സംസ്ഥാന സ്കൂള്‍ കലോത്സവം പൂര്‍ണ്ണമായി ഹരിത പ്രോട്ടോകോള്‍ പാലിച്ച്; നടപടികള്‍ തുടങ്ങി ഹരിത കര്‍മ സേന; പ്ലാസ്റ്റിക് വസ്തുക്കള്‍ ക്രിയേറ്റീവ് ഉത്പന്നങ്ങളായി ഉപയോഗിക്കും
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം ഇത്തവണ നടക്കുന്നത് പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ച്. ഇതിനായുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. കലോത്സവ നഗരി പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നത് ഹരിത കര്‍മ സേനയുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തിലായിരുക്കും. ക്രിയേറ്റീവ് ഉത്പന്നങ്ങളായി വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം. ഒന്നര പതിറ്റാണ്ടിനിപ്പുറം വീണ്ടുമെത്തുന്ന കൗമാര കലാമേള, ഹരിത പ്രോട്ടോകോള്‍ പ്രകാരം സ്വീകരിക്കുകയാണ് കൊല്ലം. പൂര്‍ണമായും പ്ലാസ്റ്റിക്കിന് നിരോധനം. ഹരിത മേളയ്ക്ക് ആഹ്വാനം ചെയ്ത് ഹരിത വിളംബര ജാഥയും നടത്തി. ഓലകൊണ്ട് ഉണ്ടാക്കിയ വല്ലവും ഈറകുട്ടകളിലുമാണ് പ്ലാസ്റ്റിക് […]