play-sharp-fill

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 സീസണ്‍ കലാശപ്പോരാട്ടം ഇന്ന്

  ചെന്നൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2024 സീസണ്‍ കലാശപ്പോരാട്ടം ഇന്ന്. ശ്രേയസ് അയ്യർ നയിക്കുന്ന കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓസീസ് താരം പാറ്റ് കമ്മിൻസിന്‍റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് കിരീടനേട്ടത്തിനായി മാറ്റുരയ്ക്കുന്നത്. എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30നാണ് ഫൈനല്‍. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ കോല്‍ക്കത്തയ്ക്കു മുന്നില്‍ കീഴടങ്ങിയ സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാൻ റോയല്‍സിനെ കീഴടക്കിയാണ് ഫൈനലിന് എത്തുന്നത്. ഈ സീസണില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തിയതു കോല്‍ക്കത്തയും ഹൈദരാബാദുമാണ്. രണ്ടു […]

തൃശൂരിൽ യുവതിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം, ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ തലക്കടിച്ച്‌ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ  പോലീസ് പിടികൂടി. തൃശ്ശൂര്‍ ജില്ലയിലെ മാള പുത്തന്‍ചിറ കുപ്പന്‍ ബസാര്‍ സ്വദേശിയായ  ലിബിന്‍ (40) നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 22 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് വിറകുകൊള്ളി കൊണ്ട് തലക്കടിക്കുകയായിരുന്നു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരിയില്‍ ഭാര്യ വീട്ടില്‍ വെച്ചാണ് ലിബിന്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തിന് ശേഷം യുവാവ് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ […]

ബാർ കോഴ ആരോപണത്തില്‍ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

  തിരുവനന്തപുരം: ബാർ കോഴ ആരോപണത്തില്‍ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. കന്റോണ്‍മെന്റ് ഹൗസില്‍ ചേർന്ന യു.ഡി.എഫ് ഏകോപനസമിതി യോഗത്തിലാണ് തീരുമാനം. ആദ്യപടിയായി ഘടകകക്ഷികള്‍ അവരുടേതായ രീതിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ശക്തമായി വിഷയം ഉന്നയിക്കും. പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോക കേരള സഭയില്‍ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്നും മുന്നണി കണ്‍വീനർ എം.എം. ഹസൻ വ്യക്തമാക്കി. അതേസമയം, പ്രവാസികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയില്‍ യു.ഡി.എഫിന്റെ പ്രവാസി സംഘടന പ്രതിനിധികള്‍ക്ക് ലോക കേരള […]

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ; റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും, 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും  കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല്  ജില്ലകളില്‍  യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിർദേശം. തെക്കൻ കേരളത്തിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് കേരളത്തില്‍ ശക്തമായ മഴ തുടരാൻ കാരണം അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ […]

പെൺ വിജയം ; കാനിൽ തല ഉയർത്തി ഇന്ത്യ: ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ​ഗ്രാൻ പ്രി പുരസ്കാരം

സ്വന്തം ലേഖകൻ കാനിൽ ചരിത്രം കുറിച്ച് പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ചലച്ചിത്രമേളയിലെ രണ്ടാമത്തെ ഏറ്റവും വലിയ പുരസ്കാരമായ ഗ്രാൻ പ്രി പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു വനിത സംവിധായിക ഈ പുരസ്കാരം സ്വന്തമാക്കുന്നത്. കാനിലെ മികച്ച ചിത്രത്തിനുള്ള ​ഗോൾഡൻ പാമിനായി ( Palme d’Or) ചിത്രം മത്സരിച്ചിരുന്നു. 30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ ഈ അവാർഡിനായി മത്സരിക്കുന്നത്. 1994ൽ ഷാജി എൻ കരുണിന്റെ സ്വം ആയിരുന്നു അവസാന ചിത്രം. ഷോൺ ബേക്കർ സംവിധാനം ചെയ്ത […]

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തു മരിച്ചു ; ആറ് കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു ; ഒരു കുട്ടിയുടെ നില ​ഗുരുതരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വിവേക് വിഹാറിലെ ന്യൂബോൺ ബേബി കെയർ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ വെന്തു മരിച്ചു. ആറ് കുഞ്ഞുങ്ങൾക്ക് പൊള്ളലേറ്റു. ഇതിൽ ഒരു കുട്ടിയുടെ നില ​ഗുരുതരമാണ്. 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. തീ പൂർണമായും നിയന്ത്രണ വിധേയമായതാണ് റിപ്പോർട്ടുകൾ. 12 അ​ഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. തീപടർന്നതിനു പിന്നാലെ തന്നെ കുട്ടികളെ മാറ്റിയിരുന്നു. പുക ശ്വസിച്ചതും കുട്ടികളുടെ മരണത്തിനിടയാക്കിയതായി പ്രാഥമിക വിലയിരുത്തലുണ്ട്.

തെരുവു വിളക്കുകള്‍ തെളിയാത്തതിനെക്കുറിച്ച്‌ പരാതിപ്പെട്ടു; വൈക്കം നഗരസഭ വൈസ് ചെയര്‍മാനെ കെഎസ്‌ഇബി വാട്സ്‌ആപ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി; സംഭവം വിവാദമായതോടെ നഗരത്തിലെ തെരുവുവിളക്കുകള്‍ തെളിച്ച്‌ തലയൂരി അധികൃതർ….!

