play-sharp-fill

സ്ത്രീധനമായി 80 പവൻ ചോദിച്ചു ; ആലക്കോട് നവ വധു ആത്മഹത്യ ചെയ്തു ; ഭർത്താവും ഭർതൃമാതാവും റിമാൻ്റിൽ

കണ്ണൂർ : ആലക്കോട് നവവധു വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭർത്താവിനെയും ഭർതൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകള്‍ ഡെല്‍ന(23)യാണ് മരിച്ചത്. പരിയാരത്തെ കളത്തില്‍പറമ്ബില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്. ഒരാഴ്ച മുൻപാണ് ഡെല്‍നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ശനിയാഴ്ചയായിരുന്നു മരണം. ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഭർത്താവിനും ഭർതൃമാതാവിനും എതിരെ ഗാർഹികപീഡനം, സ്ത്രീധനപീഡനം എന്നിവ ചുമത്തി കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. നാലുമാസം മുൻപായിരുന്നു […]

പുത്രധർമ്മം സിനിമയുടെ ഷൂട്ടിംഗിന് എസ്.പി പിള്ളയ്ക്ക് എത്താൻ കഴിയാതിരുന്നപ്പോൾ പകരം വന്നയാളാണ് ബഹദൂർ:  ചലച്ചിത്ര നിർമ്മാണം, വിതരണം, റെക്കോർഡിംഗ് സ്റ്റുഡിയോ , ലാബ് , നാടകാവതരണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട  മേഖലകളിലെല്ലാം ബഹദൂർ എന്നും സജീവമായിരുന്നു .പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചപ്പോഴും ജീവിതത്തിൽ കണ്ണുനീരിന്റെ ഉപ്പുരസം ഏറ്റുവാങ്ങേണ്ടിവന്ന ഈ അനശ്വര നടന്റെ ഓർമ്മകൾക്ക് പ്രണാമം.

    കോട്ടയം: .കെ വി കോശിയുടെ “പുത്രധർമ്മം ” എന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്ന കാലം . നടൻ തിക്കുറിശ്ശിയ്ക്കായിരുന്നു ചിത്രനിർമ്മാണത്തിന്റെ മേൽനോട്ടം. പുത്രധർമ്മത്തിൽ പ്രധാന ഹാസ്യനടനായി അഭിനയിക്കുന്നത് എസ് പി പിള്ള . എന്നാൽ ചില അസൗകര്യങ്ങൾ കാരണം എസ് പി പിള്ളയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനിൽ എത്താൻ കഴിഞ്ഞില്ല. അപ്പോഴാണ് തിക്കുറിശ്ശിക്ക് മുൻപൊരിക്കൽ പരിചയപ്പെട്ടിരുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ കുഞ്ഞാലുവിനെ ഓർമ്മവന്നത്. ഒരു സുഹൃത്ത് വഴി പരിചയപ്പെട്ടിരുന്ന കുഞ്ഞാലു നാടകങ്ങളിൽ അഭിനയിച്ചിരുന്ന കാര്യവും സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യവും തിക്കുറിശ്ശിക്ക് അറിയാം […]

തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കണം : എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കൽ

തിരുവനന്തപുരം : വിദ്യാലയങ്ങള്‍ തുറക്കുന്നതുള്‍പ്പെടെ യാത്രാ തിരക്കേറിയ വേളയില്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കാനുള്ള റെയില്‍വേയുടെ തീരുമാനം പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. തിരക്ക് കുറയ്ക്കാന്‍ തുടങ്ങിയ സര്‍വീസുകള്‍ ഏറ്റവും തിരക്കേറുന്ന സമയത്ത് നിര്‍ത്തലാക്കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസ് നിര്‍ത്തിയത് യാത്രാ ക്ലേശം രൂക്ഷമാക്കും. മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെ (ശനിയാഴ്ചകളില്‍) സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഏപ്രില്‍ […]

സുരേഷ്‌ഗോപി നല്ല മനുഷ്യനാണ്,അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും : വിജയരാഘവൻ

  കൊച്ചി: സിനിമയിൽ സുരേഷ്ഗോപിയാണ് തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളെന്ന് നടൻ വിജയരാഘവൻ പറഞ്ഞു അദ്ദേഹം നല്ല ഒരു മനുഷ്യനാണെന്നു അദ്ദേഹം വ്യക്തമാക്കി.   അദ്ദേഹം ഈ ചെയുന്ന സഹായങ്ങള്‍ ഒന്നും ആരെയും കാണിക്കാൻ ചെയ്യുന്നതല്ല. കൂടാതെ രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് ഒരുപാട് സിനിമ സുരേഷിന് നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കുന്നു.   സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്. അടുത്തിടെ അദ്ദേഹം ഒരു ഇന്റർവ്യൂവില്‍ പറഞ്ഞിരുന്നു സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാനാണെന്ന്. പണ്ടു മുതലേ സുരേഷ് എന്റെ അടുത്ത സുഹൃത്താണ്. അയാള്‍ ഒരു നല്ല […]

ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് :നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല.

