play-sharp-fill

ഡോക്ടര്‍ ബിരുദമില്ലാതെ പേരിനോടൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്ത് ചികിത്സ ; 25 വര്‍ഷം വ്യാജ ഡോക്ടറായി വിലസിയ മധ്യവയസ്കൻ ഒടുവിൽ പിടിയില്‍ ; ചികിത്സ നടത്തിയിരുന്നത് പൈല്‍സിനും ഫിസ്റ്റുലയ്ക്കും

സ്വന്തം ലേഖകൻ തൃശൂര്‍: നീണ്ട 25 വര്‍ഷം നൂറുക്കണക്കിന് പേരെ ‘ചികിത്സിച്ച്‌’ ഡോക്ടറായി വിലസിയ മധ്യവയസ്കൻ ഒടുവില്‍ പിടിയില്‍. തൃശൂര്‍ കുന്നംകുളം പാറേമ്പാടത്ത് പൈല്‍സിനും ഫിസ്റ്റുലയ്ക്കും ‘ചികിത്സ’ നടത്തിയ വ്യാജ ഡോക്ടറാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം പട്ടാമ്പി റോഡില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി പ്രകാശ് മണ്ഡലി (53)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 25 വര്‍ഷമായി ഇയാള്‍ പാറേമ്പാടത്ത് വാടക വീട് എടുത്ത് ‘ചികിത്സ’ നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. പച്ചമരുന്നും മറ്റ് ചില മരുന്നുകളുമാണ് ഇയാള്‍ ചികിത്സയ്ക്കെത്തുന്നവര്‍ക്ക് നല്‍കി വന്നിരുന്നത്. ഔദ്യോഗികമായി […]

ബള്‍ബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു ; വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവാഹം ; ഒന്നര വയസുകാരന് പൊള്ളലേറ്റതായി പരാതി

സ്വന്തം ലേഖകൻ ചേര്‍ത്തല: വീട്ടിലെ അമിതമായ വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടിയ്ക്ക് പൊള്ളലേറ്റതായി പരാതി. ചേര്‍ത്തല ഒറ്റപ്പുന്നയ്ക്ക് സമീപം കളത്തിപ്പറമ്പില്‍ നാസറിന്റെ വീട്ടില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് നാസര്‍ പറഞ്ഞത്: ‘വീടിന്റെ വെളിയില്‍ നിന്നിരുന്ന ഭാര്യ റഷീദയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. ഈ സമയത്ത് മകന്‍ നദീറിന്റെ ഒന്നര വയസുളള മകന്‍ ഇഷാന്‍ അടുക്കള ഭാഗത്തെ കമ്പിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. റഷീദ ഓടിയെത്തി കുട്ടിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. വീടിന്റെ അകത്തും മുറ്റത്തും വൈദ്യുതി പ്രവഹിച്ചു. വീടിനുള്ളിലെ ബള്‍ബുകളും, ട്യൂബുകളും പൊട്ടിത്തെറിച്ചു.’ കൈയ്ക്ക് പൊള്ളലേറ്റ […]

കോട്ടയം ജില്ലയിൽ നാളെ (22/ 05/2024) പാലാ, മണർകാട്, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (22/ 05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ 22/05/2024 (ബുധനാഴ്ച) രാവിലെ 8.00 മണിമുതൽ വൈകിട്ട് 6.00 മണിവരെ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, S H മൗണ്ട്,വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, ICH, പാറമ്പുഴ, കാരിത്താസ്, നീലിമംഗലം എന്നീ 11 കെ വി ഫീഡറുകളിൽ ഗാന്ധിനഗർ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി തടസ്സപ്പെടുന്നതാണ്. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ […]

സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് ആറ് ആണ്ട് ; അനുസ്‌മരിച്ച് കേരള ഗവൺമെന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: നിപ്പാ പോരാളി സിസ്റ്റർ ലിനി പുതുശ്ശേരി രക്തസാക്ഷിത്വം വഹിച്ചിട്ട് ഇന്നേക്ക് ആറു വർഷം തികഞ്ഞു. കേരള ഗവൺമെന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആശുപത്രിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. കൂടാതെ ജില്ലാ കമ്മിറ്റി ഓഫീസിലും അനുസ്മരണ യോഗം നടന്നു. ജില്ലാ പ്രസിഡന്റ്‌ ബിന്ദു ബായി വി ജി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സിന്ധു കെ വി അനുസ്മരണം നടത്തി. തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ സിസ്റ്റർ ലിനിയുടെ ഛായ ചിത്രത്തിന് മുന്നിൽ ദീപം […]

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിൽ ; അനസ്തേഷ്യയുടെ അളവ് കൂടി ; യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്

സ്വന്തം ലേഖകൻ കോഴിക്കോട്: ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഒരു വർഷവും മൂന്ന് മാസവും അബോധാവസ്ഥയിലായിരുന്ന യുവതിയാണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് […]

ലൈഫ് മിഷനിൽ നിന്ന് ലഭിച്ച വയോധികയുടെ പണം കവര്‍ന്നു; സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ

