play-sharp-fill

വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ മൂലം പത്ത് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റുവെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ; രണ്ട് കൊല്ലത്തിനിടെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം ഏഴ് പേർ അവയവം വിറ്റതായി വിവരം; ‘കിഡ്‌നി വിശ്വൻ’ മുതലെടുത്തത് വീട്ടമ്മമാരുടെ സാമ്പത്തിക പരാധീനത; അവയവ കൈമാറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ തൃശ്ശൂർ: ഇറാൻ കേന്ദ്രീകരിച്ച് തൃശ്ശൂർ സ്വദേശി നടത്തിയ മനുഷ്യക്കടത്തിന്റെയും അവയവ കച്ചവടത്തിന്റെയും വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ തൃശ്ശൂർ മുല്ലശ്ശേരി പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ട് കൊല്ലത്തിനിടെ നടന്ന അവയവ കൈമാറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ മൂലം പത്ത് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റുവെന്ന് തുറന്ന് സമ്മതിച്ച് തൃശൂർ മുല്ലശ്ശേരി സ്വദേശിയായ വീട്ടമ്മ രംഗത്ത് വന്നു. കേരളത്തിലും അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടന്നുവെന്ന വാർത്ത പുറത്തുവരുന്നതിനിടെയാണ് ഇരയായ വീട്ടമ്മയുടെ വെളിപ്പെടുത്തൽ. മുല്ലശ്ശേരിയിൽ മാത്രം രണ്ട് കൊല്ലത്തിനിടെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരുമടക്കം […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകി ; പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; കുവൈറ്റിൽ ജോലിയ്ക്കായി പോയ പ്രതിയെ നാട്ടിലേക്ക് വന്നപ്പോള്‍ പിടികൂടി കൊണ്ടു വരുന്നതിനിടെ രക്ഷപ്പെട്ടു ;ഒടുവിൽ ബലാൽസംഗക്കേസിലെ പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ പത്തനംതിട്ട: ഡൽഹി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുവരും വഴി തമിഴ്‌നാട്ടിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട ബലാൽസംഗക്കേസിലെ പ്രതിയെ ഊർജിതമായ അന്വേഷണത്തിനൊടുവിൽ സൈബർ പൊലീസ് പിടികൂടി. പത്തനംതിട്ട സൈബർ പൊലീസ് കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയായ റാന്നി വടശ്ശേരിക്കര പേഴുമ്പാറ ഉമ്മാമുക്ക് നെടിയകാലായിൽ വീട്ടിൽ സച്ചിൻ രവി(27)യാണ് അറസ്റ്റിലായത്. തമിഴ്‌നാട് കാവേരിപട്ടണത്തിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ നിർദേശത്തെ തുടർന്ന് വ്യാപകമാക്കിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നാണ് പിടികൂടിയത്. […]

പല തവണ ബലാത്സംഗം ചെയ്തു, മദ്യപിച്ച്‌ വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചു ; തള്ളിയിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചു; ബലാത്സംഗം ചെയ്‌തത് അഞ്ച് വർഷമായി പരിചയമുള്ള യുവതിയെ; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരായ പീഡനക്കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. 2023 സെപ്‌തംബർ 28നാണ് എല്‍ദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി തിരുവനന്തപുരം പേട്ട സ്വദേശിയായ യുവതി പരാതി നല്‍കിയത്. മദ്യപിച്ച്‌ വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് പോയി. പോകുംവഴി വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എല്‍ദോസ് […]

കോട്ടയം കുടയംപടിയിലുള്ള ഗ്രാൻഡ് ബാർ ഹോട്ടലിൽ മദ്യപിക്കാൻ എത്തിയവരെ സോഡാ കുപ്പിക്ക് എറിഞ്ഞു വീഴ്ത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

  കോട്ടയം: കുടയംപടിയിൽ ഗ്രാൻഡ് ബാർ ഹോട്ടലിൽ യുവാക്കളുമായുള്ള വാക്ക് തർക്കം സംഘർഷത്തിൽ കലാശിച്ചു. അയ്മനം സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബാർ ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ കെ.ആർ രാഹുൽ (36), ആലപ്പുഴ സ്വദേശിയായ രതീഷ് എം.പി (40), കോട്ടയം സ്വദേശിയായ ബോബി ജേക്കബ്(41) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ ദിവസം രാത്രി 10:30 മണിയോടുകൂടി അയ്മനം സ്വദേശിയായ യുവാവും, സുഹൃത്തുക്കളും കുടയംപടി ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാൻ എത്തിയിരുന്നു. […]

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍; ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ; ഡോ. രാജന്‍ ഖോബ്രഗഡെയെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ (റെയില്‍വേ, മെട്രോ, വ്യോമയാനം) ചുമതലയും ബിജു പ്രഭാകര്‍ വഹിക്കും. കെഎസ്ഇബി ചെയര്‍മാനായിരുന്ന ഡോ. രാജന്‍ ഖോബ്രഗഡെയെ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പിലേക്ക് മാറ്റി. ഡോ. കെ വാസുകിയ്ക്ക് നോര്‍ക്കയുടെ അധിക ചുമതലയും നല്‍കി.

