ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ?; സാമാന്യ ബോധം ഉപയോഗിച്ച് പരിശോധിക്കാൻ പോലീസിനോട് ഹൈക്കോടതി; വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം; പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അവസാനിപ്പിക്കാവുന്നതാണെന്നും ഹൈക്കോടതി

സ്വന്തം ലേഖകൻ  കൊച്ചി: ചെറിയ കേസുകൾക്ക് കുറ്റപത്രം ആവശ്യമുണ്ടോ എന്ന് സാമാന്യ ബോധം ഉപയോഗിച്ച് പൊലീസ് പരിശോധിക്കണമെന്ന് ഹൈക്കോടതി. വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അവസാനിപ്പിക്കാവുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ ഈ ഡയലോഗിനോട് യോജിക്കുന്നില്ല എങ്കിലും, പല കേസുകളും പൊലീസ് സ്റ്റേഷനിൽ വച്ച് തന്നെ അവസാനിപ്പിക്കാവുന്നതാണെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇലക്ട്രിക് പോസ്റ്റിൽ പോസ്റ്റർ പതിപ്പിച്ച് കെ.എസ്.ഇ.ബിക്ക് 63 രൂപ നഷ്ടമുണ്ടാക്കി […]

ശക്തമായ കാറ്റും മഴയും; മാന്നാറിൽ  വ്യാപക നാശനഷ്ടം; മരം വീണ് ഗതാഗത തടസം; മാന്നാര്‍ 16-ാം വാര്‍ഡിൽ ഹോമിയോ ആശുപത്രിയുടെയും, ഫിഷറീസ് ഓഫീസിന്റെയും വൈദ്യതി ബന്ധം തടസപ്പെട്ടു; ഇലഞ്ഞിമേല്‍ മലയില്‍ വീടിനു മുകളില്‍ മരം വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു

സ്വന്തം ലേഖകൻ  ആലപ്പുഴ: മാന്നാറില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. റോഡില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ആലാ വില്ലേജില്‍ വഴുവേലിക്കര മുരളീധരന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴുകയും ചെയ്തു. ഇലഞ്ഞിമേല്‍ മലയില്‍ കിഴക്കെത്തില്‍ ശ്രീകുമാര്‍, മിനി എന്നിവരുടെ വീടിനു മുകളില്‍ പുളി മരം വീണു മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ആലാ വില്ലേജില്‍ ചാങ്ങേത്ത് ഗോപകുമാറിന്റെ വീടിന്റെ മുകളില്‍ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഹോമിയോ ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തിയുടെ […]