കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിലുള്ള വിരോധം; ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിടനാട് കൊണ്ടൂർ ഭാഗത്ത് കടമാൻകുളത്തിൽ വീട്ടിൽ രാജു മകൻ വിഷ്ണു ആർ (30), ഈരാറ്റുപേട്ട കടുവമൂഴി ഇടത്തും പറമ്പിൽ വീട്ടിൽ അഷറഫ് മകൻ നാദിർഷാ (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന് സമീപം വച്ച് ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ വിഷ്ണുവിന്റെ കയ്യിൽ നിന്നും യുവാവ് […]

കെട്ടിടാവശിഷ്ടം തള്ളിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ അയൽവാസിയുടെ വിരല്‍ അറ്റ് പോയി; പൊൻകുന്നം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക പാലാ: പൊൻകുന്നത്ത് കെട്ടിടാവശിഷ്ടം ഇട്ടതിനെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് പുത്തൻ തറയിൽ വീട്ടിൽ രാജന്‍ എസ് (61) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അയൽവാസിയുടെ വീട് പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ ഇയാളുടെ വീടിനോട് ചേർന്ന് നിക്ഷേപിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്നുള്ള സംഘർഷത്തിൽ അയൽവാസിയുടെ വിരല്‍ അറ്റ്പോവുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രാജനെ പിടികൂടുകയുമായിരുന്നു. […]

അന്താരാഷ്ട്രാ വനിതാ ദിനാഘോഷം; കോട്ടയം ജില്ലാ ജനറൽ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗവും പോപ്പുലർ ഓട്ടോ മൊബൈൽസ് ആൻഡ് സർവ്വീസസും ചേർന്ന് രോഗികൾക്കും ബന്ധുക്കൾക്കുമായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജനറൽ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗവും പോപ്പുലർ ഓട്ടോ മൊബൈൽസ് ആൻഡ് സർവ്വീസസും ചേർന്ന് അന്താരാഷ്ട്രാ വനിതാ ദിനാഘോഷവും പാലിയേറ്റീവ് കെയർ രോഗികൾക്കും ബന്ധുക്കൾക്കുമായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കോട്ടയം കൺസ്യൂമർ കോർട്ട് ജഡ്ജി ആർ ബിന്ദു കേക്ക് മുറിച്ച് യോഗം ഉദ്ഘാടനം ചെയ്തു. രോഗികൾ പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കുവെച്ചും പരിപാടിയിൽ പങ്കുചേർന്നു. പോപ്പുലർ വെഹിക്കിൾസ് നൽകിയ സമ്മാനങ്ങൾ രോഗികൾക്ക് വിതരണം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി, കോട്ടയം ജില്ലാ പാലിയേറ്റീവ് കെയർ […]

അന്താരാഷ്ട്ര വനിതാ ദിനം; കേരള എൻജിഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും വനിതാ സമ്മേളനവും നടത്തി

സ്വന്തം ലേഖിക കോട്ടയം: വനിതാ ദിനത്തിന്റെ ഭാഗമായി കേരള എൻജിഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം സംഘടിപ്പിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണവും സമത്വവും എന്ന വിഷയത്തെ ആസ്പദമാക്കി കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സൂ ആൻ സഖറിയ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ഫോറം കൺവീനർ വിജി. എം.എൻ അദ്ധ്യക്ഷത്ത വഹിച്ച സമ്മേളനത്തിൽ ജില്ലാ വനിതാ ഫോറം കൺവീനർ […]

വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു; വനിതാ ദിനത്തിൽ വേറിട്ട ആശയവുമായി നാട്ടകം ഗവണ്മെന്റ് കോളേജിലെ പ്രിയദർശിനി യൂണിറ്റ്

സ്വന്തം ലേഖിക നാട്ടകം: വനിതാ ദിനത്തോട് അനുബന്ധിച്ചു വേറിട്ട പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി നാട്ടകം ഗവണ്മെന്റ് കോളേജിലെ പ്രിയദർശിനി യൂണിറ്റ്. വനിത ദിനത്തിന്റെ ഭാഗമായി കോളേജിലെ വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ഇവർ മുന്നോട്ട് വെച്ചത്. ചൊവ്വാഴ്ച കോളേജിൽ വെച്ച് വിദ്യാർത്ഥിനികൾക്ക് പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതി കോര ബോധവൽകരണ ക്ലാസും നൽകി. കെ എസ് യു വിന്റെയും പ്രിയദർശിനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. കോളേജ് മേലധികാരികൾ ഓഡിറ്റോറിയമോ ക്ലാസ്സ്‌ റൂമോ അനുവദിക്കാത്തതിനാൽ മുന്നിലെ […]