പൂട്ടിയിട്ടിരുന്ന വീടിന്റെ ഓട് പൊളിച്ച് മോഷണശ്രമം, ശബ്ദം കേട്ട അയൽവാസികൾ പോലീസിൽ വിവരമറിയിച്ചു ; രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടി അയർകുന്നം പോലീസ്

അയർക്കുന്നം : ആള്‍താമസമില്ലാതെ വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇരമല്ലിടം വീട്ടിൽ രാഹുൽ രാജു (24) ഏറ്റുമാനൂർ വള്ളിക്കാട്  മ്ലാംകുഴിയിൽ വീട്ടിൽ മനു ശശി (24), അയർക്കുന്നം നെടുങ്കാരി കാഞ്ഞിരത്തിങ്കൽ വീട്ടിൽ രഞ്ജിത്ത് രാജൻ (27) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ചൊവ്വാഴ്ച വെളുപ്പിന് 02.00 മണിയോടുകൂടി അയർക്കുന്നം പുളിഞ്ചുവട് പൂട്ടിയിട്ടിരുന്ന  മച്ചുപൊളിച്ച് അകത്തു കടന്ന് മോഷണം നടത്താൻ ശ്രമിക്കവെ, വീട്ടിനുള്ളിൽ നിന്നും ശബ്ദം കേട്ട് അയല്‍വാസികള്‍ […]

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി കിടങ്ങൂരിൽ പിടിയിൽ

  കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 15,01,530 രൂപ തട്ടിയെടുത്ത പ്രതിയായ മൂവാറ്റുപുഴ സ്വദേശി ഷാൻ വർഗീസ് (32) നെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു. 2023 നവംബർ മാസം മുതൽ പലതവണകളിലായി യുവതിയിൽ നിന്നും വിദേശരാജ്യമായ ഹംഗറിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.   വിദേശത്ത് ജോലിക്ക് പോകുന്നതിനു വേണ്ടി യുവതിയുടെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപം കാണിക്കണമെന്നും, തുകയെഴുതാതെ ഒപ്പിട്ട രണ്ട് ബ്ലാങ്ക് […]

മികച്ച സംവിധായകൻ ആയിട്ട് നടനാകണമെന്ന് മോഹിച്ചെങ്കിലും സംഭവിച്ചത് തിരിച്ച്‌ ; കഥ പറയാൻ പോയി തലവര മാറിയ നടൻ ; സിനിമയിലേക്ക് രാജേഷ് മാധവൻ്റെ രംഗ പ്രവേശനം ഇങ്ങനെ

തിരുവനന്തപുരം : അഭിനയ മികവ് കൊണ്ട്  പ്രേക്ഷക മനസ്സില്‍ ഇടം നേടുക എന്നത് അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല. അതും ചെറിയ വേഷങ്ങൾ ഭംഗിയായി ചെയ്തു കൊണ്ട്, ചിലരുടെ കാര്യത്തില്‍ ഭാഗ്യത്തിന്റെ പിന്തുണകൊണ്ട് അങ്ങനെ സംഭവിച്ച്‌ പോകാമെങ്കില്‍ മറ്റ് ചിലരുടെ കാര്യത്തില്‍ അത് കഠിനാധ്വാനത്തിന്റെ പ്രതിഫലനമായിരിക്കും.അത്തരത്തില്‍ ഒരു കഥയാണ് മലയാളികളുടെ പ്രിയപ്പെട്ട രാജേഷ് മാധവന്റെത്. മഹേഷിന്റെ പ്രതികാരത്തിലെ സൈക്കിള്‍ ആക്സിഡന്റും തുടർന്നുള്ള ദേശീയഗാന രംഗവും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചതാണെങ്കിലും അ രംഗത്തിലെ അഭിനേതാക്കളെ പ്രേക്ഷകർക്ക് എത്ര പെട്ടെന്ന് ഓർമ്മ വരണം എന്നില്ല. എന്നാല്‍ വാടസ് […]

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

  തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.   ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് […]

വണ്ടിപ്പെരിയാർ പോക്സോ കേസിലെ കുറ്റവിമുക്തനായ അർജുനും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കേസിൽ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി കുറ്റവിമുക്തൻ ആക്കിയ അർജുനും കുടുംബത്തിനും സംരക്ഷണം കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അർജുനും ബന്ധുക്കൾക്കും സ്വന്തം വീടുകളിൽ താമസിക്കാനും തൊഴിലെടുക്കാനുമുള്ള സംരക്ഷണം നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി വണ്ടിപ്പെരിയാർ പൊലീസിന് നിർദേശം നൽകണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി പീരുമേട് ഡി വൈ എസ് പി യോട് ആവശ്യപ്പെട്ടു.   ഇക്കാര്യത്തിൽ വണ്ടിപ്പെരിയാർ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും കമ്മീഷൻ വിലയിരുത്തി. അർജുന്‍റെ പിതൃ സഹോദരന്‍റെ വീട്ടിൽ […]