play-sharp-fill

സ്വർണാഭരണങ്ങൾ കവർന്ന ശേഷം വീട്ടമ്മയെ കൊന്ന് മച്ചില്‍ ഒളിപ്പിച്ചു ; അമ്മയും മകനും ഉൾപ്പെടെ മൂന്ന് പേർക്ക് വധശിക്ഷ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അൽ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തി വീടിന്റെ മച്ചിൽ ഒളിപ്പിച്ചു കടന്നുകളഞ്ഞു എന്നാണ് കേസ്. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. പിന്നീട് വീട്ടുടമസ്ഥരാണ് ശാന്താകുമാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു റഫീഖാ […]

കാട്ടാക്കടയിലെ മായാ മുരളി കൊലപാതകക്കേസിലെ പ്രതി പിടിയിലായതായി സൂചന

തിരുവനന്തപുരം: കാട്ടാക്കടയിലെ മായാ മുരളി കൊലപാതകക്കേസിലെ പ്രതി പിടിയിലായതായി സൂചന യുവതിയുടെ പങ്കാളി രഞ്ജിത്തിനെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഷാഡോ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. മുതിയാവിള കാവുവിളയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിനടുത്തെ റബ്ബര്‍പുരയിടത്തില്‍ മേയ് 8ന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിത്. ഓട്ടോ ഡ്രൈവര്‍ ആയ രഞ്ജിത്തിനെ അന്നുമുതല്‍ കാണാതായിരുന്നു. രഞ്ജിത്തിന്റെ മര്‍ദനമേറ്റാണ് മായ കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ് സംഘം ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. മായയുടെ ഭര്‍ത്താവ് എട്ട് വര്‍ഷം മുമ്പ്മരിച്ചു. എട്ടു മാസമായി മായ രഞ്ജിത്തിനൊപ്പമായിരുന്നു താമസം. അന്നുമുതല്‍ രഞ്ജിത്ത് ഇവരെ ക്രൂരമായി […]

കമ്പിവേലിയിൽ പുലി കുടുങ്ങി, ആശങ്കയോടെ നാട്ടുകാര്‍: സംഭവം പാലക്കാട്ട്: പുലിയെ കാണാൻ വൻ ജനക്കൂട്ടം

പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഏവരും അറിയുന്നത്.പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എങ്കിലും ഇത്തരത്തില്‍ ജനവാസ മേഖലകളില്‍ പുലി സ്വൈര്യവിഹാരം നടത്തുന്നുവെന്നത് മനസിലാകുമ്പോള്‍ അത് വല്ലാത്ത ആശങ്കയാണുണ്ടാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പുലി വേലിയില്‍ കുടുങ്ങിയ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ വനംവകുപ്പ് സ്ഥലത്തെത്തി.പുലിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക് തിരികെ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രദേശത്ത് ആളുകളെ സുരക്ഷിതരാക്കി […]

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് വാർഷിക പൊതുയോഗം ചേർന്നു :പ്രവീൺ ദിവാകരൻ (പ്രസിഡന്റ്, ജിമ്മി തോമസ് (ജനറൽ സെക്രട്ടറി)

  ചിങ്ങവനം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിങ്ങവനം യൂണിറ്റ് വാർഷിക പൊതുയോഗം പ്രസിഡൻ്റ പ്രവീൺ ദിവാകരൻ്റെ അദ്ധ്യ ക്ഷതയിൽ ചേർന്നു. ജില്ലാ പ്രസിഡൻ്റ” എം.കെ. തോമസുകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, യുത്ത് വിങ്ങ് ജില്ലാ പ്രസിഡൻ്റ് ജിൻ്റു കുര്യൻ, ജിമ്മി തോമസ്, ജേക്കബ്ബ് കുരുവിള, ജി. കണ്ണൻ, വിനോദ് പി.ആർ, റ്റി.എൻ. ശ്രീനി, പ്രകാശ് പി.എസ്. എന്നിവർ സംസാരിച്ചു. 2024-2026 വർഷത്തെ ഭാരവാഹികളായി പ്രസിഡൻറ് പ്രവീൺ ദിവാകരൻ, ജനറൽ സെക്രട്ടറി ജിമ്മി തോമസ് എന്നിവരെ […]

ഗുരുവായൂരമ്പലം സെറ്റിട്ടത് കളമശ്ശേരിയില്‍; 2000ത്തിന് അടുത്ത് ആളുകളെ കൊള്ളിക്കാന്‍ പാകത്തിൽ നിർമ്മാണം ; സെറ്റിന്റെ പണി പൂര്‍ത്തിയാക്കിയത് 150ൽ അധികം ആളുകൾ ചേർന്ന്, നാല്പ്പത് ദിവസംകൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന സെറ്റ് നാല് കോടി രൂപയിൽ ; വിശേഷങ്ങളുമായി ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാരന്‍

