play-sharp-fill

വീടുകയറി മകനെ ആക്രമിക്കുകയും വീ​ട്ട​മ്മ​യെ അ​പ​മാ​നിക്കുകയും ചെയ്ത കേസ് ; നാലുപേർ പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ: കു​ന്നം​കു​ളം കേ​ച്ചേ​രി മ​ത്ത​ന​ങ്ങാ​ടി​യി​ൽ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ട്ടേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ജി​ത്ത് (30), മു​ള​യം​കൂ​ട​ത്ത് വീ​ട്ടി​ൽ അ​ജ​യ​ൻ (43), ത​യ്യി​ൽ വീ​ട്ടി​ൽ നി​തി​ൻ (25), കി​രാ​ലൂ​ർ കൂ​ട്ടം​കു​ളം വെ​ങ്ക​ല​ത്ത് വീ​ട്ടി​ൽ പ്ര​ജി​ത്ത് (ജി​ത്തു -30) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി​ഐ യു​കെ ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സം​ഭ​വം. മ​ത്ത​ന​ങ്ങാ​ടി അ​രി​യം​പു​റ​ത്ത് അ​രു​ൺ (34), മാ​താ​വ് രേ​ഷ്മ (54) എ​ന്നി​വ​രെ​ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​ക​ൾ​ക്ക് നേ​രെ […]

“വിവാഹം ഇനിയും കഴിച്ചു കൊണ്ടേയിരിക്കും,ഒന്നിലധികം പേരെ പ്രണയിക്കുന്നവർ ഹോളിവുഡിൽ പോലുമുണ്ട്,ഇന്ത്യയിൽ മാത്രമാണ് ഈ നിയന്ത്രണങ്ങൾ”;വിവാദങ്ങളുടെ കളിത്തോഴി രാഖി സാവന്ത്.

സ്വന്തം ലേഖിക റിയാലിറ്റി ഷോകളിലൂടെയും തുറന്നുപറച്ചിലുകളിലൂടെയും മറ്റും നിരവധി ഹേറ്റേഴ്‌സിനെയാണ് രാഖി സിനിമാ പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.ഈയടുത്ത് ഭര്‍ത്താവ് ആദില്‍ ഖാനുമായി പിരിഞ്ഞ രാഖി നടത്തിയ പത്രസമ്മേളനങ്ങളും വിവാദമായിരുന്നു. ഇപ്പോഴിതാ താരം വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ്. അനുയോജ്യനായ പങ്കാളിയെ കിട്ടുന്നതു വരെ വിവാഹം ചെയ്തു കൊണ്ടിരിക്കുമെന്നാണ് രാഖി സാവന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ഭര്‍ത്താവ് ആദില്‍ഖാനുമായി വേര്‍പിരിഞ്ഞ ശേഷമുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു താരം.വേര്‍പിരിഞ്ഞ ശേഷം ഇരുവരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.തനിക്ക് ഉടൻ വിവാഹമോചനം അനുവദിക്കണം എന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു രാഖിയുടെ പരാമ‌ര്‍ശം. ആദില്‍ തട്ടിയെടുത്ത […]

ഇറ്റലിയിൽ കളർഫുൾ അടിവസ്ത്രത്തിനായി ഓട്ടം: ചിലിയിലെ ആഘോഷം ശവക്കോട്ടയിൽ: ഡെൻമാർക്കിൽ പാത്രങ്ങൾ എറിഞ്ഞുടയ്ക്കും. ലോകത്തെ എത്ര മനോഹരമായ വിചിത്രമായ പുതുവത്സര ആഘോഷങ്ങൾ:

  സ്വന്തം ലേഖകൻ കോട്ടയം: 2023 ഇന്നു നമ്മെ വിട്ടു പിരിയും. പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന കാഴ്ചയാണ് എങ്ങും. ലോകത്തെവിടെയും വത്യസ്ത കാഴ്ച്ചകൾ. ആചാരങ്ങൾ. ഇതിൽ ചിലതിന് അന്ധവിശ്വാസങ്ങളുടെയും മിത്തുകളുടേയും മേമ്പൊടിയുണ്ട്. ചിലത് ഏറെ രസകരവും.രാവേറെ നടക്കുന്ന പാർട്ടികളും ഒത്തുചേരലുകളും എല്ലാം ചേർന്ന് ബഹളമയം, ഡിസംബർ 31 ന് പതിവുപോലെ ഉറങ്ങി രാവിലെ പുതുവർഷ ആശംസകൾ കൈമാറിയിരുന്ന മലയാളികൾ ഇന്ന് നട്ടപ്പാതിരായ്ക്ക് ബീച്ചുകളിലും മൈതാനങ്ങളിലും ഒത്തുകൂടി പുതുവത്സരത്തെ വരവേൽക്കുന്നു. ഫോർട്ട്കൊച്ചിയിലെ “പാപ്പാനി” കൃത്യം 12 മണിക്ക് നിന്നു കത്തുമ്പോൾ സമൃദ്ധിയും ഐശ്വര്യവും വരുമെന്ന് കരുതുന്നവരുണ്ട്. […]

റേഷന്‍ കടകള്‍ക്ക് നാളെ അവധി ; ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചു ; 77.62 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച അവധിയാണ്. ഒരു മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നല്‍കുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി. ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചപ്പോള്‍ 77.62 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ജനുവരിയിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ വിഹിതത്തിന് […]

ആഘോഷങ്ങൾ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കാൻ സാധ്യത; ആഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം.

തിരുവനന്തപുരം:പുതുവത്സരാഘോഷങ്ങള്‍ അവസാനിക്കുന്നതോടെ കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനം പ്രതി വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതോടൊപ്പം ആഘോഷങ്ങൾ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കോവിഡ് വകഭേദങ്ങളായ ഒമിക്രോണും ജെ എന്‍ വണ്ണും പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു ; കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റു. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ബേബി വീടിനകത്ത് തൂങ്ങിമരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയുള്ള ഹെലി ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു ; ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊച്ചി :കൊച്ചി രാജ്യാന്തര വിമാനത്താവളം കേന്ദ്രമായി സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കികൊണ്ടുള്ള ഹെലി ടൂറിസം പദ്ധതിക്കാണ് തുടക്കം കുറിച്ചത്.സുപ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്കടുത്ത് നിലവിലുള്ള ഹെലിപാഡുകള്‍ കണ്ടെത്തി അവ ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തും. മൂന്നാര്‍, തേക്കടി, വാഗമണ്‍, ആലപ്പുഴ, കുമരകം, ജഡായു പാറ, കോവളം, കോഴിക്കോട് ബീച്ച്‌, വയനാട്, ബേക്കല്‍ ഫോര്‍ട്ട് നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്കാണ് നിലവില്‍ വിനോദ സഞ്ചാരത്തിനായി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുള്ളത്.   നെടുമ്പാശ്ശേരിയില്‍ നിന്നും ശബരിമല, ഗുരുവായൂര്‍, കാടാംപുഴ, കൊടുങ്ങല്ലൂര്‍, പളനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്ക് തീര്‍ഥാടന പാക്കേജും കൂടാതെ ഒന്നിലധികം ദിവസത്തേക്കുള്ള […]

റഷ്യയില്‍ യുക്രെയ്ന്‍ മിസൈല്‍ ആക്രമണം; മൂന്ന് കുട്ടികളുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടു, നൂറോളം പേര്‍ക്ക് പരുക്ക്

സ്വന്തം ലേഖിക യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ റഷ്യയില്‍ യുക്രെയ്‌ന്റെ വന്‍ മിസൈല്‍ ആക്രമണം.ആക്രമണത്തില്‍ മൂന്ന് കുട്ടികളുള്‍പ്പടെ 21 പേര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം ബെല്‍ഗോറോഡിലാണ് ആക്രമണം നടന്നത്. യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം, റഷ്യയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. എന്നാല്‍, ജനവാസ മേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചതെന്നുമാണ് യുക്രെയ്ന്‍ പറയുന്നത്. വെള്ളിയാഴ്ച യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുക്രെയ്ന്‍ […]

കിഫ്ബി ഏറ്റെടുത്ത നിര്‍മാണ പദ്ധതികളില്‍ മെല്ലെപ്പോക്ക്; കരാറുകാര്‍ക്ക് കോടികളുടെ കുടിശ്ശിക; പ്രതിസന്ധിക്ക് പരിഹാരം തേടി കോടതിയെ സമീപിച്ച് കരാറുകാര്‍

തിരുവനനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഏറ്റെടുത്ത നിര്‍മാണ പദ്ധതികളില്‍ മെല്ലെപോക്ക്. ജലപാത, തീരദേശ ഹൈവേ, മലയോര ഹൈവേ തുടങ്ങിയ പദ്ധതികള്‍ മുതല്‍ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള കെട്ടിട നിര്‍മ്മാണമടക്കം ഇഴഞ്ഞു നീങ്ങുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയായ പദ്ധതികളുടെ കാര്യത്തിലാകട്ടെ കരാറുകാര്‍ക്ക് പണം കൈമാറുന്നതിലും കാലതാമസം നേരിടുന്നു. പ്രതിസന്ധിക്ക് പരിഹാരം തേടി കരാറുകാര്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്. വരവും ചെലവും തമ്മില്‍ പൊരുത്തമില്ലാത്ത – ശമ്പളവും പെൻഷനും കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നിനും പണം ബാക്കിയില്ലാത്ത കേരളത്തില്‍, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പോംവഴിയായി അവതരിപ്പിക്കപ്പെട്ട സ്ഥാപനമാണ് കിഫ്ബി. മോട്ടോര്‍ വാഹന നികുതിയിലൂടെയും […]

പുതുവര്‍ഷം ആഘോഷിച്ച്‌ എന്തായാലും പെരുവഴിയിലാകില്ല; സര്‍വീസ് നീട്ടി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും

കൊച്ചി: ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് തിക്കും തിരക്കും ഒഴിവാക്കാൻ കൊച്ചി മെട്രോയും. കൊച്ചി മെട്രോ സര്‍വ്വീസ് ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ 1 മണി വരെ തുടരും. ഡിസംബര്‍ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ്. തിരക്ക് കണക്കിലെടുത്താണ് അധിക സര്‍വീസ് നടത്താന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്. ഡിസംബര്‍ 31ന് രാത്രി 9 മണി വരെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ – വൈപ്പിന്‍ റൂട്ടില്‍ ഇരു ഭാഗത്തേക്കും വാട്ടര്‍ മെട്രോ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മണിക്ക് […]