ചതയ ദിനത്തിൽ അനധികൃത മദ്യവിൽപ്പന; ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ മധ്യവയസ്കൻ പിടിയിൽ ; ഇയാളിൽ നിന്നും കണ്ടെടുത്തത് അഞ്ചര ലിറ്റർ അനധികൃത മദ്യം

സ്വന്തം ലേഖകൻ   കോട്ടയം: ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ വ്യാപക മദ്യ വിൽപന നടത്തിയതിന് ആർപ്പൂക്കര വില്ലൂന്നി തോട്ടത്തിൽ വീട്ടിൽ സാജൻ.ടി.കെ (57) യെ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ആനന്ദരാജ്.ബി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും അഞ്ചര ലിറ്റർ അനധികൃത മദ്യവും, മദ്യം വിറ്റ വകയിൽ 650 രൂപയും പിടിച്ചെടുത്തു. ഇയാൾ കുറെ നാളുകളായി ആർ പൂക്കര, വില്ലൂന്നി, പനമ്പാലം കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് എക്സൈസ് പട്രോളിംഗും, പരിശോധനയും ഈ മേഖലയിൽ […]

നരേന്ദ്രമോദിക്ക് ഓണക്കോടിക്കൊപ്പം കോട്ടയത്ത് നിന്നുള്ള പലഹാരങ്ങളും; വറുത്തുപ്പേരി, ശര്‍ക്കര വരട്ടി, ചക്കവറുത്തത് ഉള്‍പ്പെടെ പ്രത്യേകം തയ്യാറാക്കിയ 14 ഇനം കോട്ടയം പലഹാരങ്ങള്‍ പ്രധാന മന്ത്രിക്ക് സമ്മാനിച്ചത് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ്; പലഹാരപൊതിയെത്തിയത് കോട്ടയം മാന്നാനം സ്വദേശി അന്നമ്മ ജോസഫിന്റെ പ്രസിദ്ധമായ ആന്‍സ് ബേക്കറിയില്‍ നിന്ന് !!!

സ്വന്തം ലേഖകൻ   കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഔദ്യോഗിക വസതിയിലെത്തി ഓണാശംസകള്‍ നേര്‍ന്ന പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസ് ഓണക്കോടിക്കൊപ്പം സമ്മാനിച്ചത് കേരളത്തിലെ വിശിഷ്ട നാടന്‍ വിഭവങ്ങളും. അന്നമ്മ ജോസഫിന്റെ പ്രസിദ്ധമായ ആന്‍സ് ബേക്കറിയില്‍ പ്രത്യേകം തയ്യാറാക്കിയ പലഹാരങ്ങള്‍. വറുത്തുപ്പേരി, ശര്‍ക്കര വരട്ടി, ചക്കവറുത്തത്, അച്ചപ്പം, കുഴലപ്പം, ചുരുട്ട്, ചീട, കേക്ക്, ഹല്‍വ തുടങ്ങി 14 ഇനങ്ങളായിരുന്നു പലഹാരപൊതിയില്‍ ഉണ്ടായിരുന്നതെന്ന് അന്നമ്മ പറഞ്ഞു. ‘പ്രധാനമന്ത്രിക്ക് നല്‍കാന്‍ വിഭവങ്ങള്‍ വേണമന്ന് ആനന്ദബോസ് പറഞ്ഞപ്പോള്‍ അഭിമാനം തോന്നി. വളരെ ശ്രദ്ധയോടെയാണ് ഒരോ ഇനവും തയ്യാറാക്കിയത്. 35 വര്‍ഷമായി […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; എൻഡിഎയ്ക്ക് എതിരായി പിണറായി ഐക്യമുന്നണിയായാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും മത്സരം ; ഒത്തുകളി തുടരാൻ ബുദ്ധിമുട്ടായതിനാല്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പേരില്‍ നിയമസഭാ സമ്മേളനം വരെ നിര്‍ത്തിവച്ചു;  മോദിസര്‍ക്കാരിന്റെ തുടര്‍ ഭരണം ഉണ്ടായാല്‍ ഇട നിലക്കാര്‍ക്ക് ഇല്ലാതാകന്നത് അടിച്ചു മാറ്റാനുള്ള സാഹചര്യം!!! ; അതുകൊണ്ട് അവര്‍ മോദിക്കെതിരെ ഒന്നിച്ചു നീങ്ങുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