സ്വന്തം ലേഖകൻ കണ്ടുപരിചയിച്ച കാഴ്ചകള്‍പ്പുറം സ്‌ക്രീനുകളില്‍ വിസ്മയം ഒരുക്കുന്ന സിനിമകൾ. മഞ്ഞുമ്മല്‍ ബോയ്‌സ്, കുറുപ്പ്, ചുരുളി, ഫാലിമി തുടങ്ങി സമീപകാലത്ത് ആര്‍ട്ട് വര്‍ക്കുകള്‍ കൊണ്ട് അമ്പരപ്പിച്ച നിരവധി സിനിമകളുണ്ട്. അതിലേക്ക് എഴുതിച്ചേര്‍ക്കേണ്ട മറ്റൊരു പേരാണ് ഗുരുവായൂരമ്പലനടയില്‍. സുനില്‍ കുമാരന്‍ എന്ന കലാസംവിധായകനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ഗുരുവായൂരമ്പലം മുഴുവന്‍ സെറ്റിട്ട് ഒരുക്കിയ സുനിലിന്റെ വൈദഗ്ധ്യം പ്രശംസകള്‍ നേടുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിനായി സെറ്റിട്ട ഗുരുവായൂര്‍ ക്ഷേത്രത്തെ നോക്കി പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.നാല്പ്പത് ദിവസംകൊണ്ടാണ് ആരെയും വിസ്മയിപ്പിക്കുന്ന ഈ സെറ്റ് ഒരുക്കിയതെന്ന് […]

ആർത്തവസമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവത്തിനും ശക്തമായ വേദനയ്ക്കും കാരണം എൻഡോമെട്രിയോസിസ്? ലക്ഷണങ്ങൾ ഇവയൊക്കെ…. അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ കൂടി

സ്വന്തം ലേഖകൻ എൻഡോമെട്രിയോസിസ് എന്ന രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. എൻഡോമെട്രിയോസിസ് എന്നത് ഗർഭപാത്രത്തിന് പുറത്തുള്ള ഗർഭപാത്രത്തിന്റെ പാളിയോട് സാമ്യമുള്ള ടിഷ്യൂകളുടെ വ‌ളർച്ചയുടെ സവിശേഷതയാണ്. ഇത് തീവ്രമായ പെല്വിക് വേദനയും പ്രത്യുല്പാദന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഗർഭാശയത്തിന്റെ ഉള്ളിലെ പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളില്‍ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം അടർന്നുപോകും. അടുത്ത ആർത്തവസമയത്ത് ഹോർമോണുകളുടെ സഹായത്തോടെ പുതിയ ഉള്‍പ്പാട ഗർഭപാത്രത്തില്‍ രൂപപ്പെടുകയും ചെയ്യും. എന്നാല്‍ ചിലപ്പോള്‍ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളില്‍ എൻഡോമെട്രിയം കോശങ്ങള്‍ വളരാം. ഈ അവസ്ഥയാണ് എൻഡോ മെട്രിയോസിസ്. […]

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു; മലയാളികൾ തിങ്ങി പാർക്കുന്ന മേഖലകളിലും വ്യാപകമായി കോവിഡ് പരക്കുന്നു ; ഒരാഴ്ച കൊണ്ട് 25,900 കേസുകള്‍, മാസ്‌ക് നിര്‍ബന്ധമാക്കി

സ്വന്തം ലേഖകൻ കൊവിഡ് കേസുകളിലുണ്ടായ വർധനവിന്റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള മുൻകരുതല്‍ നടപടികളുമായി സർക്കാർ രംഗത്ത്.സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. മുൻ ആഴ്ചത്തെ അപേക്ഷിച്ച്‌ കേസുകളുടെ എണ്ണം ഇരട്ടിയായി ഉയർന്നു. കഴിഞ്ഞ ആഴ്‌ച്ച 25,900 കേസുകള്‍ റിപ്പോർട്ട് ചെയ്തു. തൊട്ടു മുമ്ബത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ഓരോ ദിവസവും കേസുകള്‍ കൂടി വരുന്നുണ്ട്. ജൂണില്‍ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തല്‍. മലയാളികൾ തിങ്ങി പാർക്കുന്ന മേഖലകളിലും വ്യാപകമായി കോവിഡ് പരക്കുന്നു . […]

ദുബായിലെ ബുര്‍ജ് ഖലീഫയില്‍ സ്വന്തമായി ഫ്ലാറ്റ്, ആസ്തി 50 മില്യണ്‍ ഡോളറിന് മുകളിൽ ; ഇന്ത്യയിലെ സൂപ്പർ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരില്‍ ഒരാൾ ; കോടികള്‍ വിലയുള്ള വാച്ചുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും ; ആഢംബര വാഹനങ്ങളാല്‍ സമ്പന്നം ; മോഹൻലാലിന്റെ സമ്പാദ്യം കോടികള്‍!

