ശക്തമായ കാറ്റും മഴയും; മാന്നാറിൽ  വ്യാപക നാശനഷ്ടം; മരം വീണ് ഗതാഗത തടസം; മാന്നാര്‍ 16-ാം വാര്‍ഡിൽ ഹോമിയോ ആശുപത്രിയുടെയും, ഫിഷറീസ് ഓഫീസിന്റെയും വൈദ്യതി ബന്ധം തടസപ്പെട്ടു; ഇലഞ്ഞിമേല്‍ മലയില്‍ വീടിനു മുകളില്‍ മരം വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു

സ്വന്തം ലേഖകൻ 

ആലപ്പുഴ: മാന്നാറില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. റോഡില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ആലാ വില്ലേജില്‍ വഴുവേലിക്കര മുരളീധരന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴുകയും ചെയ്തു.

ഇലഞ്ഞിമേല്‍ മലയില്‍ കിഴക്കെത്തില്‍ ശ്രീകുമാര്‍, മിനി എന്നിവരുടെ വീടിനു മുകളില്‍ പുളി മരം വീണു മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ആലാ വില്ലേജില്‍ ചാങ്ങേത്ത് ഗോപകുമാറിന്റെ വീടിന്റെ മുകളില്‍ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഹോമിയോ ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറങ്കി മാവിന്റെ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞ് വീണാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്.

ഹോമിയോ ആശുപത്രിയുടെയും, ഫിഷറീസ് ഓഫീസിന്റെയും വൈദ്യതി ബന്ധം തടസപ്പെട്ടു. വാര്‍ഡ് മെമ്പര്‍ വി.ആര്‍ ശിവപ്രസാദ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി പുനഃസ്ഥാപിച്ച് ഗതാഗത തടസം നീക്കി.