  കഴക്കൂട്ടം: ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇ പി ജയരാജന്‍ ബിജെപിയില്‍ പോകുമെന്ന പ്രചാരണത്തിലായിരുന്നു പരാതി. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ലെന്നും കോടതി നിര്‍ദേശപ്രകാരമെങ്കില്‍ കേസെടുക്കാമെന്നും പൊലീസ് അറിയിച്ചു. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇ പി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ബിജെപി നേതാവ് ശോഭ സുന്ദ്രന്‍, ടി ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. പരാതിയില്‍ ഇ പി ജയരാജന്റെയും […]

അശ്ലീല വീഡിയോ ഒരുമിച്ച് കണ്ടു: 13 വയസുകാരനായ സഹോദരൻ 15 വയസുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

  മുംബൈ: സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന്‍ പിടിയിൽ. നവിമുംബയിലെ ഖണ്‍ഡേശ്വറിലാണ് സംഭവം. 13 വയസ്സുകാരനായ സഹോദരൻ 15 വയസുള്ള സഹോദരിയുമൊത്ത് അശ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട ശേഷമാണ് ബലാത്സംഗം ചെയ്തത്.   പെണ്‍കുട്ടി ഗര്‍ഭിണിയായിട്ടും വീട്ടുകാര്‍ സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ ഗര്‍ഭം അലസിപ്പിക്കാനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, ആശുപതി അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. തുടര്‍ന്ന് വാഷി ജനറല്‍ ആശുപത്രിയില്‍ എത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.   ഒരുമിച്ച്‌ അശ്ലീല വീഡിയോ കണ്ടതിനു ശേഷം ഇളയ സഹോദരന്‍ തന്നെ ബലാത്സംഗം […]

സിഎൻ ഐ സഭയിലെ ആദ്യ വനിത ബിഷപ്പ് ചുമതലയേറ്റു.

  സ്വന്തം ലേഖകൻ ഡൽഹി: ചർച്ച്‌ ഓഫ് നോർത്ത് ഇന്ത്യയിലെ ആദ്യ വനിത ബിഷപ്പ് ചുമതല ഏറ്റു. ഒഡിഷയിലെ ഫുല്‍ബാനി രൂപതയുടെ ബിഷപ്പ് ആയി റവറെന്റ് വയലറ്റ് നായക് ആണ് ചുമതല ഏറ്റത്. 2001 മുതല്‍ ഫുല്‍ബാനി മഹാ ഇടവകയിലെ പുരോഹിതയാണ് റവ.വയലറ്റ്. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും സാന്നിധ്യമുള്ള ചർച്ച്‌ ഓഫ് നോർത്ത് ഇന്ത്യ രൂപീകരിച്ചു 54 വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്. ഡല്‍ഹിയിലെ ചർച് ഓഫ് നോർത്ത് ഇന്ത്യ ആസ്ഥാനമായ കത്തീഡ്രല്‍ ചർച്ച്‌ ഓഫ് […]

പാക്കിൽ കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി ജെ ഡേവിഡ് (86) നിര്യാതനായി

ചിങ്ങവനം : പാക്കിൽ കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി ജെ ഡേവിഡ് (86 ) നിര്യാതനായി.  വ്യവസായ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ ആയിരുന്നു. സംസ്കാരം (24.05.24)  വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കാരമൂടുള്ള  ഭവനത്തിലെ ശുശ്രൂഷക്ക്‌ ശേഷം 10.30 ന് മാന്തുരുത്തി ചിറയ്ക്കൽ (കറുകച്ചാൽ ) സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ. മക്കൾ : ജെയിംസ് സി.ഡേവിസ് (കെഎസ്ഇബി കോട്ടയം) ബിൻസി സി.ഡേവിഡ് (കേരളാ ബാങ്ക്, പത്തനാപുരം) ജാൻസി സി ഡേവിഡ് (ഹോമിയോ ഡിപ്പാർട്ട്മെന്റ്, കോട്ടയം) മരുമക്കൾ : […]

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട: വസ്ത്രത്തിനുള്ളിലും ഷൂവിലും ഒളിപ്പിച്ചു കടത്തിയ 4.82 കിലോഗ്രാം സ്വർണ്ണവുമായി 4 യുവതികളടക്കം 6 പേർ പിടിയിൽ

  കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി. സ്വര്‍ണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.   എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു.   അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാടി […]

ഡി.വൈ.എഫ് ഐ കുമരകം പൊങ്ങലക്കരി യൂണിറ്റ് കൺവെൻഷൻ നടത്തി.

  കുമരകം : ഡി.വൈ.എഫ് ഐ പൊങ്ങലക്കരി യൂണിറ്റ് കൺവെൻഷൻ നടത്തി. കൺവെൻഷൻ ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ട്രഷറർ രാഹുൽ പി ജയകുമാർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അരുൺ തിരുനക്കര ബ്രാഞ്ച് സെക്രട്ടറി സനീഷ്, കുമരകം സൗത്ത് മേഖല പ്രസിഡന്റ്‌ പ്രശാന്ത്, സെക്രട്ടറി മനോജ്‌, ട്രഷറർ അഡ്വ അംഗീരസ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കൺവൻഷനിൽ വിശാഖ് (പ്രസിഡന്റ്‌), അപർണ, അഭിജിത് (വൈസ് പ്രസിഡന്റ്മാർ) സനൂപ് (സെക്രട്ടറി) ശ്രീലക്ഷ്മി, പ്രിൻസ് ഗോഡ് (ജോയിന്റ് സെക്രട്ടറിമാർ) ആദിത്യ, അതുല്യ, രെജീഷ്,അശ്വിൻ (എക്സിക്യൂട്ടീവ് കമ്മറ്റി) തുടങ്ങിയവരെ […]