‘ഇത്തിരി അരിയല്ലേ കഴിച്ചുള്ളൂ, 11 പേരെയല്ലേ കൊന്നുള്ളൂ..! വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ്, കുറുമ്പനാണ്, ഹീറോയാണ്..! പാവപ്പെട്ടവന്റെ നെഞ്ചത്ത് ആന ചവിട്ടുമ്പോൾ ഉണരുന്ന പ്രിവിലേജ്ഡ് പ്രകൃതി സ്നേഹം’!

സ്വന്തം ലേഖകൻ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതച്ച അരിക്കൊമ്പനെ കഴിഞ്ഞ ദിവസമാണ് മയക്കുവെടി വെച്ച് പിടികൂടിയത്. എന്നാൽ സോഷ്യൽ മീഡിയകളും മാധ്യമപ്രവർത്തകരുമടക്കം അരിക്കൊമ്പനെ വാനോളം പുകഴ്ത്തുകയാണ് ഉണ്ടായത്.. വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ് കുറുമ്പനാണ്, ഹീറോയാണ്.. എന്നാൽ അന്ന് അന്നത്തെ ആഹാരത്തിനു വേണ്ടി പണിയെടുക്കുന്ന ചിന്നക്കനാലിലെ ജനങ്ങൾക്ക് അരിക്കൊമ്പൻ അക്രമകാരിയാണ്.. അവനെ കൊല്ലാനോ പിടികൂടി കൂട്ടിലടക്കാനോ അല്ല അവർ ആവശ്യപ്പെടുന്നത്.. ജനവാസ മേഖലയിൽ നിന്ന് മാറ്റണമെന്നാണ്.. “ഇത്തിരി അരിയല്ലേ കഴിച്ചുള്ളൂ, 11 പേരെയല്ലേ കൊന്നുള്ളൂ, കാട്ടിൽ പോയി […]

പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്നതിനെതിരെ ഭാരതീയ ജനത കർഷക മോർച്ച പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: പാടം മണ്ണിട്ട് നികത്തുന്നതിനെതിരെ ഭാരതീയ ജനത കർഷക മോർച്ച പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലാട് കല്ലുങ്കൽ കടവ് ജംഗഷനിൽ ചേർന്ന പ്രതിഷേധ യോഗം ബി ജെ പി മദ്ധ്യ മേഖല വൈസ് പ്രസിഡന്റ് ടി .എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം കമ്മറ്റി പ്രസിഡന്റ് പത്മകുമാർ പാറമ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ .ജി . ജയകൃഷ്ണൻ , സലീം കുമാർ കൊല്ലാട്, റബർ ബോർഡ് മെമ്പർ കോര […]

പൂരനഗരിയെ ത്രസിപ്പിച്ച്‌ ‘മെസ്സി’..! ലോക കിരീട നേട്ടത്തിൽ ആശംസയുമായി തിരുവമ്പാടിയുടെ വേറിട്ട കുട..! വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റം..!

സ്വന്തം ലേഖകൻ തൃശൂർ: തിങ്ങിനിറഞ്ഞ പൂരനഗരിയിൽ വർണവിസ്മയം തീർത്ത് കുടമാറ്റം. വടക്കുംനാഥന് മുന്നിൽ തെക്കേനടയിൽ 15 വീതം​ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്നാണ് കുടമാറ്റത്തിന് തുടക്കമായത്. കുടമാറ്റത്തിൽ ഫുട്ബാളിലെ സൂപ്പർ താരം ലയണൽ മെസ്സിയും ഇടം പിടിച്ചത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. മെസ്സിക്ക് ആശംസയുമായി താരം ലോകകപ്പ് ഉയർത്തിനിൽക്കുന്ന വേറിട്ട കുട ആനപ്പുറത്തുയർന്നതോടെ ജനം ആർത്തുവിളിച്ചു. തിരുവമ്പാടി വിഭാഗമാണ് തൃശൂർ പൂരത്തിൽ മെസ്സിക്കും ഇടം നൽകിയത്. വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ച കാണാൻ പതിനായിരങ്ങളാണ് തേക്കിൻകാട് മൈതാനിയിൽ എത്തിയത്. 50ഓളം വീതം കുടകളാണ് തിരുവമ്പാടിയും പാറമേക്കാവും […]

സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴ..! കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ഉൾപ്പടെയുള്ള ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും,കാറ്റിനും സാധ്യത..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ ശക്തമായ മഴ. അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ 8 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്‌, കണ്ണൂർ ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു.

പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു..!

