play-sharp-fill

പോലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ കൂടുന്നതിന് കാരണം സാമ്പത്തിക അച്ചടക്ക രഹിതവും അമിത മദ്യപാനവുമാണെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി; സേനയിൽ പ്രതിഷേധം ശക്തം

  തിരുവനന്തപുരം: പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നതിന് കാരണം സാമ്പത്തിക അച്ചടക്കരഹിതവും അമിത മദ്യപാനവുമാണെന്ന നിരീക്ഷണം പരസ്യപ്പെടുത്തിയ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയോട് സേനയില്‍ പ്രതിഷേധം.   അനിയന്ത്രിതമായ ജോലി ഭാരത്തിനു പുറമേ രാഷ്ട്രീയ അതിപ്രസരം മൂലമുള്ള നിരവധി തരം ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാകേണ്ടിവരുന്ന പോലീസ് സേനാംഗങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മറന്ന് ജനങ്ങള്‍ക്കു മുന്നില്‍ അവരെ ഇകഴ്ത്തുന്ന നടപടിയായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുടെ പ്രസ്താവനയെന്ന വികാരമാണ് പൊതുവേയുള്ളത്. മറയൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ പി എ സോണി ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു നല്‍കിയ കത്താണ് […]

കൂൺ കഴിച്ച് കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

  കോഴിക്കോട്: നാദാപുരത്ത് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വരിക്കോളി സ്വദേശികളായ പൊക്കന്‍ (88) , സുനില്‍ (48 ), ഭാര്യ റീജ (40) മകന്‍ ഭഗത് സൂര്യ (13) എന്നിവര്‍ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വീടിന് സമീപത്ത് നിന്നും ലഭിച്ച കൂണ്‍ കറിവെച്ചു കഴിക്കുകയും തുടർന്ന് ഇവര്‍ക്ക് ശരീര അസ്വസ്ഥതകളും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. കൂണിൽ നിന്നാവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം.  

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (21/05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (21 /05/2024) 1st Prize-Rs :75,00,000/- SY 486319 (CHITTUR)   Cons Prize-Rs :8,000/- SN 486319 SO 486319 SP 486319 SR 486319 SS 486319 ST 486319 SU 486319 SV 486319 SW 486319 SX 486319 SZ 486319   2nd Prize-Rs :10,00,000/- SO 483683 (CHITTUR)   3rd Prize-Rs :5,000/- 0767 2846 2882 3092 3618 5145 5493 […]

എംഡിഎംഎയും കഞ്ചാവുമായി കാസർകോട് ഒരാൾ പിടിയിൽ

കാസർകോട് : ലഹരി വസ്തുക്കളുമായി കാസർകോട് ഒരാളെ അറസ്റ്റ് ചെയ്തു. കാസർകോ‍ട് കാനത്തുങ്കര സ്വദേശി മുഹമ്മദ്‌ ഹനീഫാണ് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 23 ഗ്രാം മെത്തഫിറ്റാമിനും10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്പെഷ്യല്‍ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ അമല്‍ രാജവനാണ് പ്രതിയെ പിടികൂടാൻ നേതൃത്വം നല്‍കിയത്. അസി എക്സൈസ് ഇൻസ്പെക്ടർമാരായ ജെയിംസ് എബ്രഹാം കുറിയോ, ജനാർദ്ദനൻ കെഎ, പ്രിവന്റീവ് ഓഫീസർമാരായ നൗഷാദ് കെ, പ്രസാദ് എംഎം, സിവില്‍ എക്സൈസ് ഓഫീസർമാരായ, നസറുദ്ദീൻ എകെ, സോനു സെബാസ്റ്റ്യൻ, […]

മഴ മുന്നറിയിപ്പിൽ മാറ്റം ; സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും

കോട്ടയം : മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നത്തെ റെഡ് അലേർട്ട് പിൻവലിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസം അതിശക്തമായ മഴ തുടരും. 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് 6 ജില്ലകളിൽ യെൽലോ അലേർട്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലേർട്ട്. തിരുവനന്തപുരത്ത് പുലർച്ചെ മുതൽ പലയിടത്തും മഴ ലഭിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്. അതേസമയം, മുന്നറിയിപ്പുണ്ടെങ്കിലും രാവിലെ പലജില്ലകളിലും കാര്യമായ മഴയില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ട്. വരും മണിക്കൂറില്‍ മഴ പെയ്യുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. […]

കാൽ വഴുതി കുളത്തിൽ വീണ നാലുവയസ്സുകാരൻ മുങ്ങി മരിച്ചു

ഇടുക്കി : കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തില്‍  വീണ് മുങ്ങിമരിച്ചു. കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് ആണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. കാല്‍ വഴുതി കുളത്തില്‍ വീണ കുട്ടിയെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ് മെയ് 26 – ന്

ദുബായ് : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസ്  മെയ് 26 -ന് ദുബായ് ലാവെൻഡർ ഹോട്ടലിൽ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗൺസിലിൻ്റെയും കേരള നോളജ് ഇക്കണോമി മിഷൻ്റെയും (കെ.കെ.ഇ.എം) സംയുക്ത സംരംഭ പ്രവർത്തനങ്ങൾ എം വി ഗോവിന്ദൻ എം എൽ എ പ്രഖ്യാപിക്കും. ആഗോള വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായി കേരളത്തിലെ യുവാക്കളുടെയും പ്രൊഫഷണലുകളുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ അന്വേഷകരെയും തൊഴിൽ സംരംഭകരേയും തമ്മിൽ ബന്ധിപ്പിയ്‌ക്കുന്നതിനും വേണ്ടി കേരള സർക്കാർ രൂപീകരിച്ച കേരള നോളജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ആഗോള […]

സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു

തൃശ്ശൂർ : ചാലക്കുടിയില്‍ സ്വകാര്യ ബസിടിച്ച്‌ സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. കനകമല സ്വദേശി ബിജു (46) ആണ് മരിച്ചത്. രാവിലെ പത്തരയോടെ പഴയ ദേശീയ പാതയിലായിരുന്നു  അപകടം ഉണ്ടായത്. ചാലക്കുടി മുനിസിപ്പല്‍ സ്റ്റാന്റില്‍ നിന്നും മാളയിലേക്ക് പോവുകയായിരുന്ന പയ്യപ്പിള്ളി എന്ന ബസ്സാണ് സ്‌ക്കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

സത്യഭാമയ്ക്ക് അനുകൂലമായ കോടതിവിധി സർക്കാർ അനാസ്‌ഥയുടെ ഫലം : സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് 

കോട്ടയം : സത്യഭാമയെ സംരക്ഷിക്കുന്ന ഭരണകൂട – പോലീസ് ഗൂഢാലോചനക്കെതിരെ സി എസ് ഡി എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡോ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച വിഷയത്തിൽ സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച കോടതി വിധി സർക്കാർ അനാസ്‌ഥയുടെ ഫലമാണെന്ന് പ്രതിഷേധ ധർണ്ണയിൽ ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് പറഞ്ഞു. എസ് സി /എസ് ടി അട്രോസിറ്റി ആക്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ […]

തേങ്ങ എടുക്കാനായി തോട്ടിലേക്ക് ചാടി ; ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കിട്ടി

പത്തനംതിട്ടയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ട യുവാവ് മൃതദേഹം  കണ്ടെത്തി. മണക്കാല സ്വദേശി  ഗേവിന്ദൻ (60) ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാള്‍ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമണ്‍ കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്.