play-sharp-fill

ആര്‍സിബിയുടെ സ്വപ്നകുതിപ്പിന് അവസാനം; റോയലായി സഞ്ജുവിന്‍റെ രാജസ്ഥാൻ ക്വാളിഫയറില്‍; ജയം നാല് വിക്കറ്റിന്

അഹമ്മദാബാദ്: ആറ് തുടര്‍ വിജയങ്ങളുടെ പകിട്ടുമായി എലിമിനേറ്റര്‍ പോരാട്ടത്തിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകർത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തിന് അര്‍ഹത നേടി. ആര്‍സിബി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഒരോവര്‍ ബാക്കി നിര്‍ത്തി രാജസ്ഥാന്‍ മറികടന്നു. യശസ്വി ജയ്സ്വാള്‍ 30 പന്തില്‍ 45 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ റിയാന്‍ പരാഗ് 26 പന്തില്‍ 36ഉം ഹെറ്റ്മെയര്‍ 14 പന്തില്‍ 26ഉം റണ്‍സെത്തു. 8 പന്തില്‍ 16 റണ്‍സുമായി റൊവ്മാന്‍ പവല്‍ […]

ഇന്ത്യയില്‍ 300 കടന്ന് കോവിഡ് കേസുകള്‍; പുതിയ വകഭേദമായ ഫ്‌ളിര്‍ട്ട് ആണ് പുതിയ കോവിഡ് കേസുകള്‍ക്ക് കാരണം ; അറിഞ്ഞിരിക്കാം ഈ അസാധാരണ ലക്ഷണങ്ങള്‍

സ്വന്തം ലേഖകൻ ഒരിടവേളയ്ക്കു ശേഷം ലോകത്തിന്‌റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. സാര്‍സ് കോവ് 2ന്‌റെ പുതിയ വകഭേദമായ ഫ്‌ളിര്‍ട്ട് ആണ് പുതിയ കോവിഡ് കേസുകള്‍ക്ക് കാരണമായി കരുതുന്നത്. ഇപ്പോള്‍ സിംഗപ്പൂരില്‍ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായ കോവിഡ്-19ന്‌റെ രണ്ട് ഉപവിഭാഗങ്ങളായ കെപി.2ന്‌റെ 290 കേസുകളും കെപി.1ന്‌റെ 34 കേസുകളും ഇന്ത്യയില്‍ കണ്ടെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രണ്ട് വകഭേദങ്ങളും മറ്റ് ചില വകഭേദങ്ങളും ഒരുമിച്ചതാണ് ഫ്‌ളിര്‍ട്ട് വകഭേദം. ഇവയെല്ലാം ജെഎന്‍1ന്‌റെ ഉപവകഭേദങ്ങളാണെന്നും ആശുപത്രിവാസത്തിലും ഗുരുതരമായ കേസുകളിലും വര്‍ധനവില്ലെന്നും […]

കാഞ്ഞിരപ്പള്ളിയിൽ പുതിയ അദ്ധ്യയന വർഷത്തിലേയ്ക്കുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി ജോ. ആർ.ടി.ഒ. യ്ക്ക് കീഴിലെ പുതിയ അദ്ധ്യയന വർത്തേയ്ക്കുള്ള സ്‌കൂൾ വാഹനങ്ങളുടെയും സ്‌കൂൾ വിദ്യാർഥികളുമായി സർവീസ് നടത്തുന്ന മറ്റ് വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധന നടത്തി. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മരായ ജോയിൻ്റ് ആർ ടി ഓ സൻജയ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറന്മാരായ ഷാജി വറുഗീസ്, ഹഫീസ്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറന്മാറായ അനിൽകുമാർ റ്റി.വി. ബിനോ ഐസക്ക് എന്നിവർ നേതൃത്വം നൽകി.

വല്യേന്ത പാലം, ഏന്തയാർ ടൗൺ പാലം, കുപ്പായക്കുഴി പാലം എന്നിവയുടെ പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കൂട്ടിയ്ക്കൽ മണ്ഡലം കമ്മറ്റി

സ്വന്തം ലേഖകൻ മുണ്ടക്കയം:യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാം എന്ന ഉറപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വല്യേന്ത പാലം, ഏന്തയാർ ടൗൺ പാലം, കുപ്പായക്കുഴി പാലം എന്നിവ പൂർത്തിയാക്കാത്തത് പ്രദേശത്തെ ജനങ്ങളെ വലിയ ബുദ്ധിമുട്ടിൽ ആക്കിയിട്ടും അനങ്ങാപ്പാറ നയം തുടരുന്ന അധിക്യതരുടെ നടപടിയിൽ ഇൻഡ്യൻ നാഷണൽ  കോൺഗ്രസ് കൂട്ടിയ്ക്കൽ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. ഇളം കാട് ടോപ്പ്, വല്യ ന്ത നിവാസികൾ വലിയ യാത്രാ ക്ലേശത്തിൽ ആയിരിക്കുകയാണ്. ചെറുവാഹനങ്ങൾ എങ്കിലും കടന്നുപോവാൻ പറ്റുന്ന ഒരു താത്ക്കാലിക പാലം ആണ് ഇവിടെ പരിഹാര മാർഗ്ഗം എങ്കിൽഎന്താറിലും […]

