play-sharp-fill

പാലക്കാട് മയക്കുവെടി വെച്ച് പിടികൂടിയ പുലി ചത്തു: ആന്തരിക രക്തസ്രാവമെന്ന് നിഗമനം

  പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയ്ക്കു സമീപം കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. ജനവാസ മേഖലയിലെത്തിയ പുലിയെ മയക്കുവെടി വച്ച് പിടികൂടിയിരുന്നു. അഞ്ച് വയസ്സോളം പ്രായം തോന്നിക്കുന്ന പെൺ പുലിയാണിത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം.   വെറ്ററിനറി സര്‍ജന്‍ ഡോ ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പുലിയെ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കിയത്. എന്നാൽ മയക്കുവെടി പുലിയുടെ ശരീരത്തിൽ പൂർണമായും ഏറ്റില്ലെന്നാണ് ഒരു വിഭാഗം വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാകാം ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടായത് എന്നാണ് വിലയിരുത്തൽ.   […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ഫലം ഇവിടെ കാണാം (22 /05/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ഫലം ഇവിടെ കാണാം (22 /05/2024) 1st Prize-Rs :1,00,00,000/- FW 179242 (KOZHIKKODE)   Cons Prize-Rs :8,000/- FN 179242 FO 179242 FP 179242 FR 179242 FS 179242 FT 179242 FU 179242 FV 179242 FX 179242 FY 179242 FZ 179242   2nd Prize-Rs :10,00,000/- FX 578288 (PALAKKAD)   3rd Prize-Rs :5,000/- 0542 0818 1345 1397 1727 1918 […]

തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി:അടുത്ത 5 ദിവസം കൂടി മഴ

  തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി/മിന്നൽ/കാറ്റ് (30 -40 km/hr) കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് (മെയ്‌ 22) അതിതീവ്രമായ മഴയ്ക്കും, മെയ്‌ 22 മുതൽ 23 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മെയ്‌ 22 മുതൽ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് ആന്ധ്രാ […]

സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന എത്രപേര്‍ ഇനി രക്തസാക്ഷികളാകുമെന്നറിയില്ല, അതുകൊണ്ട് രക്തസാക്ഷികളെന്നത് ഇന്നൊരു അപമാനമാണ് ; ബോംബ് നിര്‍മ്മിക്കുന്നതിനിടെ കൊല്ലപ്പെട്ടവരെ സിപിഎം രക്തസാക്ഷികളാക്കിയതിനെ പരിഹസിച്ച്‌ സി.ദിവാകരന്‍

തിരുവനന്തപുരം : ബോംബ് നിര്‍മ്മിക്കുന്നതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ സിപിഎം രക്തസാക്ഷികളാക്കിയതിനെ പരിഹസിച്ച്‌ മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സി.ദിവാകരന്‍. ഇന്ന് രക്തസാക്ഷികള്‍ ആരെന്നതില്‍ തര്‍ക്കം നടക്കുകയാണ്. സെന്‍ട്രല്‍ ജയില്‍ കിടക്കുന്ന എത്രപേര്‍ ഇനി രക്തസാക്ഷികളാകുമെന്നറിയില്ല. അതുകൊണ്ട് രക്തസാക്ഷികളെന്നത് ഇന്നൊരു അപമാനമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടിയോ ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് വെടിയേറ്റ് മരിച്ചവരോ അല്ല ഇന്ന് രക്ത സാക്ഷികള്‍. പുതിയൊരു വിഭാഗമാണ് ഇന്ന് രക്തസാക്ഷികളാകുന്നത്. ഞങ്ങളാരെങ്കിലും വെടിയേറ്റ് മരിച്ചാല്‍ രക്തസാക്ഷികളാകും. അല്ലേല്‍ പുതിയ വിഭാഗം രക്തസാക്ഷി പട്ടികയില്‍പ്പെടും. രാജീവ് ഗാന്ധി പഠന കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിച്ച […]

നടുറോഡിൽ കെഎസ്ആർടിസി ബസ് നിർത്തിയിട്ടു, ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി, ഡ്രൈവർക്കെതിരെ നാട്ടുകാർ പരാതി നൽകി

  പത്തനംതിട്ട: കോന്നി നടുറോഡിൽ ബസ് നിർത്തി കെഎസ്ആർടിസി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി. പുനലൂർ-മൂവാറ്റുപുഴ പാതയിലാണ് ഡ്രൈവർ ബസ് നിർത്തിയിട്ടത്. ഇന്നലെ രാത്രിയിലാണ് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാർ റോഡിൻ്റെ മധ്യഭാഗത്ത് ബസ് നിർത്തിയശേഷം ഭക്ഷണം കഴിക്കാനായി പോയത്. നാട്ടുകാർ ഡ്രൈവർക്കെതിരെ പരാതി നൽകി.   വൈകിട്ട് ആറ് മണിക്ക് കട്ടപ്പന ഡിപ്പോയിൽ നിന്ന് പുറപ്പെട്ട തിരുവനന്തപുരം ബസ് കോന്നി ടൗണിലെത്തിയപ്പോൾ റോഡിന് നടുവിൽ പാർക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ബസിലെ യാത്രക്കാരും സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുകയായിരുന്നു.   […]

മുല്ലൂർ ശാന്തകുമാരി വധക്കേസ്: 3 പ്രതികൾക്ക് വധശിക്ഷ: സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്.

  തിരുവനന്തപുരം :വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിലെ 3 പ്രതികൾക്കും വധശിക്ഷ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. 2022 ജനുവരി 14-നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊല്ലപ്പെട്ടത്. സ്വർണാഭരണങ്ങൾ കവർന്ന ശേഷം 71-കാരിയായ ശാന്തകുമാരിയെ കൊന്ന് വീടിന്റെ മച്ചിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞെന്നാണ് കേസ്. ശാന്തകുമാരിയുടെ അയൽവാസിയായി വാടകയ്ക്ക് താമസിച്ചിരുന്ന കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന റഫീക്കയുടെ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ എന്നിവരാണ് […]

കുട്ടികളുടെ അമിത ഫോൺ ഉപയോഗം: എങ്ങനെ നിയന്ത്രിക്കാം, അറിഞ്ഞിരിക്കേണ്ടതെല്ലാം

  കൊച്ചി: അമിതമായി കുട്ടികൾ ഫോൺ ഉപയോഗിക്കുന്നുണ്ടോ? കുട്ടികൾ സ്വമേധയാ ഫോൺ ഉപയോഗിക്കുന്നതുംരക്ഷിതാക്കൾ അവരുടെ തിരക്കുകൾ മൂലം കുട്ടികളെ ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിൽ ഫോൺ മനപ്പൂർവ്വം നൽകുന്നതും കൂടി വരികയാണ്.   എന്നാല്‍ പിന്നീട് ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളാണ് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇവരുടെ ശരിയായ വളര്‍ച്ചക്കും ക്ഷേമത്തിനും വേണ്ടി ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.   ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന കുട്ടികളെങ്കില്‍ പലപ്പോഴും അവരില്‍ അവരറിയാതെ തന്നെ പല ഗുരുതര പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. പ്രധാനമായും […]

വടകരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള വ്യക്തി അധിക്ഷേപമെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ.

  വടകര:    പല തവണ അവഗണിച്ച്‌ വിട്ടിട്ടും വീണ്ടും തനിക്കെതിരെയുള്ള അധിക്ഷേപം തുടർന്നുവെന്നും കാന്തപുരം മുസ്ലിയാരുടെ പേരിലടക്കം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് പൊതുപ്രവർത്തകർക്ക് ചേർന്ന രീതിയല്ലെന്നും ശൈലജ വിമർശിച്ചു. എല്ലാ കാര്യങ്ങളും ജനത്തിനറിയാമെന്നും അവർ പ്രതികരിക്കട്ടെയെന്നും അവർ വ്യക്തമാക്കി. തുടക്കത്തില് എല്ലാ അധിക്ഷേപങ്ങളും കണ്ടില്ലെന്ന് നടിച്ചാണ് മുന്നോട്ട് പോയത്. എന്നാല്‍ അതുകൊണ്ടൊന്നും നിർത്താതെ വന്നപ്പോഴാണ് പ്രതികരിച്ചത്. തന്നെ കാന്തപുരം അബൂബക്കർ മുസ്ലിയാർ ‘ബോംബമ്മ’ എന്ന് വിളിച്ചതടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. അദ്ദേഹം അത്തരത്തിലൊരു പരാമർശം നടത്തില്ല എന്നുറപ്പുണ്ടായിരുന്നു. എങ്കില്‍ തന്നെയും നേരിട്ട് […]

ശാന്തകുമാരി വധക്കേസ്: മോഷണ ശ്രമത്തിനിടെ കൊലപാതകം, മൃതദേഹം മച്ചിൽ ഒളിപ്പിച്ചു, പ്രതികൾക്ക് വധശിക്ഷ

  തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു കോടതി. സ്വര്‍ണം കവരാനായി ശാന്തകുമാരിയെ കൊന്ന ശേഷം മൃതദേഹം ഒളിപ്പിച്ച കേസിലെ പ്രതികളായ റഫീഖാ ബീവി, മകന്‍ ഷഫീഖ്, സഹായി അല്‍ അമീന്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2022 ജനുവരി 14 നാണ് പ്രതികള്‍ എഴുപത്തിയൊന്നുകാരിയായ ശാന്തകുമാരിയെ കൊലപ്പെടുത്തിയത്.   സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ശാന്തകുമാരിയുടെ മൃതദേഹം വീടിന്റെ മച്ചില്‍ ഒളിപ്പിക്കുകയായിരുന്നു. മുല്ലൂരില്‍ ശാന്തകുമാരിയുടെ അയല്‍വാസികളായിരുന്നു പ്രതികള്‍. വാടക വീടൊഴിയുന്നതിന് മുമ്പായിരുന്നു കൊലപാതകം.   ശാന്തകുമാരിയെ […]

കോട്ടയം രാമവർമ്മ യൂണിയൻ ക്ലബ് സംഘടിപ്പിക്കുന്ന സ്പീഡ് ബോട്ട് റാലി -2024, മെയ് 26 ന് (ഞായർ) കുമരകത്ത്

  കോട്ടയം: രാമവർമ്മ യൂണിയൻ ക്ലബ് നേതൃത്വം നൽകുന്ന സ്പീഡ് ബോട്ട് റാലി -2024 കുമരകത്ത് വേമ്പനാട്ടു കായലിൻ്റെ തീരത്തെ രാമവർമ വാട്ടർ സ്പോർട്സ് കോപ്ലസിനോടനുബന്ധിച്ച് നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂർണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് മത്സരാർത്ഥികൾ പങ്കെടുക്കുക. അഞ്ച് കാറ്റഗറികളിലായി 50-ലധികം ബോട്ടുകൾ റാലിയിൽ മത്സരിക്കും. 40 എച്ച്പി, 60 എച്ച്പി, 100 എച്ച്പി, 120 എച്ച്പി, 250 എച്ച്പി എന്നിങ്ങനെ എഞ്ചിൻ ക്ഷമതയുള്ള യന്ത്രങ്ങൾ ഘടിപ്പിച്ച സ്പീഡ് ബോട്ടുകളാണ് വിവിധ വിഭാഗങ്ങളിൽ മത്സരിക്കുന്നത്. ഞായർ രാവിലെ […]