play-sharp-fill

നമ്മുടെ കുട്ടികള്‍ ആരെ വിശ്വസിക്കും??…ആലുവയിലെ പെണ്‍കുട്ടി മുതല്‍ അബിഗേല്‍ വരെ; കുട്ടികള്‍ക്കെതിരായ ക്രൂരത നിറഞ്ഞാടിയ 2023..

സ്വന്തം ലേഖിക കേരളത്തില്‍ കുട്ടികള്‍ മുൻപെങ്ങുമില്ലാത്തവിധം അതിക്രമങ്ങള്‍ക്ക് വിധേയരായ വര്‍ഷമാണ് 2023.അത് ചെയ്തവരില്‍ ഏറെയും പരിചയമുള്ളവരും രക്ഷിതാക്കളും.ആലുവയിലെ അഞ്ച് വയസുകാരി മുതല്‍ സ്വന്തം അമ്മയുടെ ക്രൂരതയ്ക്കിരയായ പിഞ്ചുകുഞ്ഞു വരെ ഇക്കൊല്ലത്തെ വേദനയാണ്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 9604 കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് കണക്ക്. 200 ല്‍ അധികം കുട്ടികള്‍ മരിക്കുകയും ചെയ്തു. 2016 മുതല്‍ 2023 വരെ 31 364 കേസുകള്‍ കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു.ആലുവയില്‍ അഞ്ച് വയസുകാരി ബലാല്‍സംഗത്തിനിരയായി ക്രൂരമായി കൊലചെയ്യപ്പെട്ടത് ഈ വര്‍ഷത്തെ അടയാളപ്പെടുത്തുന്ന ഉണങ്ങാത്ത മുറിവാണ്. […]

ഒരു ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നളളിക്കാൻപാടില്ല: പകൽ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയ്ക്ക് എഴുന്നള്ളിപ്പിന് അനുമതിയില്ല. ആന എഴുന്നള്ളിപ്പിന്റെ പുതിയ നിർദേശങ്ങൾ ഇവയൊക്കെ :

  സ്വന്തം ലേഖകൻ കോട്ടയം: ഉത്സവ ആഘോഷങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ കർശന നിർദേശങ്ങളുമായി മൃഗസംരക്ഷണവകുപ്പ്. ആന ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനുമുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ-വനം വകുപ്പുകള്‍ പരിശോധിച്ച്‌ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും ഉച്ചയ്ക്ക് 3.30 നും ഇടയിലുള്ള സമയം എഴുന്നള്ളിക്കാന്‍ പാടില്ല. ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകല്‍ എഴുന്നള്ളിപ്പിക്കരുത്. ആനകള്‍ ഉള്‍പ്പെടുന്ന […]

പുതുവത്സര ദിനത്തില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം; മുംബൈയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി ; വാഹനങ്ങളില്‍ അടക്കം പൊലീസ് പരിശോധന ശക്തമാക്കി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ശനിയാഴ്ച വൈകീട്ട് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടര്‍ന്ന് വാഹനങ്ങളില്‍ അടക്കം പൊലീസ് പരിശോധന ശക്തമാക്കി. ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതു ഇടങ്ങള്‍, വാഹനങ്ങള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയിലെല്ലാം കര്‍ശന പരിശോധന നടത്തി വരികയാണ്. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. നഗരത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതായി മുംബൈ പൊലീസ് […]

വേനല്‍ കടുത്താൽ , ദുരിതം കനക്കും; വേനൽ തുടങ്ങും മുമ്പേ കുമരകത്ത് ശുദ്ധജലക്ഷാമം രൂക്ഷം.