മുണ്ടക്കയം വേലനിലത്ത് നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് അപകടം ; യുവാവിന് പരിക്ക്

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയം കൂട്ടിക്കൽ റോഡിൽ വേലനിലം സിവ്യൂ കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വേലനിലം സ്വദേശി തോണിപ്പാറയിൽ രാഹുലിനാണ് പരിക്കേറ്റത്. ഇയാളെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം ജില്ലയിൽ നാളെ (23 / 05/2024) അയർകുന്നം,മണർകാട്, കുമരകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (23/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറവിലങ്ങാട് 110K Vസബ് സ്റ്റേഷനിൽ വാർഷിക അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാൽ 23/5/24 വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ മരങ്ങാട്ടുപിള്ളി സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്. അയർകുന്നം സെക്ഷൻ പരിധിയിലെ വാഴേപ്പറമ്പ്,മെത്രാഞ്ചേരി,വലിയകല്ലുങ്കൽ,പട്യലിയമാറ്റം,വെള്ളറ എന്നീ ഭാഗങ്ങളിൽ നാളെ 23/5/24 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തുമൂട് തൂമ്പുംകൾ എന്നീ transformer […]

പനമ്പിള്ളി നഗറിലെ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയത് സിനിമാതാരം; നിരന്തരം പീഡിപ്പിച്ചത് ഹില്‍പ്പാലസ് ഫ്‌ളാറ്റിൽ: ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറി ; നവജാത ശിശുവിന് ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വഴിതിരിവ്

സ്വന്തം ലേഖകൻ കൊച്ചി പനമ്പിള്ളി നഗറിലെ കുഞ്ഞിനെ കൊലപ്പെടുത്തിയ പെണ്‍കുട്ടി ഗര്‍ഭിണിയായത് തൃശൂര്‍ സ്വദേശിയായ സിനിമതാരത്തില്‍ നിന്നും. വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ വര്‍ഷം യുവതിയെ ഗര്‍ഭിണിയാക്കിയത് തൃശൂര്‍ സ്വദേശി മുഹമ്മദ് റഫീക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡാന്‍സറായ ഇയാള്‍ വിവിധ സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. സിനിമക്കാരുമായി ഇദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് യുവതി പറയുന്നത്. താന്‍ ഗര്‍ഭിണിയാെണന്ന കാര്യം യുവാവിന് അറിയാമായിരുന്നു എന്ന് യുവതി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും സൗഹൃദം അവസാനിച്ചു എന്നായിരുന്നു […]

കോട്ടയത്തെ കോടതിയിൽ നിന്ന് പ്രാക്ടീസ് കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങിയ അഭിഭാഷകയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ; പരിക്കേറ്റ അഭിഭാഷക കോട്ടയം മെഡിക്കൽ കോളേജിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ കോടതിയിൽ നിന്ന് പ്രാക്ടീസ് കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങിയ അഭിഭാഷകയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശിനിയും അഭിഭാഷകയുമായ ഫർഹാനയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ചിങ്ങവനത്തിന് സമീപം പള്ളത്തായിരുന്നു അപകടമുണ്ടായത്.

ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ യുവാവ് മരിച്ചു; ദാരുണാന്ത്യം ഉണ്ടായത് ഐലൻഡ് എക്സ്പ്രസ്സിലെ യാത്രയ്ക്കിടെ

കോട്ടയം: ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ യുവാവിന് മരിച്ചു പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയിൽ വീട്ടിൽ തോമസ് ശാമുവേലിൻ്റെ മകൻ ഷോൺ (28) ആണ് ട മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടമുണ്ടായത് . തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. ഷോണിൻ്റ കൂടെയുണ്ടായിരുന്ന […]

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ; ചക്രവാത ചുഴിയുടെ സ്വാധീനം ; കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തെക്കൻ, മധ്യ കേരളത്തിൽ അതിതീവ്ര മഴ ലഭിക്കും. തെക്കൻ കേരളത്തിന് മുകളിലായുള്ള ചക്രവാത ചുഴിയുടെ സ്വാധീനഫലമായി മഴ കനക്കും. കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി, കുണ്ടന്നൂർ മേഖലകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ […]