play-sharp-fill

ചമ്പക്കര ഭാഗത്ത് റബ്ബർ ഷീറ്റും, ഒട്ടുപാലും മോഷണം: ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി കറുകച്ചാൽ പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കറുകച്ചാൽ : റബ്ബർ ഷീറ്റും, ഒട്ടുപാലും മോഷ്ടിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര കുറുപ്പും കവല ഭാഗത്ത് കല്ലിങ്കൽ വീട്ടിൽ അഭയദേവ് കെ.എസ് (24) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ജനുവരി മാസം ചമ്പക്കര ഭാഗത്ത് റബർ ഷീറ്റ് ഉണക്കി സൂക്ഷിക്കുന്ന ഷെഡിന്റെ മേൽക്കൂര പൊളിച്ച് അകത്തുകയറി ഇവിടെ സൂക്ഷിച്ചിരുന്ന 20 കിലോ വരുന്ന റബർ ഷീറ്റുകളും 15 കിലോയോളം ഉള്ള ഒട്ടുപാലും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ […]

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍ ; 900 കോടി ധനവകുപ്പ് അനുവദിച്ചു ; നിലവിൽ അഞ്ചുമാസത്തെ കുടിശിക

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ കുടിശിക വിതരണം ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് ക്ഷേമ പെന്‍ഷന്‍ വിതരണം വൈകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് 18,253 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ […]

ഒന്‍പതുവയസുകാരനെ വാക്കുതര്‍ക്കത്തിനിടെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു; മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. സ്വകാര്യ ഉറുദുപഠനകേന്ദ്രത്തിലാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. ബിഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. ബിഹാര്‍ സ്വദേശികളായ പതിമൂന്ന് വിദ്യാര്‍ഥികളാണ് ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. ഒന്‍പതുവയസുകരാനായ ഷാനവാസും 13കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അടുക്കളിലെ കത്തി ഉപയോഗിച്ച് ഷാനവാസിനെ കുത്തുകയായിരുന്നു. ആഴത്തില്‍ കുത്തേറ്റ ഷാനവാസ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കുട്ടിയുടെ മൃതദേഹം ആരും കാണാതിരിക്കാന്‍ സമീപത്തെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ […]

പെരിയാറില്‍ രാസമാലിന്യം അപകടകരമായ അളവില്‍ ഉണ്ടായിരുന്നു എന്ന് കുഫോസിന്റെ റിപ്പോർട്ട്

  തിരുവനന്തപുരം: പെരിയാറില്‍ രാസമാലിന്യം അപകടകരമായ അളവില്‍ ഉണ്ടായിരുന്നു എന്ന് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല റിപ്പോര്‍ട്ട്. അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ പെരിയാറില്‍ കണ്ടെത്തിയതായി കുഫോസിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കുഫോസ് ഫിഷറിസ് വകുപ്പിന് കൈമാറിയിട്ടുണ്ട്. വെള്ളത്തില്‍ ഓക്സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും രാസവസ്തുക്കള്‍ എവിടെ നിന്നെത്തി എന്ന് അറിയാന്‍ വിശദമായ രാസപരിശോധനാഫലം വരണമെന്നും പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു . റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം […]

മുണ്ടക്കയം ചോറ്റിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ച് അപകടം ; കാൽനട യാത്രക്കാരനായ പാറത്തോട് സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ മുണ്ടക്കയം ചോറ്റിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ച് അപകടം. കഞ്ഞിരപള്ളിയിൽ നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വന്ന കാർ ആണ് ചോറ്റിയിൽ റോഡിന്റെ സമീപത്തു നിർത്തി ഇട്ടിരുന്ന കാറിൽ ഇടിച്ചത്. കാൽ നട യാത്രക്കാരനായ പാറത്തോട് സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്ക്. വാഹനം വരുന്നത് കണ്ട് ഓടി മാറിയതിനാൽ ഇവർ രക്ഷപെടുകയായിരുന്നു  

ചെക്ക് ഡാമിൽ കുടുങ്ങി മരിച്ച രാജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം: സജി മഞ്ഞക്കടമ്പിൽ.