സ്വന്തം ലേഖിക. കുമരകം : വേനലാണ്…. പടിഞ്ഞാറൻ മേഖലയെ സംബന്ധിച്ച്‌ ദുരിതകാലമെന്നും പറയാം. കുടിവെള്ളത്തിനായി അത്രയേറെ അലയുന്ന ദിനങ്ങള്‍ ആണത്. വേനല്‍ തുടങ്ങുംമുമ്പേ കുമരകം ഉള്‍പ്പെടെ ശുദ്ധജലക്ഷാമം രൂക്ഷമാണ്.കുമരകത്തിന്റെ കിഴക്കൻ മേഖലകളിലാണ് ഏറെ പ്രതിസന്ധി. വാര്‍ഡുകളിലെ മൂലയില്‍, പാറേക്കാട്, കാക്കരയം, പന്നിക്കോട്, മുപ്പതില്‍ ഭാഗങ്ങളിലെ ജനങ്ങളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കാട്ടുത്തറ ടാങ്കില്‍ നിന്നാണ് ഈ ഭാഗങ്ങളില്‍ കുടിവെള്ളമെത്തുന്നത്. പൈപ്പ് തുറന്നാല്‍ നൂല്‍ വണ്ണത്തിലാണ് വെള്ളമെത്തുന്നത്. ഈ അവസ്ഥ തുടങ്ങിയിട്ട് രണ്ട് മാസക്കാലത്തോളമായി. വാട്ടര്‍ അതോറിട്ടി മെയിന്റനൻസ് ജീവനക്കാര്‍ എത്തി നന്നാക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ […]

കുമരകം ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വാർഷികാഘോഷവും, പൂർവ്വവിദ്യാർത്ഥി സംഗമവും ജനു: 6.7 തീയതികളിൽ: കലാവിരുന്ന്, നാടൻ പാട്ട്

  സ്വന്തം ലേഖകൻ കുമരകം : ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വാർഷികാഘോഷവും, പൂർവ്വവിദ്യാർത്ഥി സംഗമവും ജനുവരി 6,7 തീയതികളിൽ നടക്കും. ജനുവരി 6ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 – ന് നടക്കുന്ന വാർഷികാഘോഷം സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. കുമരകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധന്യ സാബു കലാവിരുന്ന് ഉത്ഘാടനം ചെയ്യും. ആദരിക്കൽ, നാടൻ പാട്ട് എന്നിവയുമുണ്ട്. ജനുവരി ഏഴിനാണ് പൂർവ്വവിദ്യാർത്ഥി സംഗമം […]

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് മംഗളുരുവിലേക്ക് നീട്ടുന്നു ; ജനുവരി പകുതിയോടെ സര്‍വീസ് ആരംഭിക്കും

സ്വന്തം ലേഖകൻ കാസര്‍കോട്- തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ജനുവരി പാതിയോടെ മംഗളുരുവിലേക്ക് ദീര്‍ഘിപ്പിക്കും. മംഗളുരു-മഡ്ഗാവ് പുതിയ വന്ദേഭാരത് ഉദ്ഘാടന സര്‍വീസിന് ശേഷമായിരിക്കും ഇതിനുള്ള നടപടികള്‍ തുടങ്ങുക. കാസര്‍കോട്-മംഗളുരു അര മണിക്കൂറാണ് റണ്ണിംഗ് ടൈം. ട്രയല്‍ റണ്‍ നടത്തി വൈകാതെ സര്‍വീസ് തുടങ്ങും. കാസര്‍കോട്ടെ പരിമിതികള്‍ കൂടി കണക്കിലെടുത്താണ് മംഗളുരുവിലേക്ക് നീട്ടുന്നത്. പിറ്റ് ലൈന്‍ ഇല്ലാത്ത കാസര്‍കോട്ട് സര്‍വീസ് സംബന്ധിച്ച കാര്യങ്ങള്‍ക്കായി മംഗളുരുവില്‍ നിന്ന് ഉദ്യോഗസ്ഥരും തൊഴിലാളികളുമെത്താറാണ് പതിവ്. മംഗളുരു സ്റ്റേഷനില്‍ പുതിയ പ്ലാറ്റുഫോമുകള്‍ […]

കുമരകം കോണത്താറ്റ് പാലം നിർമ്മാണം അനിശ്ചിതമായി നീളുന്നു: കരാറുകാരൻ പണി നിർത്തിയിട്ട് ഒരു മാസമായി:

