‘ഞാന്‍ ആരെയെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് ആ ഇന്ത്യന്‍ താരത്തെയാണ്’; പാക് പടയോട് മുന്‍ ബാറ്റര്‍

സ്വന്തം ലേഖകൻ ഇസ്ലാമാബാദ്: ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെ ഏഷ്യാ കപ്പില്‍ ഇറങ്ങാനൊരുങ്ങുന്ന ബാബര്‍ അസമിനും സംഘത്തിനും മുന്നറിയിപ്പുമായി മുന്‍ പാകിസ്താന്‍ ബാറ്റര്‍ ബാസിത് അലി.ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഫൈനല്‍ ഉള്‍പ്പടെയുള്ള മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരാന്‍ സാധ്യതയുണ്ടെന്ന് ബാസിത് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് ആക്രമണമാണ് പാകിസ്താനുള്ളത്. എങ്കിലും ഒരു ഇന്ത്യന്‍ താരത്തെ പാകിസ്താന്‍ ഭയപ്പെടണമെന്ന് ബാസിത് പറയുന്നു.’ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ മൂന്ന് തവണ മത്സരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.ഇന്ത്യയും പാകിസ്താനും ഫൈനല്‍ കളിക്കുമെന്ന് വരെ ഞാന്‍ കരുതുന്നു. ലോകത്തിലെ ഏറ്റവും മികച്ച […]

ബൈക്ക് നിയന്ത്രണംവിട്ട് യുവാവ് കിണറ്റില്‍ വീണു; കൂടെയുണ്ടായിരുന്ന സുഹൃത്ത് തെറിച്ച്‌ വീണത് മറ്റൊരു സ്ഥലത്തേക്ക് ; ഇരുവരും രക്ഷപ്പെട്ടത് തലനാരിഴക്ക് ; ബൈക്ക് ഓടിച്ചിരുന്ന യുവാവ് ബൈക്കിനോടൊപ്പം കിണറ്റില്‍ വീഴുകയായിരുന്നു 

സ്വന്തം ലേഖകൻ  കണ്ണൂര്‍: പേരാവൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് ആഴമുള്ള കിണറ്റില്‍ വീണ് യുവാവിന് പരിക്കേറ്റു. മണത്തണയിലാണ് അപകടമുണ്ടായത്. വയനാട് തവിഞ്ഞാല്‍ പുത്തൻപുരയ്ക്കല്‍ രതീഷിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. രതീഷും മറ്റൊരു യാത്രക്കാരനുമാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന രതീഷാണ് ബൈക്കിനോടൊപ്പം കിണറ്റില്‍ വീണത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സിബിൻ ബൈക്കിന് നിയന്ത്രണം വിട്ട സമയത്ത് തെറിച്ച്‌ വീണിരുന്നു. ഇരുവരും മാനന്തവാടിയില്‍ നിന്ന് തളിപ്പറമ്ബിലേക്ക് വരികയായിരുന്നു. ബൈക്ക് കിണറ്റില്‍ വീണ ഉടനെ തന്നെ ശബ്ദം കേട്ട് നാട്ടുകാര്‍ കിണറ്റിനരികിലെത്തി. തുടര്‍ന്ന് പേരാവൂരില്‍ നിന്ന് […]

സ്വന്തമായി വീട് വേണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ….? എങ്കിൽ ഇനി സമാധാനത്തോടെ ഭവന വായ്പയെടുക്കാം; വായ്പാ പലിശയില്‍ ഇളവു നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍; അറിഞ്ഞിരിക്കേണ്ടത് ഇത്രമാത്രം…

സ്വന്തം ലേഖിക ഡൽഹി: നഗരങ്ങളില്‍ വാടകവീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഇനി സ്വന്തമായി വീട് പണിയാമെന്ന സ്വപ്നം സഫലമാക്കാം. നഗരങ്ങളില്‍ സ്വന്തമായി വീട് വേണമെനന് ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയുടെ പലിശയില്‍ ഇളവ് നല്‍കുന്ന പദ്ധതിയ്ക്ക് ഉടൻ തുടക്കമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നഗരങ്ങളിലെ വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്ക് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ ഭവനവായ്പ നല്‍കുമെന്ന് 2023 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു നഗരങ്ങളില്‍ സ്വന്തമായി വീട് വേണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്, ബാങ്ക് വായ്പയുടെ പലിശയില്‍ ഇളവ് നല്‍കുന്ന പദ്ധതിയിക്ക് സെപ്റ്റംബറില്‍ തുടക്കമാകുമെന്ന കേന്ദ്ര […]

ഐഎസ്‌ആര്‍ഒ ചീഫ് എസ് സോമനാഥിനെ വിമാനത്തില്‍ ഊഷ്മളമായി സ്വീകരിച്ച്‌ എയര്‍ഹോസ്റ്റസ്;വീഡിയോ വൈറല്‍

സ്വന്തം ലേഖകൻ ഓഗസ്റ്റ് 23-നാണ് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഇസ്റോ) ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അശ്രാന്ത പരിശ്രമത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ് ഈ മഹത്തായ നേട്ടം രാജ്യം കൈവരിച്ചത്. ഇന്ത്യയുടെ നേട്ടങ്ങള്‍ ആഗോളതലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റി. നിരവധി പേരാണ് ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥിനെ പ്രശംസിച്ച്‌ രംഗത്തെത്തിയത്. അതിന് സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാര്‍ അദ്ദേഹത്തിന് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന്റെ വീഡിയോ ഇപ്പോൾ വൈറൽ […]

