play-sharp-fill

21 ദിവസത്തെ പൂജ ചെയ്താല്‍ നവരത്‌നമോതിരത്തിന് ഐശ്വര്യം വർദ്ധിക്കുമെന്ന് വിശ്വസിപ്പിച്ചു; ഇരുപത്തിഒന്നാം ദിവസം ഒന്നരലക്ഷം രൂപ വിലയുള്ള മോതിരം തിരികെ വാങ്ങാനെത്തിയപ്പോള്‍ കിട്ടിയത് പൂവും ചന്ദനവും മാത്രം; ചോദ്യം ചെയ്യലില്‍ മോതിരം പണയം വെച്ചെന്ന് ശാന്തിക്കാരൻ; പ്രവാസിയുടെ മോതിരം അടിച്ചുമാറ്റിയത് തിരുമൂഴിക്കുളം ക്ഷേത്രത്തിലെ മേല്‍ശാന്തി കെ.പി.വിനീഷ്; ക്ഷേത്രത്തിലെ വിഗ്രഹം ഒറിജിനലാണോ എന്ന് പരിശോധിക്കണമെന്ന് ഭക്തർ

കോട്ടയം: പ്രവാസി മലയാളി കുടുംബം പൂജിക്കാൻ ഏല്‍പ്പിച്ച നവരത്‌നമോതിരം പണയം വെച്ച്‌ കാശ് വാങ്ങിയ മേല്‍ശാന്തിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്തു. ഒന്നര ലക്ഷം രൂപയുടെ നവരത്‌നമോതിരം തട്ടിയെടുത്ത തിരുമൂഴിക്കുളം ദേവസ്വം മേല്‍ശാന്തി കെ.പി.വിനീഷിനെയാണു സസ്‌പെൻഡ് ചെയ്തത്. മോതിരം നഷ്ടപ്പെട്ടവർ പരാതിയുമായി ദേവസ്വത്തെ സമീപിച്ചതോടെ ആഴ്ചകള്‍ക്കു ശേഷം മോതിരം തിരികെ നല്‍കിയെങ്കിലും ദേവസ്വത്തിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വൈക്കം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന്റെ പരിധിയിലുള്ളതാണ് തിരുമൂഴിക്കുളം ക്ഷേത്രം. പ്രവാസി മലയാളിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. 21 ദിവസത്തെ പൂജ ചെയ്താല്‍ നവരത്‌ന മോതിരം […]

കാനഡയില്‍ മലയാളി യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് ലാല്‍ ഇന്ത്യയില്‍…? മുങ്ങിയത് ഒന്നര കോടി രൂപയുമായി; ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും

ചാലക്കുടി: കാനഡയില്‍ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ സംസ്‌കാരം ഇന്ന് നടക്കും. ഡോണയെ കൊലപ്പെടുത്തിയ ഭർത്താവ് ലാല്‍ കെ.പൗലോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഡോണയുടെ കുടുംബം ആവശ്യപ്പെട്ടു. അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടാനും ഡോണയുടെ കുടുംബം നീക്കം തുടങ്ങി. ഒന്നരക്കോടി രൂപയും ഡോണയുടെ ഫോണും കൊണ്ടാണ് ലാല്‍ കടന്നു കളഞ്ഞതെന്നും ഇയാള്‍ ഡൽഹിയില്‍ വിമാനമിറങ്ങിയെന്നും വിവരമുണ്ട്. പതിനെട്ട് ദിവസത്തിന് ശേഷം അവിടത്തെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് കാനഡയില്‍ കൊല്ലപ്പെട്ട ഡോണയുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ചത്. എന്നാല്‍ കാനഡയില്‍ നടന്ന കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന […]

മർച്ചന്റ് അസോസിയേഷൻ കോട്ടയം ടൗൺ യൂണിറ്റ് തിരഞ്ഞെടുപ്പിൽ വിമത വിഭാഗത്തിലെ 37 പേരും എട്ടുനിലയിൽ പൊട്ടി; ചരിത്രവിജയം നേടി ടി ഡി ജോസഫ്, എകെഎൻ പണിക്കർ , സി.എ ജോൺ, നൗഷാദ് പനച്ചിമൂട്ടിൽ എന്നിവർ നയിച്ച ഔദ്യോഗിക പക്ഷം