സ്വന്തം ലേഖകൻ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് ചലച്ചിത്ര വസന്തമായി ചേക്കറിയ അഭിനയ പ്രതിഭ. അഭിനയകലയുടെ നിത്യവിസ്മയം മലയാളത്തിന്റെ മഹാനടനവിസ്മയം മോഹൻലാല്‍ അറുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ചു. പതിവ് തെറ്റിക്കാതെ ഇത്തവണയും കുടുംബത്തോടൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹൻലാല്‍. ആദ്യ ചിത്രത്തില്‍ വില്ലനായിട്ടാണ് കടന്നുവന്നതെങ്കിലും പിന്നീട് ഇന്ത്യ കണ്ട മികച്ച നടന്മാരില്‍ ഒരാളായി അദ്ദേഹം വളരുകയായിരുന്നു. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് അന്ന് വെറും രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് കിട്ടിയ പ്രതിഫലം. എന്നാല്‍ […]

സംസ്ഥാനത്ത് പോത്തിറച്ചിയുടെ വില കുതിച്ചുയരുന്നു ; വിലവര്‍ദ്ധനവിന് പിന്നില്‍ ഗുണ്ടാ പിരിവ് മുതല്‍ കന്നുകാലി ക്ഷാമം വരെ ; മാട്ടിറച്ചിക്ക് ഡിമാൻഡ് കൂടിയതോടെ സുനാമി ഇറച്ചിയും വ്യാപകമായി എത്തുന്നു ; പോത്തിറച്ചിക്കൊപ്പം പന്നിയിറച്ചിയുടെ വിലയും 400 രൂപയിൽ എത്തി

സ്വന്തം ലേഖകൻ കോട്ടയം: ഗുണ്ടാപിരവ് നല്‍കാനില്ല, പോത്തിറച്ചിയുടെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. പോത്തിറച്ചിയുടെ വില പലയിടങ്ങളിലും 420 രൂപ വരെയായി. പന്നിയിറച്ചി വില 400 രൂപയിലെത്തി. കാലികളെ കിട്ടാനില്ലെന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്നു കാലികളെ എത്തിക്കുമ്പോഴുള്ള ഗുണ്ടാ പിരിവുമാണു പോത്തിറച്ചി വില വര്‍ധനയ്ക്കു കാരണം. കാലികളില്‍ പോത്തിന്റെ ക്ഷാമം രൂക്ഷമാണെന്നും വ്യാപാരികള്‍ പറയുന്നു. ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കന്നുകാലികളെത്തുന്നത്. തെരഞ്ഞെടുപ്പു കാരണവും കന്നുകാലികളുടെ ക്ഷാമംമൂലവും ഇതു പകുതിയായി കുറയുകയായിരുന്നു. സംസ്ഥാനത്ത് മാട്ടിറച്ചി ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് പത്തനംതിട്ട, […]

കാറിൽ പോകുന്നതുപോലെ ഇനി വേഗത്തിൽ പോകാം ; പുതിയ എ.സി പ്രീമിയം ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി എറണാംകുളത്തേക്ക് ആരംഭിച്ചു ; എസി പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റിന്‍റെ നിരക്കുകള്‍ ഇപ്രകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതിയ എ.സി പ്രീമിയം ഫാസ്റ്റിന്റെ ആദ്യ സർവ്വീസ് തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി എറണാംകുളത്തേക്ക് ആരംഭിച്ചു. സുഖകരമായ ദീര്‍ഘയാത്ര ഇഷ്‌ടപ്പെടുന്നവര്‍ക്കായി ഇന്ന് കെഎസ്ആര്‍ടിസി ആരംഭിച്ച എസി പ്രീമിയം സൂപ്പര്‍ ഫാസ്‌റ്റിന്‍റെ നിരക്കുകള്‍ കെഎസ്ആർടിസി പ്രഖ്യാപിച്ചു. ബസിന്‍റെ ആദ്യ സര്‍വ്വീസ് തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി എറണാകുളത്തേക്കും തിരിച്ചുമാണ്. തിരുവനന്തപുരത്തു നിന്ന് പുലര്‍ച്ചെ 5.30ന് തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡില്‍ നിന്ന് യാത്രയാരംഭിക്കുന്ന ബസ് രാവിലെ 11.05ന് എറണാകുളത്തെത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എറണാകുളത്തു നിന്ന് കോട്ടയം വഴി രാത്രി […]