play-sharp-fill

സ്റ്റീയറിംഗ് വീലില്‍ കുട്ടിക്കളി വേണ്ട… റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് വാത്സല്യം കാണിക്കേണ്ടത് ; മറ്റുള്ളവരുടെ ജീവനും വില കല്‍പ്പിക്കണം ; കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. റോഡില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടായിരിക്കണം അവരോട് വാത്സല്യം കാണിക്കേണ്ടത് എന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു. ‘കുട്ടികളെ ഡ്രൈവിംഗ് സീറ്റില്‍ നിര്‍ത്തിയും ഇരുത്തിയും വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഒരു ഇടിയിലോ പെട്ടന്നുള്ള ബ്രേക്കിംഗിലോ കുട്ടികള്‍ക്ക് സാരമായ പരിക്ക് പറ്റാം. മരണം വരെ സംഭവിക്കാം.മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളോടുള്ള വാത്സല്യം സ്റ്റിയറിംഗ് വീലില്‍ കുട്ടികളി കളിച്ച് കാണിക്കുമ്പോള്‍ നിങ്ങളുടെ കുട്ടികള്‍ മാത്രമല്ല ചിലപ്പോള്‍ മറ്റുള്ളവര്‍ക്കും […]

നിര്‍മാണപ്രവൃത്തി: നാല് ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി ; കോട്ടയം വഴി സര്‍വീസ് നടത്തുന്നതും റദ്ദാക്കിയ ട്രെയിനുകളും ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ ട്രെയിന്‍ നിയന്ത്രണം. നാല് ട്രെയിനുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) എട്ടുമുതല്‍ പത്തുവരെയും തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ 22 വരെയും തുടര്‍ന്ന് 23, 24, 28 , 29, 30, മെയ് ഒന്ന് തീയതികളിലും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. എറണാകുളം -കോട്ടയം പാസഞ്ചര്‍ (06453), കോട്ടയം- എറണാകുളം പാസഞ്ചര്‍ (06434), ഷൊര്‍ണൂര്‍-എറണാകുളം ജംഗ്ഷന്‍ മെമു (06017), എറണാകുളം ജംഗ്ഷന്‍-ഷൊര്‍ണൂര്‍ മെമു (06018) എന്നിവയാണ് വെള്ളിയാഴ്ച റദ്ദാക്കിയത്. ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ […]

വിധിയെഴുതാന്‍ 2.76 കോടി വോട്ടര്‍മാര്‍; 1,33,90, 592 പുരുഷന്മാർ 1,43,07,851 സ്ത്രീകൾ 362 ട്രാന്‍സ്‌ജെന്‍ഡര്‍ ; അന്തിമ വോട്ടര്‍പട്ടിക ഇന്ന് ; ഇന്നുകൂടി പത്രിക നല്‍കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,76,98,805 മലയാളികള്‍ വിധിയെഴുതും. മാര്‍ച്ച് 25വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. ബുധനാഴ്ച വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് 1,33,90, 592 പുരുഷന്മാരും 1,43,07,851 സ്ത്രീകളും 362 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. മാര്‍ച്ച് 15 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 4.18 ലക്ഷം വോട്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്താനായത്. അതിനിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് […]

മോഷ്ടാവെന്ന് സംശയിച്ച്‌ നാട്ടുകാർ പിടികൂടിയയാളെ ഓട്ടോ വിളിച്ച്‌ സ്റ്റേഷനില്‍ എത്തിക്കാൻ സ്ഥലത്ത് പൊലീസ് ജീപ്പിലെത്തിയ പൊലീസ്; ജീപ്പില്‍ കൊണ്ടുപോയാല്‍ മതിയെന്നും ഓട്ടോയിലെത്തിക്കാനാവില്ലെന്നും നാട്ടുകാർ പറഞ്ഞതോടെ പിടികൂടിയ ആളുടെ ഫോണ്‍ വാങ്ങി സ്റ്റേഷനില്‍ ഹാജരാകാൻ പറഞ്ഞ് പൊലീസ് സ്ഥലം വിട്ടു