  സ്വന്തം ലേഖകൻ കുമരകം: . കോട്ടയം – കുമരകം റൂട്ടിലെ കോണത്താറ്റ് പാലം നിർമ്മാണം പൂർത്തിയായെങ്കിലും പാലവും പ്രവേശന പാതയും സംയോജിക്കുന്ന സ്ഥാനത്ത എക്സ്പാൻഷൻ ജാേയിന്റ് സ്ഥാപിക്കുന്ന കാര്യത്തിൽ തർക്കം തുടരുകയാണ്. ഇതുവരെയുള്ള നിർമ്മാണങ്ങൾ പരിശാേധിക്കാൻ ഉയർന്ന തസ്തികയിലുള്ള എൻജിനിയർമാരെത്തിയെങ്കിലും ഇവരുടെ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. എക്സ്പാൻഷൻ ജോയിന്റ് മാറ്റി സ്ഥാപിക്കണമെന്ന ഒരു എൻജിനിയറുടെ നിർദ്ദേശത്തെ തുടർന്ന് ഒരു മാസത്തോളമായി കരാറുകാരൻ ജോലി നിർത്തി പോകുകയായിരുന്നു .ഇതോടെ പാലം പണിയും പ്രവേശന പാതയുടെ നിർമ്മാണവും അനന്തമായി നീളുന്ന സ്ഥിതിയായിരുന്നു നിലവിൽ . ഇതിനെക്കുറിച്ച് പഠിക്കുവാനും […]

പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33കാരന് 90 വർഷം കഠിനതടവും 5.6 ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ തൃശൂർ: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33കാരന് 90 വർഷം കഠിനതടവും മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ കോടതിയുടേതാണ് വിധി. ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽപ്പറമ്പിൽ സിയാദി(33)നെയാണ് ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം 32 മാസംകൂടി തടവുശിക്ഷ അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യിൽ വിധിച്ചു. 2017ലാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത്. വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഗുരുവായൂർ […]

ചങ്ങാതിക്കൂട്ടം ക്രിസ്‌മസ്‌ -ന്യൂഇയർ ആഘോഷം ഇന്ന്: ഉദ്ഘാടനം കുമരകം എസ് എച്ച്ഒ .എ.എസ്.അൻസൽ:

സ്വന്തം ലേഖകൻ കോട്ടയം: കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ക്രിസ്‌മസ്‌ –-ന്യൂഇയർ ആഘോഷം ഇന്നു ഞായറാഴ്‌ച പകൽ രണ്ട്‌ മുതൽ നടത്തും. കുമരകം എസ്‌എച്ച്‌ഒ എ എസ്‌ അൻസൽ ഉദ്‌ഘാടനം ചെയ്യും. അണ്ടർ 19 കേരള ക്രിക്കറ്റ്‌ ടീമിൽ ഇടംനേടിയ ആദി അഭിലാഷ്‌, ആദിത്യബൈജു, അണ്ടർ 17 പെൺകുട്ടികളുടെ ദേശീയ വടംവലിയിൽ കേരളത്തിന്‌ വേണ്ടി സ്വർണം നേടിയ ടീമംഗമായ ശ്രീലക്ഷ്‌മി രജീഷ്‌ എന്നിവരെ അനുമോദിക്കും. കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാ–-കായിക മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും

കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റി വെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളും; ബോംബ് ഭീഷണി ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തം; സദസ്സിൽ പുതിയ മന്ത്രിമാർ പങ്കെടുക്കും.

  സ്വന്തം ലേഖകൻ   കൊച്ചി : കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്‌ നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ രണ്ട് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിക്കുള്ള ബോംബ് ഭീഷണിയുടെ സാഹചര്യത്തിൽ കൊച്ചിയിൽ സുരക്ഷ വർധിപ്പിച്ചു.   ഈ മാസം എട്ടിനാണ് കാനം രാജേന്ദ്രൻ അന്തരിച്ചത്. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് […]