play-sharp-fill

മുക്കൂട്ടുതറയിൽ വൃദ്ധനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി: ഒരാൾ പോലീസ് കസ്റ്റഡിയിൽ.

    എരുമേലി: കനകപ്പലം സ്വദേശിയായ വിളയിൽ 70 വയസുള്ള ഗോപിയെയാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലസ്സിലെ കടത്തിണ്ണയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസാരശേഷിയില്ലാത്തയാളാണ് കസ്റ്റഡിയിലായിരിക്കുന്നത് എന്നാണ് സൂചന.കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നയാളാണ് കസ്റ്റഡിയിലായിരിക്കുന്നത്.കൊലപാതക കാരണം വ്യക്തമല്ല.

കേരളത്തിൽ പച്ചക്കറിക്ക് തീ വില ; കനത്ത ചൂടും പിന്നാലെ ഉണ്ടായ മഴയും തമിഴ് നാട്ടിൽ കൃഷിയെ ബാധിച്ചതാണ് വില വർദ്ധനവിന് കാരണം

കോട്ടയം : നിയന്ത്രണമില്ലാതെ പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ എല്ലാ പച്ചക്കറികള്‍ക്കും വില കൂടി. 80 രൂപയുണ്ടായിരുന്ന ബീൻസിന് കിലോയ്ക്ക് 200 രൂപയായി. പയറിന് 100-110 രൂപയും. സവാളയ്ക്ക് മാത്രമാണ് അല്‍പം വിലക്കുറവുള്ളത്. മറ്റെല്ലാ പച്ചക്കറികള്‍ക്കും വില ഇരട്ടിയായി . തമിഴ്നാട്ടില്‍ പച്ചക്കറി ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് നിലവില്‍ വില ഉയരാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കടുത്ത ചൂടും പിന്നാലെ ഉണ്ടായ ശക്തമായ മഴയുമാണ് പച്ചക്കറിക്കൃഷിയെ ബാധിച്ചത്. തമിഴ്നാട്ടില്‍ പച്ചക്കറി കുറഞ്ഞതോടെ ആന്ധ്ര, കർണാടക വിപണിയില്‍നിന്നാണ് കൂടുതലായി പച്ചക്കറി എത്തുന്നത്. […]

പരിപ്പ് പാലയ്ക്കാട്ട് ജനാർദ്ദനന്റെ ഭാര്യ ശാന്തകുമാരി (68) നിര്യാതയായി.

  പരിപ്പ് : പാലയ്ക്കാട്ട് ജനാർദ്ദനന്റെ ഭാര്യ ശാന്തകുമാരി (68) നിര്യാതയായി. സംസ്കാരം ഇന്ന് (23-05-2024) വൈകിട്ട് 8:00 മണിക്ക് വീട്ടുവളപ്പിൽ. മകൻ : അനീഷ്. മരുമകൾ : അഞ്ജു. പരേത മണിമല കാവുങ്കൽ കുടുംബാംഗമാണ്

കുമരകം വിഎച്ച്എസ്എസിൽ കെ ഭാസ്കരമേനോൻ സ്മാരക ഗ്രന്ഥശാലയും നവീകരിച്ച ഡൈനിങ് ഹാളും ഉദ്ഘാടനം ചെയ്തു

  കുമരകം : ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ യൂ.പി വിഭാഗത്തിൽ സ്കൂളിലെ മുൻ പ്രധാനധ്യാപകനായിരുന്ന കെ ഭാസ്കരമേനോന്റെ സ്മരണാർത്ഥം സ്കൂളിൽ ലൈബ്രറി തുടങ്ങി. അദ്ദേഹത്തിന്റെ മകൾ ലക്ഷ്മി മേനോനാണു പുതുതായി ലൈബ്രറി നിർമ്മിച്ചു നൽകിയത്. ഇതോടൊപ്പം സ്കൂളിന്റെ ഡൈനിങ് ഹാൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന വി.എം മാത്യു കിഴക്കേ വാലയിൽ നവീകരിച്ചു. രണ്ടിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിച്ചു.. സ്കൂൾ പി.ടി.എ പ്രസിഡണ്ട് വി.എസ് സുഗേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു […]

സംസ്ഥാനത്ത് കനത്ത മഴ ; മലങ്കര ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു, കരിപ്പൂരിൽ 3 വിമാനങ്ങൾ റദ്ദാക്കി