  കരൂർ :പയപ്പാർ ചെക്ക് ഡാമിൽ യുവാവ് കുടുങ്ങി മരിക്കുവാനുള്ള കാരണം കരൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ചെക്ക് ഡാമിന് മുകളിലൂടെ മറുകരയിൽ താമസിക്കുന്ന ആളുകൾക്ക് നടന്നു പോകാൻ നടപ്പാത കൂടി നിർമ്മിച്ചിരുന്നതാണ്. മഴപെയ്തു വെള്ളം വന്നപ്പോൾ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നും, പഞ്ചായത്ത് അധികൃതരുടെ അനുമതിയോടുകൂടിയാണ് നാട്ടുകാർ ചേർന്ന് ചെക്ക് ഡാം അഴിച്ചുവിട്ടത് എന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിക്ക് ഈ അപകട മരണത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും, മരണപ്പെട്ട രാജുവിന്റെ […]

നെയ്യാര്‍ കനാലിലെ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു; അപകടത്തില്‍ അഞ്ചുവയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം നെയ്യാറ്റിന്‍ കരയില്‍ കാര്‍ കനാലിലേക്ക് വീണ് അപകടം. നെയ്യാര്‍ കനാലിലെ 25 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. അപകടത്തില്‍ അഞ്ചുവയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമല്ല. ഇന്നലെ രാത്രി പത്തുമണിക്ക് ബന്ധുവീട്ടില്‍ പോയി തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതിനാല്‍ മറ്റ് വഴിക്ക് ഇവര്‍ യാത്ര തുടരുകയായിരുന്നു. മണ്ണ് ഇടിഞ്ഞുപോയതിനാല്‍ കാര്‍ കനാലിലേക്ക് മറിയികുകയായിരുന്നു. പരിചയമില്ലാത്ത വഴിയില്‍ രാത്രിയില്‍ മഴയത്ത് സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോട്ടയം സോമരാജിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി കോട്ടയം ; ഭൗതിക ശരീരം വൻജനാവലിയുടെ സാന്നിധ്യത്തിൽ മുട്ടമ്പലം വൈദ്യുതി ശ്‌മശാനത്തിൽ സംസ്കരിച്ചു

കോട്ടയം : അന്തരിച്ച മിമിക്രി – ചലച്ചിത്ര താരം പുതുപ്പള്ളി പയ്യപ്പാടി കല്ലുവേലിപ്പറമ്പിൽ കോട്ടയം സോമരാജിൻ്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ കോട്ടയം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചലച്ചിത്ര – മിമിക്രി രംഗത്തെ നിരവധി പേർ വീട്ടിലും, മുട്ടമ്പലത്തുമെത്തി അന്തിമോപചാരം അർപ്പിച്ചു. ആറു മാസമായി ഉദരരോഗത്തിനു ചികിത്സയിലായിരുന്ന സോമരാജിന് പക്ഷാഘാതം സംഭവിച്ചതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്‌റ്റ്, നടന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയ കോട്ടയം സോമരാജന്‍ […]

കോട്ടയം സോമരാജ് ഓർമ്മയായി: മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടത്തി.

  കോട്ടയം: ഇന്നലെ അന്തരിച്ച മിമിക്രി-ചലച്ചിത്ര താരം പുതുപ്പള്ളി പയ്യപ്പാടി കല്ലുവേലിപ്പറമ്പില്‍ കോട്ടയം സോമരാജിൻ്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ചലചിത്ര മിമിക്രി രംഗത്തെ നിരവധി പേർ വീട്ടിലും, മുട്ടമ്പലത്തുമെത്തി അന്തിമോപചാരം അർപ്പിച്ചു. ആറു മാസമായി ഉദരരോഗത്തിനു ചികിത്സയിലായിരുന്ന സോമരാജിന് പക്ഷാഘാതം സംഭവിച്ചതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്‌റ്റ്, നടന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയ കോട്ടയം സോമരാജന്‍ അഞ്ചരകല്യാണം, കണ്ണകി, കിങ്‌ ലയര്‍, ഫാന്റം, അണ്ണന്‍തമ്പി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. കഞ്ഞിക്കുഴി […]

സമീപകാല മലയാള സിനിമയില്‍ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്; ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല; മുഴുൻ നേരവും ബാറിലാണ്; അക്രമവും അടിപിടിയുമാണ് ; ഇല്യുമിനാറ്റി ഗാനം പരമ്പരാഗത ക്രൈസ്തവ വിഭാഗത്തിന് എതിരാണ് ;കോടികള്‍ വാരിക്കൂട്ടിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കെതിരെ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍

സ്വന്തം ലേഖകൻ കൊച്ചി: സമീപകാല മലയാള സിനിമയില്‍ കോടികള്‍ വാരിയ ചിത്രങ്ങളെ വിമർശിച്ചു ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകള്‍ക്കെതിരെയാണ് ബിഷപ്പ് വിമർശനം ഉന്നയിച്ചത്. ആവേശത്തിലെ ഇല്യുമിനാറ്റി ഗാനം പരമ്ബരാഗത ക്രൈസ്തവ വിഭാഗത്തിനെതിരാണെന്നും സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു. ‘ആവേശം സിനിമയില്‍ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അദ്ധ്യാപകരുമില്ല. മുഴുൻ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്ല്യുമിനാറ്റി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. അത് മതത്തിന് എതിരായി നില്‍ക്കുന്ന […]