സ്വന്തം ലേഖകൻ ഗുരുവായൂർ: മോഷ്ടാവെന്ന് സംശയിച്ച്‌ നാട്ടുകാർ പിടികൂടിയയാളെ ഓട്ടോ വിളിച്ച്‌ സ്റ്റേഷനില്‍ എത്തിക്കാൻ നിർദേശിച്ച്‌ സ്ഥലത്ത് ജീപ്പിലെത്തിയ പൊലീസ്. ജീപ്പില്‍ കൊണ്ടുപോയാല്‍ മതിയെന്നും ഓട്ടോയിലെത്തിക്കാനാവില്ലെന്നും നാട്ടുകാർ പറഞ്ഞതോടെ പിടികൂടിയ ആളുടെ ഫോണ്‍ വാങ്ങി സ്റ്റേഷനില്‍ ഹാജരാകാൻ പറഞ്ഞ് പൊലീസ് സ്ഥലം വിട്ടു. ചൊവ്വാഴ്ച രാവിലെ 11 ഓടെ പടിഞ്ഞാറെ നടയിലെ വാട്ടർ എ.ടി.എമ്മിന് സമീപത്തായിരുന്നു സംഭവം. ഇവിടെ പാർക്ക് ചെയ്ത സ്കൂട്ടറുകളുടെ സീറ്റിനടിയിലെ ബോക്സ് തുറക്കാൻ ശ്രമിച്ചയാളെ പരിസരത്തെ കച്ചവടക്കാർ ചേർന്ന് പിടികൂടുകയായിരുന്നു. നേരത്തെ ജയശ്രീ തിയേറ്റർ പരിസരത്തും ഇയാള്‍ പാർക്ക് ചെയ്ത […]

മണ്ണ് ഖനനവും പാടം നികത്തലും നടത്തുന്നതിന് ഒത്താശ ; എസ്ഐയുടെ ‘കൃത്യനിര്‍വഹണം’ കണ്ടെത്തിയത് ഡിവൈഎസ്പിയുടെ മിന്നൽ പരിശോധനയിൽ ; കയ്യോടെ പിടികൂടി സർവീസിൽ നിന്നും പിരിച്ച് വിട്ടു ; കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടറായിരുന്ന കെ എ അബിയെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാധിത്വ പിരിച്ചുവിട്ടത്

സ്വന്തം ലേഖകൻ ഇടുക്കി: വീട് നിർമാണത്തിനെന്ന പേരിൽ പാസെടുത്ത് വൻ തോതിൽ മണ്ണ് ഖനനവും പാടം നികത്തലും നടത്തുന്നതിന് ഒത്താശ ചെയ്ത എസ്ഐയെ പിരിച്ചുവിട്ടു. ഡിവൈഎസ്പിയുടെ അപ്രതീക്ഷിത പരിശോധനയിലാണ് നേരിട്ടെത്തി മണ്ണ് മാഫിയ നിയന്ത്രിക്കുന്ന എസ്ഐയുടെ ‘കൃത്യനിര്‍വഹണം’ കണ്ടെത്തിയത്. മണ്ണ്, മണല്‍ മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയ കഞ്ഞിക്കുഴി സബ് ഇൻസ്‌പെക്ടറായിരുന്ന കെ എ അബിയെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാധിത്വ പിരിച്ചുവിട്ടത്. അബി കരിമണ്ണൂർ എസ്എച്ച്‌ഒയുടെ ചുമതലയില്‍ ഇരിക്കെ 2023 ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലാണ് സംഭവം. കരിമണ്ണൂരില്‍ ഇയാളുടെ സഹോദരൻ ജമാലിന്റെ പേരിലുള്ള […]

വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ വിളക്ക് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു ; ഇടഞ്ഞത് തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആന ; രണ്ടാം പാപ്പാനെ ആന ചവിട്ടി കൊന്നത് ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ ; ആനയുടെ ചവിട്ടേറ്റ് ദാരുണമായി മരിച്ച ചങ്ങനാശേരി സ്വദേശി അരവിന്ദ് പാപ്പാനായി ജോലിക്കു കയറിയത് ഒരു മാസം മുൻപ്