സംസ്ഥാനത്ത്  മഴ കനക്കും. ആലപ്പുഴ മുതല്‍ വയനാട് വരെ ഒമ്ബതുജില്ലകളില്‍ അതിശക്തമായ മഴയ്ക്കുസാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞമുന്നറിയിപ്പാണ്. മലയോരമേഖലകളില്‍ ജാഗ്രതാനിർദേശമുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കോഴിക്കോട് അന്താരാഷ്ട്രാവിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ പ്രതികൂലകാലാവസ്ഥയെത്തുടർന്ന് വൈകുകയാണ്. എയർഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, മസ്കറ്റ് വിമാനങ്ങളാണ് വൈകുന്നത്. മലങ്കര ഡാമിന്റെ നാലുഷട്ടറുകള്‍ ഉയർത്തി. ഇതേത്തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയർന്നു. കോഴിക്കോട് പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോർട്ടുചെയ്തു. കോട്ടയത്ത് […]

കുമരകത്തെ പോത്ത് വീണ്ടും റോഡിൽ തന്നെ: തളയ്ക്കാൻ ആരുണ്ട്? പോത്തിടിച്ചു പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ പോലിസ് ഉദ്യോഗസ്ഥൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുന്നു.

  കോട്ടയം : പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്നു പറഞ്ഞതു പോലെയാണ് ഇപ്പോ കുമരകത്തെ സ്ഥിതി. കുമരകം റോഡിൽ നാൽക്കാലികൾ കാരണം ഉണ്ടായിട്ടുള്ള വാഹനാപകടങ്ങൾക്ക് കണക്കില്ല. ഇരുചക്രവാഹനങ്ങളും കാർ ഉൾപ്പടെയുള്ള മറ്റു പല വാഹനങ്ങളും രാത്രികാലങ്ങളിൽ പോത്തു കാരണം അപകടത്തിൽ പെട്ടിട്ടുണ്ട്. ഇരു ചക്രവാഹനം പോത്തുമായി കൂട്ടിയിടിച്ച് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാേലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും അത്യാസന്ന നിലയിലാണ്. ഈ അപകടം നടന്നിട്ടു പോലും റോഡരികിൽ പോത്തിനേയും പശുക്കളേയും വീണ്ടും കെട്ടി വളർത്തുന്നത് വർധിച്ചു വരികയാണ്. പല സുപ്രധാന കേസുകൾക്കും തുമ്പുണ്ടാക്കിയ […]

സ്വർണ്ണ വിലയിൽ ഇടിവ് ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൽഡിലെ സ്വർണ്ണ വില

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6730 രൂപയായി. പവന് 800 രൂപയുടെ കുറവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2370 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.26 ആണ്. വെള്ളി വില 97 രൂപയായി. 32 ഡോളറിന് അടുത്ത് വരെ പോയ വെള്ളി വില ഇപ്പോൾ 30.50 ഡോളറിലാണ് ആണ്. കോട്ടയത്തെ സ്വർണ്ണ വില സ്വർണ്ണം ഗ്രാമിന് – 6730 സ്വർണ്ണം പവന് – 53840   അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം

മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

  ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്. പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. തന്റെ അനുമതി തേടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹി!ര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍. 1991ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ […]

വ്യാജ രജിസ്‌ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം; സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ്

  തിരുവനന്തപുരം:സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക റെയ്ഡ്. ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന. പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ ഒരേ സമയം പരിശോധന നടത്തുകയാണ്. വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍മ്മിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനിലൂടെ 1200 കോടി രൂപയുടെ വ്യാപാരം നടന്നതായി ജിഎസ്ടി അധികൃതര്‍ അറിയിച്ചു. പാലക്കാട് ഓങ്ങല്ലൂരിലെ സ്‌ക്രാപ് ഗോഡൗണുകളിലും പരിശോധന […]

ഉത്ര കേസ് അന്വേഷണം പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക് ; പുസ്തകം എഴുതിയത് മുൻ ഉത്തരാഖണ്ഡ് ഡിജിപിയും മകനും

ഉത്ര കേസ് അന്വേഷണം പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക്. മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് പുസ്തകം എഴുതിയത് ഫാൻങ്സ് ഓഫ് ഡെത്ത്’ എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്.   ഉത്രയെന്ന പെണ്‍കുട്ടിയെ ഭർത്താവ് സൂരജ് പാമ്ബിനെ കൊണ്ട് കടിപ്പിച് ആണ് കൊല്ലപ്പെടുത്തിയത്. രാജ്യത്ത് ഇതിന് മുൻപ് രണ്ട് തവണയാണ് പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ ആളുകളെ കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയില്‍ ഭാര്യയും […]