സ്വന്തം ലേഖകൻ  കോട്ടയം: പുതുപ്പള്ളിയില്‍ എൻഡിഎയ്ക്ക് എതിരായി എല്‍ഡിഎഫും യുഡിഎഫും പിണറായി ഐക്യമുന്നണിയായാണ് മത്സരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൂരോപ്പടയില്‍ നടന്ന ഗുണഭോക്തൃ സംഗമത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ഈ മുന്നണിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ സൗഹൃദ മത്സരമാണ് നടത്തുന്നത്. ഈ ഒത്തുകളി തുടരാൻ ബുദ്ധിമുട്ടായതിനാല്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ പേരില്‍ നിയമസഭാ സമ്മേളനം നിര്‍ത്തിവച്ചു. വിലക്കയറ്റത്തേക്കുറിച്ചും അഴിമതിയേക്കുറിച്ചും മിണ്ടാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിസര്‍ക്കാരിന്റെ തുടര്‍ ഭരണം ഉണ്ടായാല്‍ ഇട നിലക്കാര്‍ക്ക് അടിച്ചു മാറ്റാനുള്ള സാഹചര്യം ഇല്ലാതാകും. അതിനാലാണ് അവര്‍ മോദിക്കെതിരെ […]

വടവാതൂർ എസ്.ബി.ഐ ബാങ്കിൽ അതിക്രമിച്ചു കയറി മോഷണ ശ്രമം; അന്യസംസ്ഥാന സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ  മണർകാട്: വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ അജ്റുദ്ദീൻ (26) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9:30 മണിയോടെ വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിന്റെ പൂട്ടിയിട്ടിരുന്ന മുൻവശത്തെ ഡോറിന്റെ ഗ്ലാസ് കയ്യിൽ കരുതിയിരുന്ന കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന മാനേജർ ഒച്ച വച്ചതിനെ തുടർന്ന് ഇയാൾ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. പൂട്ടിയിട്ടിരുന്ന ബാങ്കിനുള്ളിൽ ആരും ഉണ്ടാവില്ല എന്ന് കരുതിയാണ് […]

ഏറ്റുമാനൂർ നീണ്ടൂർ പ്ലാസ ബാറിലുണ്ടായ വാക്ക് തർക്കം; ഒത്തുതീർപ്പ് ചർച്ചയെന്ന വ്യാജേന യുവാവിനെ വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേർ കൂടി പോലീസ് പിടിയിൽ; അറസ്റ്റിലായത് നീണ്ടൂർ,  കൈപ്പുഴ സ്വദേശികളായ യുവാക്കൾ

സ്വന്തം ലേഖകൻ   ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരത്ത് ഭാഗത്ത് വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നാലു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ മുകളേൽ വീട്ടിൽ സുജിത്ത് ബാബു (23)കൈപ്പുഴ താന്നിച്ചുവട്ടിൽ വീട്ടിൽ ജോബിൻ ജോണി (22),നീണ്ടൂർ തെങ്ങുംപള്ളിൽ വീട്ടിൽ ശിവ സൈജു (24), നീണ്ടൂർ അരീപറമ്പിൽ വീട്ടിൽ ഐസക്ക് മാത്യു (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി അശ്വിനെയും, സുഹൃത്തായ അനന്തുവിനെയും ആക്രമിക്കുകയും അശ്വിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. പ്രതികളും ഇവരും തമ്മിൽ വൈകിട്ട് […]

കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, കൊട്ടേഷൻ തുടങ്ങി നിരവധി കേസുകളില്‍ പ്രതി ; തെളളകം സ്വദേശിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തി