സ്വന്തം ലേഖകൻ വൈക്കം: വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു വിളക്ക് എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു. കോട്ടയം ചങ്ങനാശേരി പാത്താമുട്ടം സ്വദേശി അരവിന്ദ്(26) ആണ് ആനയുടെ ചവിട്ടേറ്റ് ദാരുണമായി മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെയാണു സംഭവം. ചങ്ങല ഇടാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാനെ മുൻകാലിനു തട്ടിമറിച്ചിട്ടശേഷം ചവിട്ടി കൊല്ലുകയായിരുന്നു. ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ അരവിന്ദിനെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ കേസിൽ യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ തലപ്പുഴ∙ പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്തു വയനാട് സ്വദേശികളില്‍നിന്നു മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ തൃശൂര്‍ സ്വദേശിയെ തലപ്പുഴ പൊലീസ് പിടികൂടി. വാടാനപ്പള്ളി, കാരമുക്ക്, കൊള്ളന്നൂര്‍ വീട്ടില്‍ സിബിന്‍ കെ. വര്‍ഗീസി(33)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്‌ഒ കെ.പി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ വിദേശത്തായിരുന്ന പ്രതി തിരികെ നാട്ടിലെത്തി തിരിച്ചു പോകുമ്പോഴാണു പിടിയിലാകുന്നത്. തലപ്പുഴ, പേര്യ സ്വദേശിയായ മധ്യവയസ്‌കന്റെയും ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. 2023 […]

ലോക്‌സഭ തിരഞ്ഞെടുപ്പ്: 87 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു ; കോട്ടയത്ത് 11 സ്ഥാനാർത്ഥികൾ

സ്വന്തം ലേഖകൻ സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്നലെ (ഏപ്രില്‍ 03 ) 87 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പല സ്ഥാനാർത്ഥികളും ഒന്നിൽ കൂടുതൽ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകൾ ഇന്ന് മാത്രം ലഭിച്ചു. നാമനിര്‍ദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 5, ആറ്റിങ്ങല്‍ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, […]

അടിച്ചത് വയറ്റില്‍ കിടന്നില്ല ; മദ്യപിച്ച് ബോധരഹിതനായി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കിടന്നുറങ്ങി ; ലീഗൽ മെട്രോളജി അസി. ഇൻസ്പെക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ തൊടുപുഴ: മദ്യപിച്ച് ബോധരഹിതനായി മിനി സിവിൽ സ്റ്റേഷന് മുന്നിൽ കിടന്നുറങ്ങിയ ലീഗൽ മെട്രോളജി അസി. ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഫ്ലൈയിംഗ് സ്ക്വാഡിലെ അസി. ഇൻസ്പെക്ടർ സി സി ജോൺസണെയാണ് ലീഗൽ മെട്രോളജി കൺട്രോളർ സസ്പെൻഡ് ചെയ്തത്. മാർച്ച് 28 ന് രാത്രിയാണ് ഇയാൾ മദ്യപിച്ച് മിനി സിവിൽ സ്റ്റേഷന് മുന്നിൽ വീണ് കിടന്നത്. അന്നേ ദിവസം രാത്രി ഓഫീസിലെ വാച്ചറും സ്വീപ്പറുമായ ഇ ആ‍ർ അജിത്തിനെ ഇയാൾ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. അജിത് ലീഗൽ മെട്രോളജി ജില്ലാ […]

കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം രൂപ ; എട്ട് വാഹനങ്ങള്‍  ; 35 പവന്റെ സ്വർണ്ണം ; എല്‍.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കൈയില്‍ പണമായി 40,000 രൂപ ; ആറു ലക്ഷം രൂപ വീതം മൂല്യമുള്ള രണ്ട് കാറുകൾ ; നിക്ഷേപം 50.30ലക്ഷം രൂപ; ഇരുവരും നാമനിർദേശപത്രിക സമർപ്പിച്ചു

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയത്തെ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ കൈവശമുള്ളത് 23.27 ലക്ഷം രൂപ. ഭാര്യയുടെ കൈവശം പണമായി 74,901 രൂപയുമുണ്ട്. എട്ട് വാഹനങ്ങള്‍ സ്വന്തമായുള്ള തുഷാറിന് 35 പവന്റെ സ്വർണവുമുണ്ട്. ഇവയടക്കം മൊത്തം 6.23 കോടി രൂപയാണ് നിക്ഷേപമൂല്യമെന്നും നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്ത് വിവര സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വന്തംപേരിലുള്ള കെട്ടിടങ്ങള്‍ക്കും ഭൂമിക്കും 41.98 കോടിയാണ് മൂല്യം. 10.98 കോടിയുടെ ബാദ്ധ്യതയുമുണ്ട്. എല്‍.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കൈയില്‍ പണമായി 40,000 രൂപയും ഭാര്യയുടെ കൈയില്‍ പണമായി 30,000 രൂപയുമെന്ന് നാമനിർദേശ പത്രികയ്ക്കൊപ്പം […]