സ്കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ നിരോധിച്ചു;കലോത്സവം പൂര്‍ണമായും മാലിന്യമുക്തമായി നടത്തുന്നതിന് മുന്നോടിയായുള്ള ക്ലീൻ ഡ്രൈവും ഹരിത വിളംബര ജാഥയും നടന്നു.
സ്വന്തം ലേഖിക. കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്റെ അവസാന ഒരുക്കം പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വഭാവത്തിലാണ് മത്സരങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും വേദിയില്‍ ഹാജരാകാതിരുന്നാല്‍ മത്സരാര്‍ഥികളെ അയോഗ്യരാക്കും. ആദ്യ നമ്ബറുകാരായി മത്സരിക്കാൻ പലരും മടികാട്ടുകയും മാറിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. അതു മത്സര ഷെഡ്യൂളിനെ ബാധിക്കുന്നതിനാലാണ് നമ്പര്‍ വിളിക്കുമ്പോൾ തന്നെ വേദിയില്‍ എത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതുവരെ പതിനായിരത്തോളം […]