ചേർത്തലയിൽ ബേക്കറിയിൽ തീപിടിത്തം; അ​ഗ്നിബാധയിൽ  നഗരസഭാ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെ 90 ശതമാനം ഉപകരണങ്ങളും സാമഗ്രികളും നശിച്ചു; ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ

ചേർത്തല: നഗരസഭാ വ്യാപാരസമുച്ചയത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ തീപിടുത്തം. വ്യാഴാഴ്ച പുലർച്ചെ 3.30യോടെയാണ് തീപിടിത്തം സംഭവിച്ചത്. നാട്ടുകാരും അഗ്നിശമനസേനയുമെത്തിയാണ് തീയണച്ചത്.

പത്ര ഏജന്‍റുമാരണ് ബേക്കറിയിലെ തീ ആദ്യം കണ്ടത്. തുടർന്ന് അവർ ബേക്കറി ഉടമയെ വിവരം അറിയിക്കുകയും ആയിരുന്നു. ദിനുമോന​ന്റെ ബേക്കറിയാണ് കത്തി നശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടക്കുളളിലെ 90 ശതമാനം ഉപകരണങ്ങളും സമാഗ്രികളും കത്തി നശിച്ചിട്ടുണ്ട്. ഏകദേശം 15 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് ചേർത്തല പോലീസിൽ ഉടമ ദിനുമോൻ പരാതി നൽകിയിട്ടുണ്ട്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.