കോട്ടയം: മർച്ചന്റ് അസോസിയേഷൻ കോട്ടയം ടൗൺ യൂണിറ്റ് തിരഞ്ഞെടുപ്പിൽ വിമത വിഭാഗത്തിലെ 37 പേരും പരാജയപ്പെട്ടു. ടി ഡി ജോസഫ്, എകെഎൻ പണിക്കർ , സി.എ ജോൺ, നൗഷാദ് പനച്ചിമൂട്ടിൽ എന്നിരുടെ നേതൃത്വത്തിൽ മൽസരത്തിനിറങ്ങിയ ഔദ്യോഗിക പക്ഷത്തെ എല്ലാവരും വിജയിച്ചു. ഇതോടെ വിമത വിഭാഗത്ത് നിന്ന് കാലങ്ങളായി വിജയിച്ചു വന്നിരുന്ന ഒരു സീറ്റ് കൂടി ഇത്തവണ ഇവർക്ക് നഷ്ടപ്പെട്ടു. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം അർദ്ധരാത്രിയോട് കൂടിയാണ് വന്നത് ഔദ്യോഗിക പക്ഷത്തു നിന്നും വിജയിച്ചവർ ഇവരാണ്. സാലാം കുട്ടി കിഴക്കേത്തറ, അബ്ദുൽസലാം പി കെ, […]

ബാര്‍ കോഴ വിവാദം: ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്; പണപ്പിരിവില്‍ ആദായ നികുതി വകുപ്പും പരിശോധന തുടങ്ങി; വെട്ടിലായി ബാറുടമകൾ

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. അനിമോനില്‍ നിന്ന് മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് അനിമോൻ നല്‍കുന്ന മൊഴിയനുസരിച്ചായിരി’ക്കും തുടർനീക്കം. യോഗത്തില്‍ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും യോഗം നടന്ന ഹോട്ടലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ഇതിനിടെ ബാറുടമകളെ കൂടുതല്‍ വെട്ടിലാക്കി സംഭവത്തില്‍ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി. പണപ്പിരിവിനെ […]

തിരുവനന്തപുരത്തുനിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എൻജിനിലേക്ക് കൊക്ക് ഇടിച്ചുകയറി; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് പറന്നുയർന്ന വിമാനത്തിന്റെ എൻജിനിലേക്ക് കൊക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രി 8.20-ന് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിലേക്കാണ് കൊക്ക് ഇടിച്ചുകയറിയത്. 140 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രാമധ്യേ വിമാനത്തിന്റെ ഇടത്തേ എൻജിനില്‍ പക്ഷിയിടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം തിരിച്ചിറക്കാൻ പൈലറ്റ് വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്‍ട്രോളില്‍ അനുമതി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് എ.ടി.സി.യില്‍നിന്ന് വിമാനക്കമ്പനിക്കും വിമാനത്താവള അധികൃതർക്കും വിവരം നല്‍കി. വിമാനം അടിയന്തരമായി തിരിച്ചിറക്കുന്നതിനെത്തുടർന്ന് വിമാനത്താവളത്തിലെ അഗ്നിരക്ഷാവാഹനങ്ങളും സി.ഐ.എസ്.എഫ്. കമാൻഡോ അടക്കമുള്ള സന്നാഹങ്ങളും […]

രാജ്കോട്ടില്‍ ഗെയിമിങ് സെൻ്ററിലെ തീപിടിത്തം: മരണസംഖ്യ 27 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 12 കുട്ടികള്‍

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഇതില്‍ 12 പേർ കുട്ടികളാണ്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കി. പരിക്കേറ്റവരെ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്. ആളുകളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. താത്കാലികമായി നിർമിച്ച ഗെയിമിങ് സെൻ്ററിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഗെയ്മിംഗ് സെൻ്ററിൻ്റെ ഉടമയെയും മാനേജറെയും അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് […]

നേരം ഇരുട്ടിവെളുത്തപ്പോള്‍ അക്കൗണ്ടില്‍ എത്തിയത് 2261 കോടി രൂപ; ഞെട്ടലിൽ ദുബായില്‍ ബിസിനസുകാരനായ തൊടുപുഴ സ്വദേശി

