
തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മി അന്തരിച്ചു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്.
നടി താരകല്യാണിന്റെ അമ്മയാണ്. അമ്മ വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്യാണ രാമനിലെ മുത്തശ്ശിയുടെ വേഷമാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റുന്നത്. നന്ദനം പോലുള്ള സിനിമകളിലൂടെ പിന്നേയും ഒരുപാട് തവണ പ്രേക്ഷകരെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മിയമ്മയ്ക്ക് സാധിച്ചിട്ടുണ്ട്.
സുബ്ബലക്ഷ്മിയുടെ മകള്‍ താരകല്യാണ്‍ അറിയപ്പെടുന്ന അഭിനേത്രിയും നര്‍ത്തകയുമാണ്. ആ പാതയിലൂടെ തന്നെ താരയുടെ മകള്‍ സൗഭാഗ്യയും അഭിനേത്രിയും നര്‍ത്തകയുമൊക്കെയായി മാറുകയായിരുന്നു.
ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് താരകല്യാണിന്റേത്. സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനുമൊക്കെ സോഷ്യല്‍ മീഡിയയിലേയും മിനി സ്‌ക്രീനിലേയും താരങ്ങളാണ്.



