ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് വിജയത്തുടക്കം; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച്‌ ഗുജറാത്ത് ടൈറ്റന്‍സ്; റുതുരാജിന്റെ പ്രകടനം പാഴായി

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. 179 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഗുജറാത്ത് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. പുറത്താകാതെ 14 പന്തില്‍ 15 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയുടെയും, മൂന്ന് പന്തില്‍ 10 റണ്‍സെടുത്ത റാഷിദ് ഖാന്റെയും ഫിനിഷിംഗ് മികവാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. 36 പന്തില്‍ 63 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ-25, സായ് […]