തൊടുപുഴ: തന്റെ ബാങ്ക് അക്കൗണ്ടില്‍ 2261 കോടി രൂപയെത്തിയതിന്റെ ഞെട്ടലിലാണ് ദുബായില്‍ ബിസിനസുകാരനായ തൊടുപുഴ വെങ്ങല്ലൂർ പുളിക്കല്‍ സ്വദേശി അഡ്വ.സാജു ഹമീദ്. ദുബായ് ഇസ്ലാമിക് ബാങ്കിലുള്ള (ഡി.ഐ.ബി) സാജുവിന്റെ അക്കൗണ്ടിലാണ് 100 കോടി യു.എ.ഇ ദിർഹമെത്തിയത്. ഒന്നര മാസം മുൻപ് സാജു ദുബായിലുള്ളപ്പോഴാണ് പണം അക്കൗണ്ടില്‍ ക്രെഡിറ്റായത് ശ്രദ്ധയില്‍പ്പെട്ടത്. ബാങ്കിന് പറ്റിയ അബദ്ധമായിരിക്കുമെന്നും കുറച്ച്‌ ദിവസങ്ങള്‍ക്കം ബാങ്ക് തന്നെ പണം തിരികെയെടുക്കുമെന്നും കരുതി. നേരത്തെ സാജുവിന്റെ ഈ അക്കൗണ്ടില്‍ ബാലൻസുണ്ടായിരുന്നില്ല. ദുബായില്‍ തന്നെയുള്ള മഷ്‌റക് ബാങ്ക് വഴിയായിരുന്നു ഇടപാടുകള്‍. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന […]

പൂജിച്ചു നൽകാൻ ഏൽപിച്ച നവരത്നമോതിരം പണയം വെച്ചു; തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തിക്ക് സസ്പെൻഷൻ

കോട്ടയം: പ്രവാസി മലയാളി കുടുംബം പൂജിച്ചു നൽകാൻ ഏൽപിച്ച ഒന്നര ലക്ഷം രൂപയുടെ നവരത്നമോതിരം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേൽശാന്തി പണയം വച്ചു. പരാതിയെത്തുടർന്നു മേൽശാന്തിയെ സസ്പെൻഡ് ചെയ്തു. ആഴ്ചകൾക്കു ശേഷം മോതിരം തിരികെ നൽകിയെങ്കിലും ദേവസ്വത്തിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വൈക്കം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന്റെ പരിധിയിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ.പി.വിനീഷിനെയാണു സസ്പെൻഡ് ചെയ്തത്. ദുബായിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണു മോതിരം മേൽശാന്തിയെ ഏൽപിച്ചത്. 21 ദിവസത്തെ പൂജ ചെയ്താൽ കൂടുതൽ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചു. ഒടുവിൽ […]

പ്ലാശനാലില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ആള്‍സഞ്ചാരം കുറവുള്ള ഭാഗത്ത് മനുഷ്യന്റെ അസ്ഥികൂടം; പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി

ഈരാറ്റുപേട്ട: തലപ്പലം പഞ്ചായത്തില്‍ പ്ലാശനാലില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ അതിരില്‍ ഇന്നു വൈകിട്ട് ആറരയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഒറ്റപ്പെട്ട സ്ഥലം ആയതിനാല്‍ ആള്‍സഞ്ചാരം കുറവുള്ള ഭാഗത്താണ് അസ്ഥികൂടം കിടന്നത്. പ്രദേശവാസിയായ സ്ത്രീയാണ് ആദ്യം കണ്ടത്. പാല ഡിവൈ.എസ്.പി ഈരാറ്റുപേട്ട എസ്.എച്ച്‌.ഒ, തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാളെ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

പല്ല് വേദനയോട് ഗുഡ്‌ബൈ പറയാൻ ;ഇനി ഉപ്പും കുരുമുളകും.

സ്വന്തം ലേഖിക പല്ല് വേദന വന്നാല്‍ പിന്നെ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ല. പല്ലുവേദന മാറ്റാന്‍ മരുന്നുകളും വേദനസംഹാരികളും മാറി മാറി കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.   എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും ഇല്ലാതാക്കാന്‍,ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തിലാക്കി അത് പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച്‌ ദിവസം ചെയ്താല്‍ പല്ലുവേദന പമ്ബകടക്കും   ഗ്രാമ്ബൂ പല്ലിനടിയില്‍ കടിച്ചു പിടിയ്ക്കുന്നത് പല്ല് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്ബൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി […]