ഹെവി വാഹനങ്ങളിൽ നാളെ മുതൽ സീറ്റ്‌ബെൽറ്റ് നിർബന്ധം ; കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്‌ബെൽറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാളെ മുതൽ കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്‌ബെൽറ്റ് നിർബന്ധം. സംസ്ഥാനത്ത് 5200 കെഎസ്‌ആർടിസി ബസുകളിൽ സീറ്റ്‌ബെൽറ്റ് ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. നാളെ മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും […]

ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ 1, 2 തീയതികളിലേക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം ഇന്ന് (ഒക്ടോബര്‍ 31) നാലുമണിമുതല്‍ റേഷന്‍ വിതരണത്തില്‍ തടസം നേരിട്ടിരുന്നു. പ്രശ്‌നം ഭാഗികമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം രണ്ടുദിവസത്തേയ്ക്ക് കൂടി നീട്ടിയതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പാണപിലാവ് കോൺഗ്രസ് ബൂത്ത് കമ്മറ്റി ഇന്ദിരാ ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു ; പൊതുയോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മററക്കര ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ എരുമേലി : മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ 39-ാം രക്തസാക്ഷിത്വ ദിനം പാണപിലാവ് കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന പൊതുയോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മററക്കര ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് വി.റ്റി. മാത്യു വെമ്പാല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ജിജിമോൾ സജി മുഖ്യപ്രഭാഷണം നടത്തി. പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ , സിബി നെടിയമുറി, ജോപ്പൻ , ജോയി തേക്കിൻകൂട്ടം , സനീഷ്, സന്തോഷ് ചാത്തൻകുഴി, സജി വയലുങ്കൽ, […]

അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ചേരുവകളെ കുറിച്ചറിയാം

സ്വന്തം ലേഖകൻ ആസിഡിന്റെ അമിത ഉല്‍പാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്രന്ഥികളാണ് ഈ ആസിഡ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രാഥിമിക ലക്ഷണം. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ചേരുവകള്‍… ഒന്ന്… അയമോദകമാണ് ആദ്യത്തെ ചേരുവക എന്ന് പറയുന്നത്. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. അയമോദകത്തില്‍ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കല്‍ തൈമോളും ഏതെങ്കിലും തരത്തിലുള്ള വയര്‍ സമബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കുന്നു. ദിവസവും ഒരു നുള്ള് അയമോദകം ചവച്ചരച്ച്‌ കഴിക്കുക. അല്ലെങ്കില്‍ ഇതിന് […]

കോട്ടയം ജില്ലയിൽ നാളെ (01 / 11 /2023) ഈരാറ്റുപേട്ട, തീക്കോയി, കൊല്ലപ്പള്ളി, ചങ്ങനാശ്ശേരി, മണർകാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നവംബർ  (01 / 11 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കൊല്ലപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച(01/11/2023) രാവിലെ 09 മണി മുതൽ 05 മണി വരെ കരി വയൽ . ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും 2.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് ടവർ, തലനാട് ബസ് സ്റ്റാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് […]

വ്യാജ വാട്സ്‌ആപ് അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ടു ; ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ പണം തട്ടിപ്പ് ; ഒടുവിൽ ഓണ്‍ലൈൻ തട്ടിപ്പു വീരൻ കുടിങ്ങിയത് ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പേരില്‍ പണം ആവശ്യപ്പെട്ടു കൊണ്ടുള്ള വ്യാജ വാട്സ്‌ആപ് അക്കൗണ്ട്. ചീഫ് ജസ്റ്റിസിന്റെ പ്രൊഫൈല്‍ ചിത്രത്തോടെയുള്ള വാട്സ്‌ആപ് നമ്പറില്‍ നിന്നാണ് പണം ആവശ്യപ്പെട്ട് അഭിഭാഷകന് വാട്സ്‌ആപ് സന്ദേശം ലഭിച്ചത്. നാല്പതിനായിരം രൂപയാണ് അഭിഭാഷകനില്‍ നിന്നും ആവശ്യപെട്ടത്. തന്റെ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് പണം ഒരു മണിക്കൂറിനകം തിരികെ നല്‍കുമെന്നും മെസേജുണ്ടായിരുന്നു. ആരെയെങ്കിലും നേരിട്ട് അയച്ചാല്‍ പണം കൊടുത്തയക്കാമെന്ന് അഭിഭാഷകൻ മറുപടി നല്‍കിയതോടെ ഓണ്‍ലൈൻ തട്ടിപ്പുകാരൻ പ്രൊഫൈല്‍ മാറ്റി.

