play-sharp-fill

കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി. കടുത്ത വീഭാഗീയതയിൽ പ്രതിഷേധിച്ച് ഒരു ഏരിയ കമ്മിറ്റി അംഗവും, മുൻ ഏരിയ കമ്മിറ്റി അംഗവും പാർട്ടി വിട്ടു.

  ആലപ്പുഴ : വീണ്ടും കായംകുളം സിപിഎമ്മിൽ പൊട്ടിത്തെറി. കടുത്ത വീഭാഗീയതയിൽ പ്രതിഷേധിച്ച് ഒരു ഏരിയ കമ്മിറ്റി അംഗവും, മുൻ ഏരിയ കമ്മിറ്റി അംഗവും പാർട്ടി വിട്ടു. ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരിയും മുൻ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രനുമാണ് രാജി വച്ചത്. 25 വർഷമായി ഏരിയ കമ്മിറ്റി അംഗമാണ് പ്രസന്നകുമാരി. രാജിക്കത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെഎച്ച് ബാബുജാൻ അടക്കമുള്ളവർ വിഭാഗീയത വളർത്തുന്നുവെന്നും, പാർട്ടിയിലെ വിഭാഗീയതയിൽ മനംനൊന്താണ് രാജിയെന്നും ഇരുവരും രാജികത്തിൽ പറയുന്നുണ്ട്.

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍.

‘ താമരശേരി: സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സുരേന്ദ്രനെ വിമര്‍ശിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്‍ പറഞ്ഞത്. ഇന്ന് താമരശേരിയില്‍ […]

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു ; സിപിഎമ്മില്‍ ചേരുമെന്ന് റിപ്പോർട്ട് 

സ്വന്തം ലേഖകൻ  മൂന്നാര്‍: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പിപി സുലൈമാന്‍ റാവുത്തര്‍ പാര്‍ട്ടി വിട്ടു. സിപിഎമ്മില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1996ല്‍ ഇടുക്കിയില്‍ നിന്നാണ് സുലൈമാന്‍ റാവുത്തല്‍ നിയമസഭയിലെത്തിയത്.1982ല്‍ ആദ്യതവണ മത്സരിച്ചെങ്കിലും ജയിക്കാനായില്ല.82ലും 87ലും 2001ലും മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ ; കഞ്ചാവ് പിടികൂടിയത് കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്ന് ; പ്രതികളെ പിടികൂടിയത് കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി ഉദയകുമാറും സംഘവും

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയത്ത് വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. കോട്ടയം പെരുമ്പായിക്കാട് സ്വദേശി അമീർ, തിരുവനന്തപുരം തിരുമല സ്വദേശി ഷീജ പിആർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് കഞ്ചാവുമായി ഷീജയേയും അമീറിനെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൽ നിന്നുള്ള വിവരം അനുസരിച്ചു കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി ഉദയകുമാറും പാർട്ടിയുമാണ് കോട്ടയം എക്സൈസ് സ്‌ക്വാഡിന്‍റെറ സഹായത്തോടെ പ്രതികളെ […]

പൂച്ചാക്കലിൽ വാഹനാപകടം; ഒരാൾ മരിച്ചു: മണ്ണാറശാല സ്വദേശി ശ്രീജിത്ത് (30) ആണ് മരിച്ചത്.

പൂച്ചാക്കലിൽ വാഹനാപകടം; ഒരാൾ മരിച്ചു പൂച്ചാക്കൽ : തൈക്കാട്ടുശേരി മാക്കേകടവിന് സമീപം കാറപകടത്തിൽ ഹരിപ്പാട് സ്വദേശി മരിച്ചു. മണ്ണാറശാല സ്വദേശി ശ്രീജിത്ത് (30) ആണ് മരിച്ചത്. ഗുരുവായൂരിൽ നിന്ന് തിരിച്ചുവരുന്ന വഴിയാണ് അപകടം.

