play-sharp-fill

അവാക്കാഡോയും വാഴപ്പഴവും ഉണ്ടോ….? തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ ഈ രണ്ട് ചേരുവകള്‍ മാത്രം മതി

സ്വന്തം ലേഖിക കോട്ടയം: അവാക്കാഡോ, വാഴപ്പഴം എന്നിവയാണ് ഈ പാക്കിന് പ്രധാനമായി വേണ്ടത്. അവാക്കാഡോ ഓയിലില്‍ കാണപ്പെടുന്ന ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍, ലെസിത്തിന്‍, ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എ, ഡി, ഇ എന്നിവ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സംരക്ഷിക്കാനും കൊളാജനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ചര്‍മ്മത്തിന് ജലാംശം നല്‍കാനും ചര്‍മ്മം കൂടുതല്‍ സോഫ്റ്റാകാനും വാഴപ്പഴം ഗുണം ചെയ്യും. മുഖത്തെ അമിതമായ സെബം ഒഴിവാക്കാനും വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇനി എങ്ങനെയാണ് ഈ പാക്ക് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ… ആദ്യം അവാക്കാഡോ ‌ക്രീം പരുവത്തിലാക്കി എടുക്കുക. ശേഷം […]

ആറ്റുകാല്‍ മഹോത്സവം; പൊങ്കാലയിടുന്നവര്‍ വൈദ്യുത പോസ്റ്റുകളില്‍ നിന്ന് അകലം പാലിക്കണം; ലൈറ്റുകള്‍ ദീപാലങ്കാരങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൈയെത്താത്ത ഉയരത്തിൽ സ്ഥാപിക്കണം; സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കെഎസ്‌ഇബി

സ്വന്തം ലേഖിക തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി എത്തുന്നവര്‍ക്കായി സുരക്ഷാ നിര്‍ദേശം പുറപ്പെടുവിച്ച്‌ കെഎസ്‌ഇബി. ട്രാന്‍സ്ഫോമറുകളില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ച്‌ മാത്രമേ പൊങ്കാലയിടാവു എന്ന് കെഎസ്‌ഇബി അറിയിച്ചു. ട്രാന്‍സ്ഫോമറുകളുടെ ചുറ്റുവേലിയില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്നും അവിടെ വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുതെന്നും അറിയിപ്പിലുണ്ട്. ട്രാന്‍സ്ഫോമറുകള്‍ എന്ന പോലെ വൈദ്യുതി പോസ്റ്റുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വൈദ്യുതി പോസ്റ്റുകളുടെ ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍ ശ്രദ്ധിക്കുക. ട്രാന്‍സ്ഫോമറുകളുടെയും വൈദ്യുത പോസ്റ്റുകളുടെയും ചുവട്ടില്‍ ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നതും ഒഴിവാക്കണം. ലൈറ്റുകള്‍ ദീപാലങ്കാരങ്ങള്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കൈയെത്താത്ത ഉയരത്തിലായിരിക്കണം സംഘാടകര്‍ […]

നാളെ പകല്‍ സമയം വീടുകളില്‍ തന്നെ കഴിയണം; കടകള്‍ അടച്ചിടണം; സമീപത്തായി ഓക്‌സിജന്‍ കിയോസ്‌ക് സജ്ജീകരിക്കാൻ നിര്‍ദേശം നൽകി; ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കളക്ടര്‍

സ്വന്തം ലേഖിക കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ ആളിക്കത്തുന്നത് നിയന്ത്രണവിധേയമായിട്ടുണ്ടെന്നും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജ്. ഹെലികോപ്‌ടര്‍ സംവിധാനം ഉപകാരപ്രദമാകുന്നില്ല. അതിനാല്‍ അഗ്നിരക്ഷാസേന തന്നെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും കളക്ടര്‍ അറിയിച്ചു. നിലവില്‍ 20 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകളാണ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേ രണ്ട് ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍കൂടി സ്ഥലത്തെത്തും. പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാന്‍ ശ്രമിക്കും. ഇതിനായി ശക്തിയുള്ള മോട്ടോറുകള്‍ ആവശ്യമാണ്. ഇത് ആലപ്പുഴയില്‍ നിന്ന് എത്തിക്കും. […]

എലിക്കുളത്തെ സംഘർഷം; യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് പൂവരണി സ്വദേശി

സ്വന്തം ലേഖിക കോട്ടയം: എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം ഭാഗത്ത് നടുക്കുഴിയിൽ വീട്ടിൽ റെജി മകൻ അഭിജിത്ത് (23) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കുരുവിക്കൂട് ഭാഗത്ത് വച്ച് കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ കമ്പിവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളായ ചന്തു സാബു, നെബു ലോറൻസ്, അഖിൽ കെ.സുധാകരൻ, ആകാശ് രാജു, അവിനാശ് രാജു, സീജൻ കെ.പി, ബിനു.ജി, റെജി എൻ.ആർ […]

കോട്ടയം നഗരസഭയിൽ സ്പെഷ്യൽ കൗൺസിൽ വിളിച്ചതിനു ശേഷം ചെയർപഴ്സണും വൈസ് ചെയർമാനും മുങ്ങി; ചെയർപേഴ്സൺ മുങ്ങിയത് കൗൺസിൽ സെക്ഷൻ ക്ലർക്കായ വനിതയേയും കൊണ്ടെന്ന് പ്രതിപക്ഷം