സ്വന്തം ലേഖകൻ കോട്ടയം : പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ സംസ്ഥാന സമ്മേളനം മാമ്മൻ മാപ്പിള ഹാളിൽ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അവാർഡ് ജേതാക്കളെ പൊന്നാട അണിയിച്ച്‌ ശിൽപവും സമ്മാനിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ ആർ സലിം, മുൻ എംഎൽഎ സ്റ്റീഫൻ ജോർജ്, ടി ഒ ഏബ്രഹാം, സ്‌നേഹപ്രവാസി മാസിക എഡിറ്റർ മുഹമ്മദ് കലാം, തോമസ് മാത്യു, ഗോപാലകൃഷ്ണൻ തേലക്കാട്, സഞ്ജിത് അലക്സ്, വി ജി ജേക്കബ്, മധു വാകത്താനം, യു കെ […]

ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച വാക്ക് തർക്കം; സഹപ്രവർത്തകനെ ഇരുമ്പ് സ്പാനർ ഉപയോ​ഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ആസാം സ്വദേശി അറസ്റ്റിൽ; പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന റബർ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും

സ്വന്തം ലേഖകൻ കോട്ടയം: ആസാം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം ലക്ഷിംപൂർ സ്വദേശിയായ ഭീമാലാൽ സാഹു (38) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന റബർ കമ്പനിയിലെ ജോലിക്കാരനായ ആസാം സ്വദേശിയെ ഇരുമ്പ് സ്പാനർ ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ ഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭീമാലാൽ തന്റെ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വീഡിയോ കോൾ റിക്കോർഡ് ചെയ്തു; സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 20,000 രൂപ തട്ടിയെടുത്തു; ഏറ്റുമാനൂരിൽ പോക്സോ കേസിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ( പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പ് ഭാഗത്ത് താമസം) ഇഷാം നജീബ് (22) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ വീഡിയോ കോൾ ചെയ്ത് കോൾ റിക്കോർഡ് ചെയ്യുകയും ,ഇത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് അതിജീവതയെ ഭീഷണിപ്പെടുത്തി 20,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് […]

കോട്ടയം മണിപ്പുഴയിൽ ജ്യൂസ് കട വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന മുട്ടമ്പലം സ്വദേശികൾ

സ്വന്തം ലേഖകൻ കോട്ടയം: മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തുന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് താന്നിക്കൽ അഖിൽ ജോർജ് (23), മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് പുളിയാമ്പള്ളി ജെറിൻ സൈമൺ (30) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തിയിരുന്ന നിധിൻ സുഹൃത്തായ പ്രവീൺ എന്നിവരെയാണ് മർദ്ദിച്ചത്. ഇവരുടെ കടയ്ക്ക് സമീപം പ്രതികൾ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ […]

മനം നിറച്ച് കരിവീരന്മാർ; പൂരന​ഗരിയെ ആവേശത്തിലാക്കി ജനസാ​ഗരം; വർണവിസ്മയമൊരുക്കി, മേളപ്പെരുമയിൽ കുടമാറ്റം; പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും തെക്കോട്ടിറക്കം തുടങ്ങി

സ്വന്തം ലേഖകൻ തൃശ്ശൂർ: തേക്കിൻകാട് മൈതാനത്ത് പൂരാവേശത്തിൽ ലയിച്ച് ജനസാ​ഗരം. വര്‍ണവിസ്മയക്കാഴ്ചയൊരുക്കി തൃശ്ശൂരിന്റെ മണ്ണില്‍ കുടമാറ്റം ആരംഭിച്ചു. തല ഉയർത്തി കൊമ്പന്മാർ അണിനിരക്കും.ഗജവീരൻ തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേറ്റുന്നു എന്നതും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒന്നാണ്. നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി തേക്കേനട തുറന്ന് പൂര വിളംബരം ചെയ്തിരുന്ന രാമൻ ഇക്കുറി പൂരത്തിന് ആണ് നെയ്കലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുന്നാഥ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്. കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയെത്തിയതോടെയാണ് തൃശ്ശൂർ പൂരത്തിനാരംഭം കുറിച്ചത്. . പിന്നാലെ ഘടകപൂരങ്ങളും വന്നുതുടങ്ങി. മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് ശേഷം പാറമേക്കാവ് ക്ഷേത്രത്തിനു മുൻപിൽ ചെമ്പട […]

മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം; കൊല്ലത്ത് ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: മൂന്നരവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ യുവാവ് പിടിയില്‍. തിരുമുല്ലവാരം ഓടപ്പുറം, ടി.സി.ആര്‍.എ. 22-ല്‍ രാഹുലാ(22)ണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുട്ടി വീട്ടുകാരോടു വിവരങ്ങള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സി.ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.അനീഷ്, സി.പി.ഒ. രമാഭായ്, ദീപുദാസ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.