play-sharp-fill

വനിതാ പോലീസ് ഇൻസ്പെക്ടര്‍മാര്‍ കൂട്ടത്തോടെ വിരമിക്കുന്നു; ഈ മാസം വിരമിക്കുന്നത് 21 പേർ ; സേനയില്‍ ശേഷിക്കുന്നത് വെറും ആറു പേര്‍

സ്വന്തംലേഖകൻ തൃശൂർ: കേരള പോലീസില്‍ വനിത പോലീസ് ഇൻസ്പെക്ടർമാർ കൂട്ടത്തോടെ പടിയിറങ്ങുന്നു. 21 പേരാണ് ഈ മാസം വിരമിക്കുന്നത്.ഇതോടെ സേനയില്‍ ശേഷിക്കുന്ന വനിത ഇൻസ്പെക്ടർമാർ ആറു പേർ മാത്രം. കേരള പോലീസില്‍ നിലവില്‍ 27 വനിത ഇൻസ്പെക്ടർമാരടക്കം 668 ഇൻസ്പെക്ടർമാരാണുള്ളത്. ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലൻസ്, ക്രൈംബ്രാഞ്ച്, കോസ്റ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലായാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 21 വനിത ഇൻസ്പെക്ടർമാർ വിരമിക്കുന്നതോടെ സേനയിലെ തലപ്പത്തുള്ള വനിതകളുടെ ശക്തി ഇല്ലാതാകും.സബ് ഇൻസ്പെക്ടർമാരാണ് ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിക്കുന്നത്. 2018ല്‍ വനിത സബ് ഇൻസ്പെക്ടർമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അവരൊന്നും […]

18 ദിവസത്തിന് ശേഷം കാനഡയിൽ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം നാട്ടില്‍; ഭര്‍ത്താവ് ലാൽ കെ പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് കുടുംബം

സ്വന്തം ലേഖകൻ തൃശൂര്‍: കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. സംസ്‌കാരം ഞായറാഴ്ച നടക്കും. ഡോണയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവ് ലാൽ കെ പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് ഡോണയുടെ കുടുംബം ആവശ്യപ്പെടുന്നത്. ആവശ്യമെങ്കില്‍ കേസില്‍ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളുടെ സഹായം തേടാനും തങ്ങള്‍ നീക്കം നടത്തുന്നുണ്ടെന്ന് കുടുംബം അറിയിച്ചു. ഡോണയുടെ മരണത്തിന് ശേഷം ലാലിനെ ആരും കണ്ടിട്ടില്ല. ഇതാണ് കൊല നടത്തിയത് ലാല്‍ ആണെന്ന നിഗമനത്തിലേക്ക് ഏവരെയും എത്തിച്ചത്. മെയ് 7ന് […]

പക്ഷിപ്പനി: മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും  9691 പക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു ; 9680 മുട്ട, 10298.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവയും ശാസ്ത്രീയമായി മറവു ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്. പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും 516 കോഴിയടക്കമുള്ള വളർത്തുപക്ഷികളെയും ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. വിജിമോളുടെ നേതൃത്വത്തിൽ രണ്ടു ദ്രുതകർമസംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമുള്ള നടപടികൾ നിർവഹിച്ചത്. ഒരു വെറ്ററിനറി […]

അവസ്ഥ മനസിലാക്കുന്നു, നഷ്ടപരിഹാരം പരിഗണനയില്‍ ; മസ്‌കറ്റില്‍ അത്യാസന്ന നിലയിലായിരുന്ന ഭർത്താവിനെ കാണാൻ കഴിയാതെ പോയ അമൃതയ്ക്ക് എയര്‍ ഇന്ത്യ എക്സ്‌പ്രസിന്റെ മറുപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ സമരം മൂലം, മസ്‌കറ്റില്‍ അത്യാസന്ന നിലയിലായിരുന്ന ഭർത്താവിനെ കാണാൻ കഴിയാതെ പോയ അമൃതയുടെ കുടുംബത്തിന് നഷ്ടപരിഹാരം പരിഗണിക്കുന്നതായി വിമാന കമ്പനി. മസ്‌കറ്റില്‍ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിന്റെ ആവശ്യത്തോടാണ് വിമാന കമ്പനി അനുകൂലമായി പ്രതികരിച്ചത്. നഷ്ട പരിഹാരം നല്‍കുന്നത് പരിഗണനയില്‍ ആണെന്നും ഇതിനായി കുറച്ച്‌ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്‌പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയില്‍ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ […]

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍; നല്ല ഉറക്കം ലഭിക്കാൻ ഉത്തമം; സെക്‌സില്‍ ഏര്‍പ്പെട്ടാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലമെന്ന് അറിയാം….

കോട്ടയം: നല്ല സെക്സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലൈംഗികതയിലൂടെ ലഭിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്‌സിന്റെ ചില ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. സ്‌ട്രെസ് കുറയ്ക്കാം സ്‌ട്രെസ് കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായാണ് സെക്സിനെ വിലയിരുത്തുന്നത്. സിറടോണിന്‍’എന്ന ഹോര്‍മോണ്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്നു. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റാന്‍ സഹായിക്കുമെന്ന് ലൈംഗിക ആരോഗ്യ വിദഗ്ധന്‍ ഇവോണ്‍ കെ. ഫുള്‍ബ്രൈറ്റ് പറയുന്നു. ഹൃദയത്തെ സംരക്ഷിക്കും ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സെക്‌സ് സഹായിക്കും. ആരോഗ്യകരമായ സെക്സ് അമിതരക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ […]