കളമശേരി സ്‌ഫോടന കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു, സ്വന്തം നിലയ്ക്ക് കേസ് വാദിക്കാമെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ ; നവംബർ 29 വരെ പ്രതി റിമാൻഡില്‍

സ്വന്തം ലേഖകൻ കൊച്ചി: കളമശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിൻ റിമാൻഡില്‍. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാൻഡില്‍ വിട്ടിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡില്‍ വിട്ടത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മാര്‍ട്ടിനെ റിമാൻഡ് ചെയ്തത്. അഭിഭാഷകന്റെ സഹായം വേണ്ടെന്നും സ്വന്തം നിലയ്ക്ക് കേസ് വാദിക്കുമെന്നും ഡൊമിനിക് മാര്‍ട്ടിൻ കോടതിയെ അറിയിച്ചു. മാര്‍ട്ടിന്റെ വാദം കോടതി അംഗീകരിച്ചു. പൊലീസിനെതിരെ പരാതി ഇല്ലെന്നും ഇയാള്‍ കോടതിയെ […]

എൻ സി പി കോട്ടയം ജില്ലാ കൺവൻഷൻ ; ജനാധിപത്യവും അഴിമതി രഹിത രാഷ്ട്ര നിർമ്മിതിയുമാണ് എൻ സി പി യുടെ മുഖമുദ്രയെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ജനാധിപത്യവും അഴിമതി രഹിത രാഷ്ട്ര നിർമ്മിതിയുമാണ് എൻ സി പി യുടെ മുഖമുദ്രയെന്ന് ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.എൻ സി പി കോട്ടയം ജില്ലാ കൺവൻഷൻ ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തന്നതിനു വേണ്ടി ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എൻ എ മുഹമ്മദ്കുട്ടി പറഞ്ഞു. നവംബർ 24 നു തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും കൺ വർഷൻ തീരുമാനിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡൻറ് മുരളി തകടിയേൽ അദ്ധ്യക്ഷത […]

അയര്‍ക്കുന്നത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി അജേഷ് കുറ്റക്കാരൻ; കോട്ടയം അഡീഷണല്‍ ജില്ലാ കോടതി നാളെ വിധി പറയും

കോട്ടയം: അയര്‍ക്കുന്നത്ത് 15കാരിയെ സൗഹൃദം നടിച്ച്‌ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതി അജേഷ് കുറ്റക്കാരനെന്ന് കോടതി. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ഒന്ന് കേസില്‍ നാളെ വിധി പറയും. പീഡനം, അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, കൊലപാതം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. 2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച്‌ പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്ബനിയുടെ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചു. തുടര്‍ന്ന് ബോധരഹിതയായ കുട്ടിയെ ഷോള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം […]

ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ; മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ വിജയലക്ഷ്യത്തിലെത്തി

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ജയം. തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്ഥാന്‍ ബംഗ്ലാദേശിനെയാണ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ മറികടന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഫ്, ഫഖര്‍ സമന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിജയം അനായാസമാക്കിയത്. അബ്ദുല്ല ഷഫീഖ് 69 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ ഫഖര്‍ സമാന്‍ 74 പന്തില്‍ 81 റണ്‍സ് നേടി ടോപ്പ് സ്‌കോറര്‍ ആയി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 45.1 […]