സ്വന്തം ലേഖകൻ  കോട്ടയം: പേരൂർ, തെളളകം അമ്പലം കോളനി ഭാഗത്ത് വലിയവീട്ടിൽ ജോസ് മകൻ ബുദ്ധൻ എന്ന് വിളിക്കുന്ന ബുധലാൽ (24) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി, ദേഹോപദ്രവം, കൊട്ടേഷൻ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. […]

പീഡിപ്പിച്ച ശേഷം യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മുണ്ടക്കയത്ത് പൊലീസ് പിടിയിൽ; യുവതിയോട് സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ശേഷം സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി; പിടിയിലായത് കോരൂത്തോട് സ്വദേശി

സ്വന്തം ലേഖകൻ    മുണ്ടക്കയം: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യ (31) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. തുടർന്ന് യുവതി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുണ്ടായ വിരോധം മൂലം ഇയാൾ യുവതിയെ ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപെടുത്തി 29 ആം […]

കാത്തിരിപ്പിന് വിരാമം…! 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്ലോറിൽ 200 ദിവസത്തെ ഷൂട്ടിംഗ്; ജയസൂര്യ നായകനാകുന്ന ‘കത്തനാര്‍’ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്….

സ്വന്തം ലേഖിക കൊച്ചി: ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്ത്. രണ്ട് മിനിട്ട് ദെെര്‍ഘ്യമുള്ള ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്‍ രാമാനന്ദാണ്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്‌എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് സിനിമയുടെ അവതരണം. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യന്‍ ഫിലിം […]

‘അനിവാര്യമല്ലെങ്കിൽ ക്രിമിനൽ കേസിൽ സാക്ഷികളെ വീണ്ടും വിളിപ്പിക്കരുത്’ ; നീതിപൂർവമായ വിചാരണക്ക്​ ശക്തവും യുക്തവുമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഇതു ചെയ്യാവുയെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ  കൊച്ചി: ക്രിമിനൽ കേസുകളിൽ അനിവാര്യമായ കാരണങ്ങളില്ലാതെ സാക്ഷികളെ വിചാരണകോടതി വീണ്ടും വീണ്ടും വിളിച്ചുവരുത്തരുതെന്ന് ഹൈകോടതി. നീതിപൂർവമായ വിചാരണക്ക്​ ശക്തവും യുക്തവുമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഇതു ചെയ്യാവൂ എന്നും പ്രോസിക്യൂഷന്‍റെയോ പ്രതിഭാഗത്തിന്‍റെയോ വീഴ്ച പരിഹരിക്കാൻ സാക്ഷികളെ വീണ്ടും വിളിച്ചുവരുത്തരുതെന്നും ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി. ബൈക്കിലെത്തി സ്ത്രീയുടെ രണ്ടു പവന്‍റെ മാല കവർന്ന കേസിൽ പരാതിക്കാരിയായ മുഖ്യസാക്ഷിയെ വീണ്ടും വിളിച്ചു വരുത്തുന്നതിനെതിരെ രണ്ടാം പ്രതി കാർത്തിക് നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്. മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി ജുഡീഷ്യൽ […]

കുളത്തില്‍ മുങ്ങി മരിച്ച സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി; കണ്ണീരടങ്ങാതെ നാട്

സ്വന്തം ലേഖകൻ പാലക്കാട്‌: മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് കുളത്തില്‍ മുങ്ങിമരിച്ച സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഖബറടക്കി. കോട്ടോപ്പാടത്തെ വീട്ടിലൊരുക്കിയ പൊതുദര്‍ശനത്തില്‍ നൂറ് കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ഖബറടക്കുന്നതിനായി കോട്ടോപ്പാടം ജുമാമസ്ജിദില്‍ എത്തിച്ചു. ജനാസ നമസ്‌കാരത്തിന് ശേഷം റമീഷ, റിഷാന എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും, നഷീദയുടെ മൃതദേഹം ഭര്‍തൃനാടായ നാട്ടുകല്ലിലെ പാറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും ഖബറടക്കി. ഇന്നലെ ഭീമനാട് പെരുങ്കുളത്ത് കുളിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് സഹോദരികളായ മൂവരും മുങ്ങി മരിച്ചത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീണ സഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് […]