play-sharp-fill

സച്ചിന്‍ ദേവ് എംഎല്‍എ നല്‍കിയ ജാതി അധിക്ഷേപ പരാതി ; അഡ്വക്കറ്റ് ജയശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ; അന്വേഷണം തുടരാനും ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: സച്ചിന്‍ ദേവ് എംഎല്‍എ നല്‍കിയ ജാതി അധിക്ഷേപ പരാതിയില്‍ അഡ്വക്കറ്റ് ജയശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ജയശങ്കര്‍ യൂട്യൂബിലിട്ട വീഡിയോക്കെതിരായിരുന്നു സച്ചിന്‍ ദേവിന്‍റെ പരാതി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ജയശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

വിരമിക്കാൻ 6 ദിവസം മാത്രം ബാക്കി, കെട്ടിടം ക്രമവത്ക്കരിച്ച് നൽകുന്ന നടപടികൾ വേഗത്തിലാക്കുന്നതിന് കൈക്കൂലിയായി 1000 രൂപ കൈപ്പറ്റി; സീനിയര്‍ സെക്ഷൻ ക്ലർക്കിനെ കയ്യോടെ പൊക്കി വിജിലൻസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം സോണൽ ഓഫീസിലെ സീനിയര്‍ സെക്ഷൻ ക്ലർക്ക് അനിൽകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഇന്ന് വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കെട്ടിടം ക്രമവത്ക്കരിച്ച് നൽകുന്ന നടപടികൾ വേഗത്തിലാക്കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിരുവല്ലം സോണൽ ഓഫീസ് പരിധിയിൽ ഉൾപെടുന്ന പുഞ്ചക്കരിയിൽ നിർമ്മിച്ച കെട്ടിടം ക്രമവത്ക്കരിച്ച് കെട്ടിട നമ്പർ നൽകുന്നതിനായി പരാതിക്കാരൻ തിരുവനന്തപുരം നഗരസഭ സെക്രട്ടറിയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. സെക്രട്ടറി തുടർ […]

പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ നിര്യാതനായി

മുണ്ടക്കയം :പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ (73) നിര്യാതനായി, ശവസംസ്കാരം 25/05/2024 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ ,മക്കൾ :സുനിൽ ,സുനിത, സനിൽ ,സരിത. മരുമക്കൾ: സ്മിത ,വിജയൻ ,ബിജു, അനു .പരേതൻ പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറിയാണ്

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി, സിനിമയിൽ ഹാസ്യ നടനായും സ്ക്രിപ്റ്റ് റൈറ്ററായും തിളങ്ങി ; മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു ; മരണം ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോട്ടയം : മിമിക്രി താരവും ചലച്ചിത്ര നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മിമിക്രിയിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്ബി, കിംഗ് ലയര്‍, കണ്ണകി തുടങ്ങി നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തില്‍ നടക്കും. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്ബര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളില്‍ ശ്രദ്ധേയ […]

പക്ഷിപ്പനി: മണർകാട് വളര്‍ത്തുപക്ഷികളെ ശനിയാഴ്ച സംസ്കരിച്ച് അണുനശീകരണം നടത്തും

സ്വന്തം ലേഖകൻ കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്‍റെ മണർകാട് പ്രാദേശിക കോഴി വളർത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അധികൃതർ നിരീക്ഷണം ശക്തമാക്കി. രോഗബാധ കണ്ടെത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തുപക്ഷികളെയും ശനിയാഴ്ച കൊന്ന് ശാസ്ത്രീയമായി സംസ്കരികരിച്ച്‌ അണുനശീകരണം നടത്തും. ഈ മാസം 29 വരെ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലെയും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്ബുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്ബാടി, മീനടം, കറുകച്ചാല്‍, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട പഞ്ചായത്തുകളിലും കോഴി, താറാവ്, കാട, മറ്റു […]

സ്മാർട്ട് മീറ്റർ പദ്ധതി കേരള സർക്കാർ നടപ്പാക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം : കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സ്മാർട്ട്‌ മീറ്റർ പദ്ധതി നടപ്പാക്കാൻ കേരളാ ഗവൺമെന്റ് തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഈ പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ കേന്ദ്രഗവൺമെൻറ് സബ്സിഡികൾ നേടിയെടുക്കാൻ സാധിക്കുവെന്നും, സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്നും അദ്ധേഹം ആരോപിച്ചു. സ്മാർട്ട് മിറ്റർ പദ്ധതി കേരളത്തിൽ നടപ്പാക്കുക, മീറ്റർ ചാർജ്ജ് ഒഴിവാക്കുക, ഫിക്സഡ്ചാർജ്ജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക്പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ കൂട്ടി ചേർത്തു. […]

പാലായിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പാലാ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട്  പരമല വീട്ടിൽ സിബി ജോസഫ് (42) നെയാണ് പാല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പാലാ ബൈപാസ് റോഡിൽ വച്ച് ഇവിടെ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും, പെൺകുട്ടിയുടെയും നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

70000 രൂപയ്ക്ക് കാർ പണയം വെച്ചു, പണവുമായി ചെന്നപ്പോൾ വാഹനം തിരികെ നൽകിയില്ല ; യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ഈരാറ്റുപേട്ട പോലീസ്  

ഈരാറ്റുപേട്ട : യുവാവിനെ കബളിപ്പിച്ച് വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇല്ലിമൂല കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും,സുഹൃത്തും ചേർന്ന് ഈരാറ്റുപേട്ട സ്വദേശിയായ യുവാവിൻ്റെ കാർ ഒരു മാസത്തേക്ക് പണയമായി 70,000 രൂപ നൽകി  കൈക്കലാക്കുകയും,  തുടർന്ന് ഒരു മാസത്തിനു ശേഷം പണവുമായെത്തിയ യുവാവിന് വാഹനം തിരികെ നൽകാതെ കബളിപ്പിക്കുകയുമായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ സുധിനെ പിടികൂടുകയുമായിരുന്നു. […]

ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോം ഗാർഡിനെ കയ്യേറ്റം ചെയ്ത കുറുവിലങ്ങാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

കുറവിലങ്ങാട് : ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോംഗാർഡിനെ കയ്യേറ്റം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. മുട്ടുചിറ കാഞ്ഞിരത്താനം  അറക്കപ്പറമ്പിൽ വീട്ടിൽ ജോബിൾ സ്കറിയ (49) ആണ് അറസ്റ്റിലായത്. ഇയാൾ വ്യാഴാഴ്ച വൈകിട്ട്  കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻവശം ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന ഹോം ഗാർഡിനെ ചീത്ത വിളിക്കുകയും, കയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുറവിലങ്ങാട് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നോബിൾ പി.ജെ, എസ്.ഐ മാരായ സുമിത, ഇക്ബാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് […]

ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു ; വിട പറഞ്ഞത് കോട്ടയത്തിൻ്റെ സിനിമാ മേഖലയിൽ നിറഞ്ഞ് നിന്ന നടൻ

കോട്ടയം : ചലചിത്ര, മിമിക്രി താരം കോട്ടയം സോമരാജൻ അന്തരിച്ചു. വിട പറഞ്ഞത് കോട്ടയത്തിൻ്റെ സിനിമാ മേഖലയിൽ നിറഞ്ഞ് നിന്ന നടൻ. കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റെർ എന്നീ നിലകളിൽ തിളങ്ങിയ കോട്ടയം സോമരാജൻ അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാൻ്റം തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് ഏതാനും നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.