പോലീസ് ഉദ്യോഗസ്ഥരിൽ ആത്മഹത്യ കൂടുന്നതിന് കാരണം സാമ്പത്തിക അച്ചടക്ക രഹിതവും അമിത മദ്യപാനവുമാണെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി; സേനയിൽ പ്രതിഷേധം ശക്തം
തിരുവനന്തപുരം: പോലീസുകാര്‍ക്കിടയില്‍ ആത്മഹത്യ കൂടുന്നതിന് കാരണം സാമ്പത്തിക അച്ചടക്കരഹിതവും അമിത മദ്യപാനവുമാണെന്ന നിരീക്ഷണം പരസ്യപ്പെടുത്തിയ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയോട് സേനയില്‍ പ്രതിഷേധം.
അനിയന്ത്രിതമായ ജോലി ഭാരത്തിനു പുറമേ രാഷ്ട്രീയ അതിപ്രസരം മൂലമുള്ള നിരവധി തരം ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയരാകേണ്ടിവരുന്ന പോലീസ് സേനാംഗങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മറന്ന് ജനങ്ങള്‍ക്കു മുന്നില്‍ അവരെ ഇകഴ്ത്തുന്ന നടപടിയായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുടെ പ്രസ്താവനയെന്ന വികാരമാണ് പൊതുവേയുള്ളത്. മറയൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ പി എ സോണി ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്കു നല്‍കിയ കത്താണ് ചർച്ച ആയത്. സംസ്ഥാന സമ്മേളനത്തിനു ശമ്പളത്തില്‍ നിന്നു ഫണ്ട് വിഹിതം നല്‍കാന്‍ താന്‍ സന്നദ്ധനല്ലെന്ന കാര്യം അറിയിച്ചുകൊണ്ട് ജില്ലാ പോലീസ് ചീഫിന് സോണി നല്‍കിയ കത്തിലെ പ്രസക്ത ഭാഗങ്ങള്‍
കേരള പോലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളന ഫണ്ട് ഇനത്തില്‍ 600 രൂപയും സംസ്ഥാന സമ്മേളന ഫണ്ട് ഇനത്തില്‍ 150 രൂപയും ഉള്‍പ്പെടെ 750 രൂപ മെയ് മാസത്തെ ശമ്ബളത്തില്‍ നിന്നും റിക്കവറി നടത്തി നല്‍കുന്നതിനു വേണ്ടി അസോസിയേഷന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കത്തു നല്‍കിയിട്ടുള്ളതായി എസ് പിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസുകാര്‍ സാമ്പത്തിക അച്ചടക്കം ഇല്ലാതെ ജീവിതം നയിക്കുന്നതും അമിത മദ്യപാനവും ആണ് പോലീസ് സേനയിലെ ഭൂരിഭാഗം ആത്മഹത്യയുടെയും കാരണമെന്ന് സംഘടനാപരമായി കണ്ടെത്തുകയും അക്കാര്യം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രതിനിധി ദൃശ്യ വാര്‍ത്താ മാധ്യമത്തിലൂടെ പറയുകയും ചെയ്തിരുന്നു.സംഘടനയുടെ ഇത്തരത്തിലുള്ള കണ്ടെത്തല്‍ പൊതുമാധ്യമം വഴി പരസ്യപ്പെടുത്തിയത് കേരളത്തിലെ പോലീസുകാര്‍ മദ്യപന്മാരും സാമ്ബത്തിക അച്ചടക്കമില്ലാത്ത ജീവിതം നയിക്കുന്നവരും ആണെന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇടയാക്കി.
പോലീസ് സേനയുടെ അന്തസ്സിന് കോട്ടം തട്ടുന്ന വിധത്തില്‍ വാര്‍ത്താചാനലില്‍ ഇത്തരത്തില്‍ ബൈറ്റ് നല്‍കിയ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ നടപടി സ്വീകരിക്കുന്നത് വരെ പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റികളുമായി സഹകരിക്കുവാന്‍ എനിക്ക് താല്പര്യം ഇല്ല. അതിനാല്‍ സംസ്ഥാന സമ്മേളനത്തിനായുള്ള 150 രൂപ പിരിവില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. ജില്ലാ സമ്മേളന ഫണ്ട് ഇനത്തില്‍ 600 രൂപ മാത്രം ഈ മാസത്തെ ശമ്ബളത്തില്‍ നിന്ന് റിക്കവറി നടത്തിക്കൊടുക്കണം എന്നും അപേക്ഷിക്കുന്നു.
1960 ലെ കള ഗവണ്‍മെന്റ് സെര്‍വന്റ്‌സ് കോണ്‍ഡക്റ്റ് റൂള്‍സിലെ ഖണ്ഡിക 14 പ്രകാരം സര്‍ക്കാരോ നിശ്ചിത സര്‍ക്കാര്‍ സംവിധാനങ്ങളോ വഴി അധികാരപ്പെടുത്താത്ത പക്ഷം ശമ്ബളത്തില്‍ നിന്ന് ഇത്തരത്തില്‍ റിക്കവറി നടത്തുന്നതിന് വിലക്കുണ്ട്. പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം മാത്രം അടിസ്ഥാനമാക്കിയുള്ള റിക്കവറി നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.