ഈരാറ്റുപേട്ടയിൽ വാകേഴ്‌സ് ക്ലബ്ബ് വാർഷികം സംഘടിപ്പിച്ചു ; ചടങ്ങിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: വാകേഴ്‌സ് ക്ലബ്ബ് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.നൈസൽ കൊല്ലംപറമ്പിൽ, എ.ജെ.അനസ്,സക്കീർ അക്കി, അഷറഫ് തൈത്തോട്ടം എന്നിവർ പ്രസംഗിച്ചു.അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ – വി. എം.അബ്ദുള്ള ഖാൻ – രക്ഷാധികാരി, നൈസൽ കൊല്ലംപറമ്പിൽ- പ്രസിഡൻ്റ്, പി.പി.നജീബ്,മുഹമ്മദലി ഖാൻ (വൈസ് പ്രസിഡൻ്റ് മാർ),അജീബ് മുത്താരംകുന്ന് – സെക്രട്ടറി,സക്കീർ അക്കി – ട്രഷറർ, എ.ജെ.അനസ് – പബ്ലിക് റിലേഷൻ,റിയാസ് ഇയ്യ, റസ്സാക്ക് റസ്സാമി(ജോയിൻ്റ് സെക്രട്ടറി മാർ),സലിം തൊമ്മൻപറമ്പിൽ – ഓഫീസ് സെക്രട്ടറി.

പോളിങ് ശതമാനത്തിൽ ആർക്കും ക്രമക്കേട് നടത്താനാകില്ല ; ആദ്യ അഞ്ച് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിന്റെ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ; ഉയർന്ന പോളിങ് നാലാംഘട്ടത്തിൽ, കുറവ് അഞ്ചാം ഘട്ടത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി :ലോക്​സഭാ തിരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിന്റെ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒന്നാംഘട്ടത്തിൽ 66.14 %, രണ്ടാംഘട്ടത്തിൽ 66.71 %, മൂന്നാംഘട്ടത്തിൽ 65.68 %, നാലാംഘട്ടത്തിൽ 69.16 %, അഞ്ചാം ഘട്ടത്തിൽ 62.20 % എന്നിങ്ങനെയാണ് പോളിങ്. പോളിങ് ശതമാനത്തിൽ ആർക്കും ക്രമക്കേട് നടത്താനാകില്ലെന്നും സ്ഥാനാർഥികൾക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ പോളിങ് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൻറെ എല്ലാ ഘട്ടങ്ങളിലും രാവിലെ 9.30 മുതൽ വോട്ടിങ് ശതമാനത്തിന്റെ വിവരങ്ങൾ കമ്മിഷന്റെ ആപ്പിൽ ലഭ്യമായിരുന്നെന്നും […]

പങ്ങട മുരികാട്ട് എം.ഐ. മാത്യുവിന്റ (കുഞ്ഞുഞ്ഞ് ) ഭാര്യ അന്നമ്മ മാത്യു നിര്യാതയായി

പങ്ങട : മുരികാട്ട് എം. ഐ. മാത്യുവിന്റ (കുഞ്ഞുഞ്ഞ് ) ഭാര്യ അന്നമ്മ മാത്യു (90) നിര്യാതയായി. മൃതദേഹം 26-05-2024 ഞായറാഴ്ച ഭവനത്തിൽ കൊണ്ട് വരുന്നതും ശവസംസ്കാരം 27-05-2024 തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീട്ടിൽ ശുശ്രുഷക്ക് ശേഷം 11 – ന് പാമ്പാടി ശാലോം ബ്രദറൺ സെമിത്തേരിയിൽ നടത്തുന്നതുമാണ്. പരേത എഴുമറ്റൂർ വാളകുഴിയിൽ കീച്ചേരിൽ കുടുംബാംഗമാണ്. മക്കൾ : സാറാമ്മ, രാജു, ലിസമ്മ,ബേബി,സാബു (മുംബൈ),മാത്യു (കുഞ്ഞ് സൗദി) മരുമക്കൾ : മുണ്ടടിയിൽ പരേതനായ കുരുവിള എബ്രഹാം (ഗ്രാമറ്റം), ലീലാമ്മാ തെക്കേ മഴവഞ്ചേരിൽ മാലം,രാജു […]

സി പി ഐ പാലപ്ര ബ്രാഞ്ച് അംഗം ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ നിര്യാതനായി

പാറത്തോട് : സി പി ഐ പാലപ്ര ബ്രാഞ്ച് അംഗവും കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യകാല എ ഐ ടി യു സി ടിംബർ തൊഴിലാളി യൂണിയൻ അംഗവുമായിരുന്ന ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ നിര്യാതനായി. ഭാര്യ : തങ്കമ്മ ,മക്കൾ, ഒ ബി ബിജു , ഒ ബി ബിനീഷ് , മരുമക്കൾ , ഉഷ ബിജു (മുരിക്കാശ്ശേരി ) , രഞ്ജു ബിനീഷ് ( ചിറ്റടി ) സംസ്കാരം നാളെ (26 /5 /2024 ഞായറാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലപ്ര […]

പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടി ; ശബ്ദസന്ദേശമിട്ടത് അപ്പോഴത്തെ മാനസികാവസ്ഥയിൽ ; ബാർ കോഴയാരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവ് അനിമോൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാർ കോഴയാരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു. സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണു മറ്റൊരു തരത്തിൽ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തത്. ഈ മെസേജ് എല്ലാവർക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സർക്കാരിനെതിരെ ആരോപണമുണ്ടാകാൻ ഇടയാക്കിയെന്നും മനസിലാക്കുന്നു. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദപ്രകടനം നടത്തുന്നുവെന്നും ബാറുടമകൾക്കുള്ള വാട്സാപ് സന്ദേശത്തിൽ അനിമോൻ പറഞ്ഞു. ഈ സന്ദേശം തന്റേതു തന്നെയെന്ന് അനിമോൻ […]