‘ചെറുപ്പക്കാരനെ കെട്ടി’; മൂന്നാം വിവാഹത്തിന് പിന്നാലെ നടി മീര വാസുദേവന് നേരെ സൈബര്‍ ആക്രമണം; വരനായ വിപിന്‍ പുതിയങ്കത്തിൻ്റെ പ്രായം തിരഞ്ഞ് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് നടി മീര വാസുദേവന്‍ പുനര്‍വിവാഹിതയായ വിവരം ആരാധകരെ അറിയിച്ചത്.
സീരിയല്‍ ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കം നടിയുടെ ഭര്‍ത്താവ്. കുടുംബവിളക്ക് എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.
വിവാഹത്തിന് പിന്നാലെ മീരക്ക് നേരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായി.
ഇതിനുമുൻപ് രണ്ടുവട്ടം വിവാഹമോചനം നേടിയ മീരയുടെ മൂന്നാം വിവാഹമായിരുന്നു. രണ്ടാം വിവാഹത്തില്‍ മീരയ്ക്ക് മകനുമുണ്ട്. മീരയുടെയും വിപിന്റെയും പ്രയത്തെ താരതമ്യപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീരയ്ക്ക് ഇപ്പോള്‍ 42 വയസ് പ്രായമുണ്ട്. വിപിന് എത്ര വയസുണ്ടെന്നാണ് തിരയുന്നത്.
വിപിന്റെ പ്രായം എത്രയെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. മുഖലക്ഷണം നോക്കി പറയുകയാണ് അവര്‍. മീരയെക്കാള്‍ പ്രായം കുറഞ്ഞ ആളെയാണ് കല്യാണം കഴിച്ചത്.
മീരയോടുള്ള പ്രണയത്തെപ്പറ്റി വിപിന്‍ പറഞ്ഞിരുന്നു. നീയെന്റെ ഹൃദയത്തില്‍ നിറയ്ക്കുന്ന സ്‌നേഹമാണ് എന്റെ പുഞ്ചിരിക്ക് പിറകിലെ ശക്തി എന്ന് വിപിന്‍ പറഞ്ഞു. മീര നല്‍കിയ കമന്റിന് വിപിന്റെ മറുപടിയായിരുന്നു. കോയമ്പത്തൂരില്‍ വെച്ചായിരുന്നു കല്യാണം.