play-sharp-fill

വാഹനപരിശോധനയില്‍ സ്വിഫ്‌റ്റ് കാറില്‍ നിന്ന് ഉണക്ക കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക നീലേശ്വരം: കാസര്‍ഗോഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നീലേശ്വരം റേഞ്ച് പാര്‍ട്ടിയും ആയി ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടു വന്ന 5 കിലോഗ്രാം ഉണക്ക കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക മടിക്കേരി സ്വദേശികളായ നിയാസ്.കെ.പി, യൂനസ് എം.എ എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ കെ.കെ യും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവും, കടത്താന്‍ ഉപയോഗിച്ച കാറും, രണ്ട് മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, അഷറഫ് സി.കെ, സി.ഇ.ഒമാരായ നിഷാദ് […]

“കണ്ണാടിയില്‍ എന്റെ മാറിടങ്ങള്‍ കാണുന്നുണ്ടായിരുന്നു, അയാള്‍ അവിടേക്കുതന്നെ നോക്കിയിരുന്നു”; ഊബര്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക; ഊബര്‍ ആപ്പ് സമയത്ത് പ്രവര്‍ത്തിച്ചില്ലെന്നും വെളിപ്പെടുത്തൽ; സംഭവത്തില്‍ ഇടപെട്ട് വനിത കമ്മിഷനും

സ്വന്തം ലേഖക ന്യൂഡല്‍ഹി: ഊബര്‍ ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സംഭവം വിശദീകരിച്ച്‌ മാധ്യമപ്രവര്‍ത്തക പങ്കുവച്ച ട്വീറ്റ് ശ്രദ്ധനേടിയതിന് പിന്നാലെ ഡല്‍ഹി വനിത കമ്മിഷന്‍ സംഭവത്തില്‍ ഇടപെട്ടു. പരാതിയില്‍ ഡല്‍ഹി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. വിനോദ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. ഓട്ടോഡ്രൈവറുടെ ഫോട്ടോയും വിഡിയോയും സഹിതമാണ് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. “മാളവ്യ നഗറിലെ സുഹൃത്തിനെ കാണാനായി എന്‍‌എഫ്‌സിയില്‍ നിന്നാണ് ഞാന്‍ ഊബര്‍ ആപ്പ് വഴി ബുക്ക് ചെയ്‌ത ഓട്ടോയില്‍ കയറിയത്. ഓട്ടോയിലിരുന്ന് ഞാന്‍‌ പാട്ട് കേള്‍ക്കുകയായിരുന്നു അതുകൊണ്ട് എന്താണ് […]

മുഖത്തിന്റെ ഒരു ഭാഗത്തിന്റെ ചലന ശേഷി നഷ്ടമായി; മിഥുന്‍ രമേശ് ആശുപത്രിയില്‍; എന്താണ് ‘ബെല്‍സ് പാള്‍സി’? പേടിക്കണോ ഈ രോഗത്തെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ…

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുയാണ് മിഥുൻ രമേഷ്. ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ ഇതിനിടയിൽ ചർച്ചാവിഷയമാകുന്നത് എന്താണ് ബെൽസ് പാൾസി എന്ന രോഗം എന്നാണ്. ‘ബെല്‍സ് പാള്‍സി’ എന്ന ഭീകരനെ മലയാളി അടുത്തറിഞ്ഞത് എപ്പോഴാണ്? എന്നാല്‍ ‘ബെല്‍സ് പാള്‍സി’ ഭയപ്പെടുന്നത് പോലെ ഗുരുതരമായ ഒരവസ്ഥയാണോ? അതോ പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന സാധാരണ രോഗമാണോ? ഈ രോഗാവസ്ഥയെ പറ്റി ചോദ്യങ്ങള്‍ […]

കൊല്ലം കരുനാഗപ്പള്ളിയില്‍ രണ്ടുവയസുകാരനെ മടിയിലിരുത്തി സാഹസിക ബസ് യാത്ര; ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

സ്വന്തം ലേഖിക കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൈനാകപ്പള്ളി സ്വദേശി അന്‍സലിനെതിരെയാണ് നടപടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലായതിനു പിന്നാലെ അന്‍സലിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍ടിഒ ആണ് പന്തളം റൂട്ടിലോടുന്ന ലീന ബസിന്റെ ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്. വര്‍ക് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ […]

