയ്തു 2002 […]