ബൈക്ക് മരത്തിലിടിച്ച്‌ അപകടം ; കോട്ടയം മണിമല സ്വദേശിയായ നഴ്‌സിംഗ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ  പാലക്കാട്: വാളയാർ ചുള്ളിമടയില്‍ ബൈക്ക് മരത്തിലിടിച്ച്‌ നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ പോത്തനൂർ വെള്ളലൂരില്‍ താമസിക്കുന്ന സിആർപിഎഫ് അസി.സബ് ഇൻസ്‌പെക്ടർ കോട്ടയം മണിമല കറിക്കാട്ടൂർ കുറുപ്പൻപറമ്പില്‍ മനോജ് കെ.ജോസഫിന്‍റെ മകൻ ആല്‍വിൻ മനോജാണ് (20) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. രാവിലെ അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്ബത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ഇരുവരും. മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്ബത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ.മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കും […]

സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം ദുഃഖഭാരങ്ങളും പങ്കുവെയ്ക്കാം” ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഈ പാട്ട് മലയാളിയെ കീഴടക്കി: ദാമ്പത്യ ജീവിതത്തിന്റെ സുഖദുഃഖങ്ങളും കയ്പ്പും മധുരവും ആത്മദാഹങ്ങളുമെല്ലാം പ്രകടമായ ഈ ഗാനത്തിന് സംഗീതം നല്കിയത് ആരെന്നറിയാമേ?

കോട്ടയം: പൂരം കഴിഞ്ഞാൽ ആറാട്ടുപുഴയെ കേരളത്തിന്റെ സംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത് ചലച്ചിത്ര സംഗീത രംഗത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ ഒരു കലാകാരന്റെ പേരിലൂടേയാണ് . കൽപ്പാന്തകാലത്തോളം കൽഹാരഹാരവുമായി നിൽക്കുന്ന കാതരയായ പ്രണയിനിയുടെ കാത്തിരിപ്പിനെ രാഗിലമാക്കിയ വിദ്യാധരൻ മാസ്റ്റർ . തോറ്റംപാട്ട് ,അയ്യപ്പൻ പാട്ട് , പുള്ളുവൻ പാട്ട് ,കളമെഴുത്ത് പാട്ട് തുടങ്ങി ആറാട്ടുപുഴയുടെ ഗ്രാമസംസ്കൃതിയിൽ അഭിരമിച്ച നാടൻകലകളുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് വിദ്യാധരൻ മാസ്റ്ററുടെ ജനനം . മുത്തച്ഛൻ കൊച്ചക്കനാശാൻ നാട്ടിലെ അറിയപ്പെടുന്ന സംഗീതജ്ഞനും നാടൻ കലകളുടെ ഉപാസകനും ആയിരുന്നു. ആറാട്ടുപുഴയിലും പരിസരങ്ങളിലുമുള്ള ചെറുപ്പക്കാരുടെ […]

തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍; സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് നീങ്ങാന്‍ ഒരുങ്ങി ഇ.ഡി

സ്വന്തം ലേഖകൻ കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് നീങ്ങാന്‍ ഒരുങ്ങി ഇ.ഡി. ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറലില്‍ നിന്ന് നിയമോപദേശം തേടും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അവധിക്കാല ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കും. റിയല്‍ എസ്റ്റേറ്റ് സംബന്ധമായ തെളിവുകളാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മസാല ബോണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. മസാലബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല. ഐസക്കിന്റെ ചോദ്യം ചെയ്യല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം […]

മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണത്തിൽ വർദ്ധന ; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ്; മൂന്നു ദിവസത്തിനിടെ കുടുങ്ങിയത് 41 പേര്‍

സ്വന്തം ലേഖകൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ബ്രീത്ത് അനലൈസര്‍ ടെസ്റ്റില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കുടുങ്ങിയത് 41 പേര്‍. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കര്‍ശനമാക്കിയത്. അതേ സമയം ഗതാഗത വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ മന്ത്രിയെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം അറിയിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഇടിച്ചുള്ള അപകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു. പട്ടാപ്പകല്‍ പോലും അമിതവേഗതിയിലാണ് പല ബസ്സുകളും ഓടിക്കൊണ്ടിരുന്നത്. ഇതിനു പിന്നാലെയാണ് ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാക്ക് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. […]

വിഷു പൂജകൾക്കായി ഒരുങ്ങി ശബരിമല. ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മുതല്‍

  പത്തനംതിട്ട: വിഷു പൂജകള്‍ക്കായി ഒരുങ്ങി ശബരിമല . തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറന്നതോടെ തീര്‍ത്ഥാടകര്‍ക്ക് ഇനിയുള്ള എട്ടു ദിവസം ദര്‍ശനം നടത്താനാകും. ഇന്നു മുതല്‍ 18 വരെ ദിവസവും പൂജകള്‍ ഉണ്ട്. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ്. 13 ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലില്‍ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക. 14 ന് പുലര്‍ച്ചെ മൂന്നിന് നട തുറന്നശേഷം ശ്രീകോവിലിലെ […]