പ്ലാശനാലില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ആള്‍സഞ്ചാരം കുറവുള്ള ഭാഗത്ത് മനുഷ്യന്റെ അസ്ഥികൂടം; പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി
ഈരാറ്റുപേട്ട: തലപ്പലം പഞ്ചായത്തില്‍ പ്ലാശനാലില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ അതിരില്‍ ഇന്നു വൈകിട്ട് ആറരയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഒറ്റപ്പെട്ട സ്ഥലം ആയതിനാല്‍ ആള്‍സഞ്ചാരം കുറവുള്ള ഭാഗത്താണ് അസ്ഥികൂടം കിടന്നത്.
പ്രദേശവാസിയായ സ്ത്രീയാണ് ആദ്യം കണ്ടത്. പാല ഡിവൈ.എസ്.പി ഈരാറ്റുപേട്ട എസ്.എച്ച്.ഒ, തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Third Eye News Live
0