സ്വന്തം ലേഖകൻ കൊല്ലം: വീടുവയ്ക്കുവാനായി സ്വരുക്കൂട്ടിയ ലൈഫ് മിഷന്‍ തുകയുമായി കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്ന സമയത്ത് വയോധികയുടെ പണം കവര്‍ന്നു. കൊല്ലം ജില്ലയിലെ താമരക്കുടി പണ്ടാരത്തുവീട്ടില്‍ ഭവാനിയമ്മയുടെ കയ്യില്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍നിന്നുമാണ് പണം കവര്‍ന്നത്. കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതോടെ വീടെന്ന സ്വപ്‌നമാണ് ഭവാനിയമ്മയ്ക്ക് ഇല്ലാതായത്. ഭവാനി അമ്മയ്ക്ക് വലിയ ആശ്വാസമായിരുന്നു ലൈഫിന്റെ വീടനുവദിച്ചത് .വീടുവാര്‍പ്പിനായി അന്‍പതിനായിരം കരാറുകാരന് നല്‍കാനായി ബാങ്കില്‍ നിന്നും ഇരുപത്തയ്യായിരവും, ചെങ്ങമനാട് ബാങ്കില്‍പോയി എടുത്ത തൊഴിലുറപ്പ് കൂലിയും, ഒരാള്‍ സഹായിച്ച ഇരുപതിനായിരവും ഉള്‍പ്പെടെയാണ് മോഷണം പോയത്. പെന്‍ഷന്‍ […]

കെ കെ റോഡിൽ കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം

സ്വന്തം ലേഖകൻ കോട്ടയം: കഞ്ഞിക്കുഴിയിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് നഗരത്തിൽ വൻ ഗതാഗതക്കുണ്ടായി. കൂട്ടിയിടിച്ച ബസ്സുകൾ റോഡിൽ കിടന്നതോടെയാണ് ഗതാഗതകുരുക്ക് രൂക്ഷമായത്. കോട്ടയം പള്ളിക്കത്തോടെ റൂട്ടിൽ സർവീസ് നടത്തുന്ന യാത്രിക് ബസിന് പിന്നിൽ ശാലോം എന്ന സ്വകാര്യ ബസ് ഇടിയ്ക്കുകയായിരുന്നു. ഇന്ന് വൈകിട്ട് കഞ്ഞിക്കുഴി പാലത്തിന് സമീപമായിരുന്നു അപകടം. വാഹനാപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതക്കുരു ഉണ്ടായെങ്കിലും യാത്രക്കാർക്ക് ആർക്കും തന്നെ പരിക്കില്ല.

മകൻ ഹീറോ, സംവിധായക ദമ്പതികൾ ഒരുക്കുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ദി മിസ്റ്റേക്കർ ഹൂ മെയ് 31ന്

സ്വന്തം ലേഖകൻ സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രം ” ദി മിസ്റ്റേക്കർ ഹൂ” മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു. തന്റെ കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥൻ, മെയ്ഡ് ഇൻ ട്രിവാൻഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.ആദിത്യ ദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, […]

രോഗികൾക്ക് ആശ്വാസ വാർത്ത : അമ്പതോളം ആവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം

  ന്യൂഡൽഹി: അവശ്യമരുന്നുകളുടെ വില കുറച്ച്‌ കേന്ദ്രം. ഹൃദ്രോഗം മുതല്‍ പ്രമേഹം വരെയുള്ള സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 41 അസുഖങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയും ആറ് ഫോർമുലേഷനുകള്‍ക്കും കേന്ദ്രം വില കുറച്ചു.   ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാർമസ്യൂട്ടിക്കല്‍ ആൻഡ് നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി പുതിയ പരിധി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രം വില കുറച്ചത്.   മള്‍ട്ടിവിറ്റാമിനുകള്‍ക്കും ആൻറിബയോട്ടിക്കുകള്‍ക്കും വില കുറച്ചിട്ടുണ്ട്. പ്രമേഹം, ശരീരവേദന, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍ പ്രശ്നങ്ങള്‍, ആൻ്റാസിഡുകള്‍, അണുബാധകള്‍, അലർജികള്‍ മുതലായവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് പ്രധാനമായും കുറച്ചിരിക്കുന്നത്.   വിലയിലെ […]

വീട്ടിൽ അതിക്രമിച്ചു കയറി അയൽവാസിയായ വൃദ്ധയുടെ കമ്മൽ കവർന്ന കേസിൽ യുവാവിനെ മേലുകാവ് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ മേലുകാവ് : വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ കാതിൽ കിടന്നിരുന്ന കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് ചാത്തൻകുന്ന് കോളനിയിൽ പൂവംതടത്തിൽ വീട്ടിൽ കണ്ണപ്പൻ എന്ന് വിളിക്കുന്ന മജീഷ് (33) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി അയൽവാസിയായ വൃദ്ധ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങുകയായിരുന്ന വൃദ്ധയുടെ ഇരു കാതുകളിലെയും കമ്മലുകൾ വലിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് മേലുകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് […]