വൈക്കം: നഗരത്തിലെ തെരുവു വിളക്കുകള്‍ തെളിയാത്തതിനെക്കുറിച്ച്‌ കെഎസ്‌ഇബിയുടെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ പരാതിപ്പെട്ട വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷിനെ അഡ്മിൻ വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നു പുറത്താക്കി. സംഭവം വിവാദമായതോടെ നഗരത്തിലെ തെരുവുവിളക്കുകള്‍ തെളിച്ച്‌ അധികൃതർ തലയൂരി. വൈക്കം കായലോര ബീച്ചിലും കച്ചേരിക്കവലയിലും കഴിഞ്ഞ രണ്ടാഴ്ചയായി തെരുവുവിളക്കുകള്‍ തെളിഞ്ഞിരുന്നില്ല. വാർഡ് കൗണ്‍സിലർ ബിന്ദു ഷാജി പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെ ത്തുടർന്നാണ് നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ് കെഎസ്‌ഇബി അധികൃതരോട് പരാതിപ്പെട്ടത്. തെരുവുവിളക്കുകള്‍ തെളിക്കുന്നത് തങ്ങളുടെ ചുമതലയല്ലെന്നും പൊതുജനങ്ങള്‍ക്ക് ഫ്യൂസ് കുത്തിയാല്‍ മതിയെന്നുമായിരുന്നു അധികൃതരുടെ […]

‘ചെറുപ്പക്കാരനെ കെട്ടി’; മൂന്നാം വിവാഹത്തിന് പിന്നാലെ നടി മീര വാസുദേവന് നേരെ സൈബര്‍ ആക്രമണം; വരനായ വിപിന്‍ പുതിയങ്കത്തിൻ്റെ പ്രായം തിരഞ്ഞ് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവന്‍ പുനര്‍വിവാഹിതയായ വിവരം ആരാധകരെ അറിയിച്ചത്. സീരിയല്‍ ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കം നടിയുടെ ഭര്‍ത്താവ്. കുടുംബവിളക്ക് എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ മീരക്ക് നേരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി. ഇതിനുമുൻപ് രണ്ടുവട്ടം വിവാഹമോചനം നേടിയ മീരയുടെ മൂന്നാം വിവാഹമായിരുന്നു. രണ്ടാം വിവാഹത്തില്‍ മീരയ്ക്ക് മകനുമുണ്ട്. മീരയുടെയും വിപിന്റെയും പ്രയത്തെ താരതമ്യപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. മീരയ്ക്ക് ഇപ്പോള്‍ 42 വയസ് പ്രായമുണ്ട്. വിപിന് എത്ര വയസുണ്ടെന്നാണ് തിരയുന്നത്. വിപിന്റെ പ്രായം എത്രയെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. […]

‘ന്യൂനമര്‍ദ്ദം തീവ്ര ചുഴലികാറ്റായി ഇന്ന് തീരം തൊടാൻ സാധ്യത’; സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. നാല് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ചുഴലികാറ്റായി ഇന്ന് തീരം തൊടാൻ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനുമാണ് സാധ്യത. തീരദേശ – മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, കേരളതീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും […]

തനിക്ക് പറ്റിയ അബദ്ധം; ഇടതു സര്‍ക്കാരിനെ വിവാദത്തില്‍ നിന്നും ഊരിയെടുക്കാൻ അനിമോന്റെ സന്ദേശം; വിശദീകരണത്തില്‍ ഉറച്ചു നിന്നാല്‍ അന്വേഷണം അപ്രസക്തമാകും; മലക്കം മറിഞ്ഞ് ബാർ ഉടമകളുടെ സംഘടന; ബാര്‍ കോഴയിലെ ക്രൈംബ്രാഞ്ച് കേസ് ‘രാജി’യാകും; യൂറോപ്യൻ പര്യടനം കഴിഞ്ഞ് എക്‌സൈസ് മന്ത്രി എം ബി രാജേഷ് എത്തുക ‘കോഴയില്ലാ’ കേരളത്തിലേക്ക്….!

കൊച്ചി: ബാർ ഉടമകളുടെ ആ യോഗത്തില്‍ നടന്നത് എന്ത്? തൊടുപുഴ അനിമോന്റെ ശബ്ദ രേഖ ചർച്ചയായതിന് പിന്നാലെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. അനിമോനെ പ്രതിയാക്കി കേസ് അന്വേഷിക്കുമെന്നാണ് സൂചന. അതിനിടെ ബാർ കോഴയുമായി ബന്ധപ്പെട്ട് പറഞ്ഞത് എന്തെന്നതില്‍ അനിമോൻ വ്യക്തത വരുത്തിയതായും വിവരം പുറത്തു വന്നു. അനിമോൻ ബാർ ഉടമകള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് വിശദീകരണമുള്ളത്. ഈ വിശദീകരണത്തില്‍ അനിമോൻ ഉറച്ചു നിന്നാല്‍ അന്വേഷണം അപ്രസക്തമാകും. അസോസിയേഷൻ നേതാവ് സുനില്‍കുമാറിനെ അനിമോൻ തള്ളി പറയുന്നു. എന്നാല്‍ ഡ്രൈഡേ പിൻവലിക്കാൻ വേണ്ടിയാണ് പണപ്പിരിവെന്ന വാദം അനിമോൻ തള്ളി പറയുന്നു. […]