സ്വന്തം ലേഖിക കോട്ടയം: സ്പെഷ്യൽ കൗൺസിൽ വിളിച്ചതിനു ശേഷം കോട്ടയം നഗരസഭാ ചെയർപഴ്സൺ ബിൻസി സെബാസ്റ്റ്യനും വൈസ് ചെയർമാനും മുങ്ങി. ചെയർപേഴ്സൺ മുങ്ങിയത് കൗൺസിൽ സെക്ഷൻ ക്ലർക്കായ വനിതയേയും കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപണമുയർത്തി. കോട്ടയം തിരുനക്കരയിലെ പൊളിഞ്ഞു വീഴാറായ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ഷൂട്ടിങ്ങ് നടത്താൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് കൗൺസിൽ യോഗം വിളിച്ചത്. എന്നാൽ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ചെയർപേഴ്സന്റെ അസാന്നിധ്യത്തിൽ കൗൺസിൽ അധ്യക്ഷത വഹിക്കേണ്ട വൈസ് ചെയർമനും ഒഴിഞ്ഞ് മാറുകയും ഇരുവരുടേയും അസാന്നിദ്ധ്യത്തിൽ ചുമതല വഹിക്കേണ്ട സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർക്കാകട്ടെ […]

വൈക്കത്ത് മധ്യവയസ്കനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം; വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ; രണ്ട് യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: വൈക്കത്ത് യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ വീട്ടിൽ വിജയന്റെ ഭാര്യ ഷീബ എന്ന് വിളിക്കുന്ന രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ രഞ്ജിനി (37),കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ പുഷ്ക്കരൻ മകൻ ധൻസ് (39) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. രതിമോൾ […]

പ്രതിദിനം വർദ്ധിക്കുന്ന പാചകവാതക വില സാധാരണക്കാരെ കൊള്ളയടിക്കുന്നു; കോൺഗ്രസ്(എസ്) ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് ഔസേപ്പച്ചൻ തകടിയേൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: പ്രതിദിനം വർദ്ധിക്കുന്ന പാചകവാതകവില സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഔസേപ്പച്ചൻ തകടിയേൽ പറഞ്ഞു. സമസ്ത മേഖലകളിലും വിലക്കയറ്റം അതിരൂക്ഷമായിരിക്കുകയാണ്. വില നിയന്ത്രിക്കാൻ ഇടപെടേണ്ട കേന്ദ്രസർക്കാർ പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും അടക്കം വിലവർദ്ധനവ് നോക്കി നിൽക്കുകയാണ്. സാധാരണക്കാർക്ക് ജീവിക്കാനാവാത്ത ദുരിത പൂർണമായ സാഹചര്യമാണ് കേന്ദ്രസർക്കാർ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാചക വാതക വില വർദ്ധനവിനെതിരെ കോൺഗ്രസ്(എസ്) ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫിസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എസ് നിയോജക മണ്ഡലം […]

ജലദോഷപ്പനി വന്നാല്‍ ഉടനെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരാണോ നിങ്ങള്‍.? പടര്‍ന്നുപിടിക്കുന്നത് H3N2; അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഐഎംഎ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ചെറുതായി ഒരു ജലദോഷപ്പനി വന്നാല്‍പ്പോലും ഉടനെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരാണ് നമ്മള്‍. ജലദോഷത്തിനും ചുമക്കുമൊപ്പം രോഗികള്‍ക്ക് ഓക്കാനം, ഛര്‍ദി, പനി, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്. എന്നാല്‍ കാലാവസ്ഥയ്ക്ക് അനുസൃതമായി ഉണ്ടാകുന്ന ജലദോഷത്തിനും ചുമക്കും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി വിട്ടുമാറാത്ത ചുമയും പനിയും രാജ്യത്ത് പലയിടത്തും ആളുകളെ ബാധിക്കുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്‌3എന്‍2 ആണ് ഇതിന് കാരണമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ […]

ഏഷ്യാനെറ്റ് കൊച്ചി ഓഫിസിലെ എസ്.എഫ്.ഐ അതിക്രമം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ച പ്രകടനവും യോഗവും സംഘടിപ്പിച്ചു

സ്വന്തം ലേഖിക കോട്ടയം: ഏഷ്യാനെറ്റ് ന്യൂസിൻ്റെ പാലാരിവട്ടത്തെ റീജ്യനല്‍ ഓഫിസില്‍ വെള്ളിയാഴ്ച വൈകീട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ഷേധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പ്രതിക്ഷേധയോഗത്തില്‍ ജില്ലാ പ്രസിഡൻ്റ് ജോസഫ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാലു മാത്യു, സിബി ജോണ്‍ തൂവല്‍, ബോബി മാത്യു, ഷീബ […]

ഇന്നത്തെ(04/03/2023) കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ(04/03/2023) കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.80,00,000/- [80 Lakhs] KR 683576 (THIRUVANANTHAPURAM) Consolation Prize Rs.8,000/- KN 683576 KO 683576 KP 683576 KS 683576 KT 683576 KU 683576 KV 683576 KW 683576 KX 683576 KY 683576 KZ 683576 2nd Prize Rs.5,00,000/- [5 Lakhs] KN 251448 (ALAPPUZHA) 3rd Prize Rs.100,000/- [1 Lakh] KN 660616 KO 530678 KP 813022 KR 158622 […]