play-sharp-fill

‘എന്റെ ഒരു സിനിമ പോലും ഭർത്താവ് കണ്ടിട്ടില്ലായിരുന്നു; മാട്രിമോണിയിൽ നിന്നാണ് പ്രപ്പോസൽ വരുന്നത്, നടിയാണെന്ന് ഭർത്താവിന് അറിയില്ലായിരുന്നു’ : രാധിക

സ്വന്തം ലേഖകൻ ഒരിടവേളയ്ക്കുശേഷം ശ്രദ്ധേയമായ വേഷത്തിൽ പ്രേക്ഷകരുടെ കൈയടി നേടിയിരിക്കുകയാണ് നടി രാധിക. ഇപ്പോൾ ആയിഷ എന്ന ചിത്രത്തിൽ മഞ്ജുവാര്യർക്കൊപ്പമാണ് രാധിക അഭിനയിച്ച് ശ്രദ്ധനേടിയത്. മറ്റു പല നടിമാരെയും പോലെ വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു രാധിക. ബാലതാരമായി സിനിമയിൽ എത്തി 25 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ക്ലാസ്സ്മേറ്റ്സിലെ റസിയ എന്ന വേഷത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ നടിയാണ് രാധിക. ഇപ്പോഴിതാ, വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരം. ഭര്‍ത്താവ് അഭില്‍ കൃഷ്ണൻ വിവാഹത്തിന് മുമ്പ് തന്‍റെ സിനിമകളൊന്നും കണ്ടിട്ടില്ലെന്നും ഒരു നടിയാണെന്ന് പോലും […]

പെൺകുട്ടികളായതു കൊണ്ട് മക്കൾ നേരിടുന്നത് കടുത്ത വിവേചനം..!നീതിക്കുവേണ്ടി ഭരണഘടനയിൽ അഭയം പ്രാപിക്കുന്നു; അനന്തര സ്വത്ത്‌ പെണ്മക്കൾക്ക് ലഭിക്കാൻ രണ്ടാമതും വിവാഹത്തിനൊരുങ്ങി ഷുക്കൂർ വക്കീൽ..! വിവാഹം മാർച്ച്‌ എട്ടിന് ; സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

സ്വന്തം ലേഖകൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹത്തിനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ . ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹംകഴിക്കുന്നത്.വനിതാ ദിനമായ മാർച്ച് എട്ടിന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാറുടെ മുമ്പാകെ രാവിലെ 10 മണിക്ക് സ്പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതരാകുന്നുവെന്ന് ഷുക്കൂർ വക്കീൽ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂർ. ഇന്ത്യയിലെ മുസ്ലിമിന്റെ […]

സ്കൂളുകൾക്ക് ഇന്ന് അവധി; ബ്രഹ്മപുരം തീപിടിത്തത്തോടനുബന്ധിച്ച് കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴു വരെയുള്ള സ്കൂളുകൾക്ക് ഇന്ന് അവധി; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കാണ് അവധി. തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോര്‍പ്പറേഷനിലെയും സ്‌കൂളുകള്‍ക്കും അവധിയായിരിക്കും. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി. എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ്അറിയിച്ചു. ”ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, […]

ബലം പ്രയോഗിച്ച് ചുംബിച്ച ദൃശ്യം മൊബൈലിൽ പകർത്തി; ചിത്രങ്ങള്‍കാട്ടി വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി സഹപാഠി ബലാത്സംഗത്തിന് ഇരയാക്കി; കുസാറ്റിൽ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പരാതിയുമായി പെൺകുട്ടി

സ്വന്തം ലേഖകൻ കൊച്ചി: കുസാറ്റില്‍ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കിയ സഹപാഠിക്ക് എതിരെ കേസ് .ബലം പ്രയോഗിച്ച് ചുംബിച്ചശേഷം ഈ ചിത്രങ്ങള്‍കാട്ടി വിദ്യാര്‍ഥിനിയെ സഹപാഠി ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആലപ്പുഴ സ്വദേശിയായ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനായിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു. ഇയാളുടെ മൊബൈല്‍ സ്വിച്ച് ഓഫാണെന്നാണ് പൊലീസ് പറയുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സെന്‍ട്രല്‍ പൊലീസിന് […]

പഴം തൊണ്ടയിൽ കുടുങ്ങി; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കൊച്ചി: പഴം തൊണ്ടയിൽ കുടുങ്ങി മൂന്നര വയസ്സുകാരന് ദാരുണാന്ത്യം. മുളന്തുരുത്തി വടക്കേക്കരയിൽ വീട്ടിൽ അജോയുടെയും നിമിതയുടെയും മകൻ നിമജ് കൃഷ്ണയാണ് മരിച്ചത്. ചേട്ടൻ നീരജ് പഴം കഴിക്കുന്നത് കണ്ട് നിമജ് കഴിക്കാൻ ശ്രമിച്ചപ്പോഴാണ് പഴം തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. ഉടൻ തന്നെ കുഞ്ഞിനെ മുളന്തുരുത്തി ആശുപത്രിയിലും അവിടെ നിന്ന് തൃപ്പൂണിത്തുറ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അമ്മ നിമിതയുടെ നടക്കാവിൽ ഉള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പിറവം പള്ളിയിൽ നടക്കും.

സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുമായി ത്രികോണപ്രണയം; നടുറോഡിൽ കൂട്ടുകാർ തമ്മില്‍ തല്ല്; പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു; സംഘർഷാവസ്ഥ നീണ്ടതോടെ പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : വനിതാ സുഹൃത്തിനെ ചൊല്ലി നടുറോഡിൽ കൂട്ടുകാർ തമ്മില്‍ തല്ല്. പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു. മടുവൂർ പാറയിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന തല്ല് ഉണ്ടായത് . ബാലരാമപുരം സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ സോഷ്യൽ മീഡിയ വഴി കോട്ടയം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി. ഒരു സുഹൃത്ത് പെൺകുട്ടിയുമായി ബൈക്കിൽ മുടവൂർപാറ ജംഗ്ഷനിൽ എത്തി. ഇത് മറ്റേ സുഹൃത്ത് കാണുകയും പരസ്പരം വാക്കേറ്റത്തിലാവുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും മർദ്ദിച്ചു. ബൈക്ക് തകർത്തു. സംഘർഷാവസ്ഥ […]

കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തൽ; കാഞ്ഞിരപ്പള്ളി മോട്ടോർ വാഹന വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്കും സസ്പെൻഷൻ

സ്വന്തം ലേഖകൻ കോട്ടയം:കൈക്കൂലി വാങ്ങിയ കാഞ്ഞിരപ്പള്ളിയിലെ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള 4 പേരെയാണ് സസ്പെൻഡ് ചെയ്തത്. ആർ.ടി ഓഫീസ് ഏജൻറുമാർ മുഖേന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ 2021 സെപ്റ്റംബർ 14ന് വിജിലൻസ് പൊൻകുന്നം ആർ.ടി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എംവിഐ എസ് അരവിന്ദ്, എഎംവിഐ പി.എസ് ശ്രീജിത്ത് എന്നിവരെ പിടികൂടിയത്. ഇതുകൂടാതെ ഓഫീസിൽ നടത്തിയ പരിശോധനയിൽ […]

സൈക്കിളില്‍നിന്ന് വീണ് തോളെല്ലിന് പരിക്കേറ്റ കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കൈക്കൂലി നൽകാത്തതിനാൽ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പന്ത്രണ്ട് വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിനാല്‍ പന്ത്രണ്ട് വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. സൈക്കിളില്‍നിന്ന് വീണ് തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് കുട്ടിയുമായി കടവൂര്‍ സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. എക്‌സ് റേയുമായി അത്യാഹിതവിഭാഗത്തിലുള്ള ഡോക്ടറുടെ അടുത്ത് കൊണ്ടുകൊടുത്തു. അപ്പോള്‍ അയ്യായിരം രൂപ വേണമെന്ന് കൈയാംഗ്യത്തിലൂടെ അദ്ദേഹം കാണിച്ചതായി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും പൈസയുണ്ടെങ്കില്‍ ഇവിടെ വരേണ്ടതില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കോട്ടയത്തിനോ കൊണ്ടുപൊയ്‌ക്കോളൂ ഇവിടെ വേറെ മരുന്നില്ല എന്ന് പറഞ്ഞു. കുട്ടിക്ക് പ്രഥമശുശ്രൂഷ പോലും നല്‍കാന്‍ […]

വീടിനു മുന്നില്‍ രക്തക്കറ; 100 മീറ്റര്‍ ഇപ്പുറം റോഡ് അരികിലെ മറ്റൊരു വീടിനു മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ച് പോസ്റ്ററുകള്‍ കൊണ്ടു മൂടിയ നിലയിൽ ഷൈജുവിന്റെ മൃതദേഹം; കോട്ടയം തിരുവഞ്ചൂരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതം; യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വാക്ക് തർക്കത്തിനിടെ യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവഞ്ചൂർ പോളചിറ ലക്ഷം വീട് കോളനിയിൽ നടന്ന കൊലപാതകത്തിൽ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വന്നല്ലൂർകര കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. ഷൈജുവിന്‍റെ ശരീരത്തിൽ പല ഭാഗത്തും മുറിവുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയർക്കുന്നം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ലാലുവിന്റെ വീടിനു മുന്നില്‍ രക്തക്കറ കണ്ടെത്തി. […]

ഐപ്സോ ദേശീയ സമ്മേളനം ചണ്ഡിഗഡിൽ സമാപിച്ചു; 137 അംഗ ദേശീയ കൗൺസിലിനേയും 86 അംഗ എക്സിക്യൂട്ടിവിനേയും തിരഞ്ഞെടുത്തു

സ്വന്തം ലേഖിക ചണ്ഡീഗഡ്: ചണ്ഡീഗഡിൽ നടന്നുവന്ന ഐപ്സോ ദേശീയ സമ്മേളനം 137 അംഗ ദേശീയ കൗൺസിലിനേയും 86 അംഗ എക്സിക്യൂട്ടിവിനേയും തിരഞ്ഞെടുത്തു. ദേശീയ ജനറൽ സെക്രട്ടറിമാരായി ആർ. അരുൺകുമാർ, ഹർച്ചന്ദ് സിഗ് ബട്ട് എന്നിവരെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നും ദേശീയ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി പി.സന്തോഷ്കുമാർ എം.പി ദേശീയ സെക്രട്ടറിയായി അഡ്വ.വി.ബി ബിനു വൈസ് പ്രസിഡൻറ് ആയി അഡ്വ.കെ അനിൽകുമാർ എന്നിവരെ തിരഞ്ഞെടുത്തു. ദേശീയ എക്സിക്യൂട്ടിവിലേക്ക്‌ കേരളത്തിൽ നിന്നും സി.പി നാരായണൻ, ഡോ.പി.കെ ജനാർദ്ദനകുറുപ്പ്, ഇ. വേലായുധൻ, അഡ്വ.എം.എ ഫ്രാൻസിസ്, വി.പി രാധാകൃഷ്‌ണൻ നായർ, […]