‘പൊലീസ് നമുക്ക് രക്തവും തരും’ ; അടിയന്തരമായി രക്തം ആവശ്യമുണ്ടോ?; സേവനവുമായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ്; വിശദ വിവരങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആവശ്യക്കാര്‍ക്ക് ഉടന്‍ രക്തം എത്തിച്ചു നല്‍കാനായി കേരള പോലീസ് ആരംഭിച്ച സംരംഭമാണ് പോല്‍ ബ്ലഡ്. അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആര്‍ക്കും അംഗങ്ങളാകാമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റര്‍ ചെയ്യാന്‍ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തെരഞ്ഞെടുക്കുക. രക്തം നല്‍കാന്‍ ഡോണര്‍ […]

മലയാളികൾക്ക് എക്കാലത്തും പ്രിയം ‘ജവാൻ’ തന്നെ…! ഓണക്കാലത്ത് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ മദ്യ ബ്രാൻഡ്; വില്പനയില്‍ കഴിഞ്ഞ വ‌ര്‍ഷത്തെക്കാള്‍ എട്ടര ശതമാനം വര്‍ദ്ധന; കണക്കുകള്‍ ഇങ്ങനെ…..

സ്വന്തം ലേഖിക തിരുവനന്തപുരം: ഈ ഓണക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മദ്യ ബ്രാൻഡ് ‘ജവാൻ’ റം ആണെന്ന് കണക്കുകള്‍. 70000 കെയ്‌സ് ജവാൻ റാം ഓണക്കാലത്ത് വിറ്റുവെന്നാണ് ബെവ്‌കൊയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവിട്ടം ദിനത്തില്‍ ബെവ്‌കോയില്‍ 91കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് തിരൂര്‍ ഔട്ട്‌ലെറ്റിലാണെന്നാണ് കണക്കുകള്‍. ഈ മാസം 21 മുതല്‍ 30വരെയുള്ള തീയതികളില്‍ 759 കോടിയുടെ മദ്യം വിറ്റു. സര്‍ക്കാരിന് 675 കോടിയാണ് ഈ ഇനത്തില്‍ നികുതിയായി ലഭിക്കുക. ഇത്തവണ ഉത്രാട ദിനത്തിലാണ് ഏറ്റവും […]

പത്തനംതിട്ടയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു; മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് വിവരം

സ്വന്തം ലേഖിക പത്തനംതിട്ട: പത്ത് മാസം പ്രായമുള്ള കുഞ്ഞ് കുഴഞ്ഞുവീണു മരിച്ചു. രാജി- പ്രശാന്തൻ ദമ്പതികളുടെ മകള്‍ വാമിക പ്രശാന്ത് ആണ് മരിച്ചത്. പത്തനംതിട്ട തടിയൂരില്‍ ആണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ മൃതദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് വിവരം.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ‘കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കും’; ചാണ്ടി ഉമ്മന് വേണ്ടി വോട്ട് തേടി അഖിൽ മാരാർ

സ്വന്തം ലേഖകൻ  കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യർഥിച്ച് ബിഗ് ബോസ് സീസൺ 5 ലെ വിജയി അഖിൽ മാരാർ രംഗത്ത്. പുതുപ്പള്ളി മണ്ഡലത്തിലെ അയർക്കുന്നം ജംഗ്ഷനിൽ എത്തിയ അഖിൽ മാരാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യാൻ അഭ്യാർത്ഥിച്ചു. കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കുമെന്നും നാടിനു പ്രയോജനപ്പെടുന്നവർ തന്നെ വിജയിക്കണമെന്നും അഖിൽ മാരാർ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നുണ്ട്. അതെസമയം കേരളാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അയർ കുന്നം […]

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂ‌റില്‍ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഇന്നും നാളെയുമായി യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 31.08.2023 : തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 01.09.2023 : ആലപ്പുഴ, ഇടുക്കി എന്നിങ്ങനെയാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സി വിജിൽ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 24 പരാതികൾ; 17 പരാതികളിൽ തുടർ നടപടി സ്വീകരിച്ചു

സ്വന്തം ലേഖിക കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ ജനങ്ങൾക്ക് പരാതിപ്പെടാവുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജിൽ മൊബൈൽ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 24 പരാതികൾ. അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. 17 പരാതികളിൽ തുടർ നടപടി സ്വീകരിച്ചു. ഏഴ് പരാതികൾ അടിസ്ഥാനമില്ലാത്തവയാണെന്ന് കണ്ടെത്തി. 24 മണിക്കൂറും പ്രവർത്തിക്കുന്ന സി വിജിൽ ജില്ലാ കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ ഉടൻ തന്നെ പുതുപ്പള്ളിയിലുള്ള സക്വാഡുകൾക്ക് കൈമാറും. ഫ്‌ളയിംഗ്, ആന്റീ ഡീഫേസ്‌മെന്റ്, സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളാണ് പരാതിയിൽ അന്വേഷണം […]