Spread the love

 

കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 15,01,530 രൂപ തട്ടിയെടുത്ത പ്രതിയായ മൂവാറ്റുപുഴ സ്വദേശി ഷാൻ വർഗീസ് (32) നെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു. 2023 നവംബർ മാസം മുതൽ പലതവണകളിലായി യുവതിയിൽ നിന്നും വിദേശരാജ്യമായ ഹംഗറിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടിൽ നിന്നും 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

video
play-sharp-fill

 

വിദേശത്ത് ജോലിക്ക് പോകുന്നതിനു വേണ്ടി യുവതിയുടെ അക്കൗണ്ടിൽ 10 ലക്ഷം രൂപയുടെ നിക്ഷേപം കാണിക്കണമെന്നും, തുകയെഴുതാതെ ഒപ്പിട്ട രണ്ട് ബ്ലാങ്ക് ചെക്കുകൾ തരണമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ചെക്ക് വാങ്ങുകയും, തുടർന്ന് ഈ ചെക്ക് വഴി അക്കൗണ്ടിൽ നിന്ന് 10 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. യുവതി വരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. താൻ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

 

പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ സൗമ്യൻ വി.എസ്, സി.പി.ഓ മാരായ സന്തോഷ് കെ.കെ, സനീഷ് പി.എസ്, ജിതീഷ് പി.എസ് എന്നിവർ ചേർന്ന് പ്രതിയെ അറ്റസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group