അനധികൃത മീന്‍ കച്ചവടം പിടികൂടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കൈവെട്ടുമെന്ന് ഭീഷണി; സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്തിനെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക പത്തനംതിട്ട: അനധികൃത മീന്‍കച്ചവടം പിടികൂടിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കൈവെട്ടുമെന്ന ഭീഷണിയുമായി സി.ഐ.ടി.യു നേതാവ്. മത്സ്യ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീര്‍ അലങ്കാരത്ത് ആണ് പത്തനംതിട്ട നഗരസഭ ഓഫിസില്‍ എത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപുവിനെതിരേയാണ് നഗരസഭ ഓഫീസില്‍ എത്തി ഭീഷണി മുഴക്കിയത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടരുടെ കൈ വെട്ടുമെന്നായിരുന്നു ഭീഷണി. നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലിസ് കേസ് എടുത്തു.

കൊല്ലത്ത് ഓടുന്ന ബുള്ളറ്റിന് തീപിടിച്ചു; നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ തീപടർന്ന് പൂര്‍ണമായും കത്തിനശിച്ചു

സ്വന്തം ലേഖിക കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. പ്രാണരക്ഷാര്‍ഥം ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കത്തിനശിച്ചു. കൊല്ലം രണ്ടാംകുറ്റിയില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവ് ബുള്ളറ്റ് ഓടിച്ചുവരുന്നതിനിടയില്‍ വാഹനത്തില്‍നിന്ന് പുക വരുന്നത് കണ്ട് വഴിയോരത്ത് നിര്‍ത്തുകയും ഇറങ്ങി ഓടിമാറുകയുമായിരുന്നു. പെട്ടെന്ന് തീ ബുള്ളറ്റില്‍ പടരുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട് ബൈക്കുകളിലേക്കും തീപിടിക്കുകയും ചെയ്തു. കടപ്പാക്കടയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങള്‍ മുഴുവന്‍ തീപടര്‍ന്നുപിടിച്ചിരുന്നു. ഏറെനേരത്തെ […]

മുണ്ടക്കയത്ത് കാട്ടുതീയില്‍പ്പെട്ട മൂര്‍ഖന്‍ പാമ്പിന് രക്ഷകനായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍; അവശനിലയില്‍ പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ സുരക്ഷിതസ്ഥാനതെത്തിച്ചു തുറന്നുവിട്ടു

സ്വന്തം ലേഖിക മുണ്ടക്കയം: കാട്ടുതീയില്‍പ്പെട്ട മൂര്‍ഖന്‍ പാമ്പിന് രക്ഷകനായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍. പെരുവന്താനം പഞ്ചായത്തിലെ കുപ്പക്കയത്തെ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ വ്യാഴാഴ്ചയുണ്ടായ കാട്ടുതീ അണയ്ക്കുന്നതിനിടെയാണ് മൂര്‍ഖന്‍ പാമ്പിനെ അവശനിലയില്‍ കണ്ടെത്തിയത്. സിമന്‍റുകൊണ്ട് തീര്‍ത്ത വാട്ടര്‍ ടാങ്കില്‍ അകപ്പെട്ട് കിടന്ന പാമ്പിനെ കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സിലെ റസ്ക്യൂ ടീമില്‍ അംഗമായ മുണ്ടക്കയം പുത്തന്‍ചന്ത സ്വദേശി ഷാരോണ്‍ സുരക്ഷിതമായി പുറത്തെടുത്ത് കുടിക്കാന്‍ വെള്ളമടക്കം നല്‍കുകയായിരുന്നു. പിന്നീട് സുരക്ഷിതസ്ഥാനതെത്തിച്ചു തുറന്നുവിട്ടു. ഷാരോണ്‍ മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി വെള്ളം നല്‍കുന്ന ദൃശ്യങ്ങള്‍ സുഹൃത്തുക്കളാണ് പകര്‍ത്തിയത്. ഇത് പിന്നീട് വൈറലാവുകയായിരുന്നു. ഷാരോണ്‍ […]

“ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നടപടി, ബില്ലുകള്‍ പഠിക്കാന്‍ തനിക്കും സമയം വേണം”; മലയാള സര്‍വകലാശാല വിസി നിയമനം; സര്‍ക്കാറുമായി പോരിനുറിച്ച് ഗവര്‍ണര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍ക്കാറുമായി കൊമ്പുകോര്‍ക്കാനുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ”ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നടപടി, നിയമസഭ പാസ്സാക്കിയാല്‍ മാത്രം ബില്‍ നിയമമാകില്ല. ഒപ്പുവെക്കാത്ത ബില്ലുകളില്‍ വിശദീകരണം നല്കാന്‍ മന്ത്രിമാര് ആറ് മാസം സമയമെടുത്തു”. ബില്ലുകള്‍ പഠിക്കാന്‍ തനിക്കും സമയം വേണമെന്നും ഗവര്‍ണര്‍ വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറോട് പ്രതിനിധിയെ തേടിയ സര്‍ക്കാര്‍ നടപടിയുടെ നിയമസാധുത ആരിഫ് മുഹമ്മദ് ഖാന്‍ ചോദ്യം ചെയ്തു. ബില്ലുകള്‍ ഒപ്പുവെക്കാന്‍ വൈകുന്നതില്‍ സംസ്ഥാനം സുപ്രിം കോടതിയെ സമീപിക്കുമോയെന്ന് […]

യോ​ഗി ആദിത്യനാഥിന്റെ ഓഫീസിൽ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം; ഒരാൾ അറസ്റ്റിൽ; ടെൻ‍ഡറുകൾ പാസാക്കാൻ സഹായിക്കാമെന്നും ജോലി ശരിയാക്കി നൽകാമെന്നും വാ​ഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്

സ്വന്തം ലേഖകൻ ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ഓഫീസിലെ ഐഎഎസ് ഉദ്യോ​ഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. ആ​ഗ്ര സ്വദേശിയായ പങ്കജ് ​ഗുപ്തയാണ് പിടിയിലായത്. ടെൻ‍ഡറുകൾ പാസാക്കാൻ സഹായിക്കാമെന്നും ജോലി ശരിയാക്കി നൽകാമെന്നും വാ​ഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ടെൻ‍ഡർ ശരിയാക്കാമെന്ന് പറഞ്ഞ് പങ്കജ് തന്നിൽ നിന്ന് 14 ലക്ഷം തട്ടിയെന്നു കാട്ടി നേഹ ബല്യാൻ എന്ന യുവതി നൽകിയ പരാതിയിലാണ് പങ്കജിനെ അറസ്റ്റ് ചെയ്തത്. താജ്​ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ടെൻഡർ ശരിയാക്കാൻ പങ്കജ് തന്നിൽ […]

ഏറ്റുമാനൂരിൽ ഡോ വി. പി..ഗംഗാധരന്‍ നയിക്കുന്ന ക്യാന്‍സര്‍ബോധവത്കരണ സെമിനാര്‍ മാര്‍ച്ച് 5-ന്

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: ലൈസന്‍സ്ഡ് എഞ്ചീനിയേഴ്‌സ് ആന്‍ഡ സൂപ്പർ വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്)കോട്ടയംജില്ലാകമ്മറ്റി തുടര്‍വിദ്യാഭ്യാസ ,ക്ഷേമനിധി കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി.ഗംഗാധരന്‍ നയിക്കുന്ന ക്യാന്‍സര്‍ബോധവത്കരണ ആരോഗ്യസെമിനാര്‍ മാര്‍ച്ച് അഞ്ചിന് ഏറ്റൂമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം നാല് മണിയ്ക്ക് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിക്കും. നഗരസഭാചെയര്‍ പേഴ്‌സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അംഗങ്ങള്‍ക്കും കുടുംബാഗങ്ങള്‍ക്കും പൊതുസമൂഹത്തില്‍ നിന്നുള്ളവര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. പത്രസമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍,സെക്രട്ടറി കെ.കെ.അനില്‍കുമാര്‍,സ്റ്റേറ്റ് വെല്‍ഫെയര്‍ സ്റ്റ്യാറ്റുട്ടറി ബോര്‍ഡ് അംഗം കെ.എന്‍. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.