പാലായിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Spread the love

പാലാ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട്  പരമല വീട്ടിൽ സിബി ജോസഫ് (42) നെയാണ് പാല പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ കഴിഞ്ഞദിവസം പാലാ ബൈപാസ് റോഡിൽ വച്ച് ഇവിടെ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും, പെൺകുട്ടിയുടെയും നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.

പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.