അന്താരാഷ്ട്ര വനിതാദിനം; ഓക്സിജൻ വനിതാ ജീവനക്കാരെ ആദരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഓക്സിജന്റെ ദി ഡിജിറ്റൽ എക്സ്പേർട്ട് വനിതാജീവനക്കാരെ ആദരിച്ചു. ആദരവിനൊപ്പം സമ്മാനങ്ങളും നൽകി. ഓക്സിജൻ സിഇഒ ഷിജോ കെ തോമസിന്റെ നേതൃത്വത്തിൽ നാഗമ്പടം ഷോറൂമിലായിരുന്നു ആദരിക്കൽ നടന്നത്. വനിതകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യുന്നതിനും മികച്ച ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുമുള്ള സാഹചര്യമാണ് ഓക്സിജൻ ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്.

ലോണെടുത്ത് വച്ച വീട് നിങ്ങള്‍ കോടികളുടെ വീടാക്കി ; ഭര്‍ത്താവുമായി പിരിഞ്ഞെന്ന് പറഞ്ഞു ; കേരളം നേരിടുന്ന ആഭ്യന്തരപ്രശ്നമാണോ ഞങ്ങളുടെ ദാമ്പത്യം? ; മഞ്ജു സുനിച്ചന്‍

സ്വന്തം ലേഖകൻ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാര്‍ത്തകളില്‍ രൂക്ഷ പ്രതികരണവുമായി നടി മഞ്ജു പത്രോസ്. മഞ്ജുവിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ ഭർത്താവ് സുനിച്ചൻ എത്താത്തതിനെ തുടർന്ന് ഇവര്‍ വിവാഹമോചിതരായെന്ന തരത്തിൽ യൂട്യൂബ് ചാനലുകളിൽ വാർത്ത വന്നിരുന്നു. ലോണെടുത്ത് താന്‍ ഒരു വീട് വച്ചപ്പോള്‍ അത് കോടികളുടെ വീടാണെന്നും ഗൃഹപ്രവേശത്തിന് ഭര്‍ത്താവിനെ കാണാതിരുന്നപ്പോള്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും പ്രചരണം നടന്നുവെന്ന് മഞ്ജു പറയുന്നു. മഞ്ജു സുനിച്ചന്‍റെ ഫേസ്ബുക്ക് കുറിപ്പ്, നമസ്കാരം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു വലിയ സ്വപ്നത്തിന്റെ പിന്നാലെ ആയിരുന്നു ഞാന്‍.. അതിനുവേണ്ടി […]

വനിതാദിനത്തിലും സ്ത്രീകളെ വലച്ച് വേണാട്; യാതൊരു മുന്നറിയിപ്പും കൂടാതെ ലേഡീസ് കോച്ച് മാറ്റി; അറ്റകുറ്റപണികൾക്കായി നീക്കിയതെന്ന് വിശദീകരണം; അസംതൃപ്തരായി സ്ത്രീ യാത്രികർ

സ്വന്തം ലേഖകൻ തിരുവനന്തപുരം:വനിതാദിനത്തിലും സ്ത്രീകളെ വലച്ച് വേണാട് എക്സ്പ്രസ്.രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16302 വേണാട് എക്സ്പ്രസ്സിന്റെ പിറകിലെ ലേഡീസ് കോച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ മാറ്റിയതാണ് സ്ത്രീകളെ ദുരിതത്തിലാക്കിയത്. അറ്റകുറ്റപണികൾക്കായി നീക്കം ചെയ്തതാണെന്നായിരുന്നു ഗാർഡിന്റെ വിശദീകരണം.എന്നാൽ അറ്റകുറ്റപണികൾക്ക് ശേഷം വേണാടിന്റെ മുൻപിലേക്ക് ലേഡീസ് കോച്ച് മാറ്റുകയായിരുന്നു എന്നാണ് യാത്രക്കാരായ സ്ത്രീകൾ പറയുന്നത്. രാവിലെ എറണാകുളം ജംഗ്ഷൻ വരെ ലേഡീസ് കമ്പാർട്ട് മെന്റ് മുന്നിലും എഞ്ചിൻ മാറിയ ശേഷം പിന്നിലുമായാണ് ഷൊർണൂരിലേയ്ക്ക് പുറപ്പെടുന്നത്. വൈകുന്നേരം എറണാകുളം ജംഗ്ഷൻ മുതൽ തിരുവനന്തപുരത്തേയ്ക്ക് വീണ്ടും […]

കായിക പഠന സിലബസ് തയ്യാറാക്കലും, പരീക്ഷ നടത്തിപ്പും; കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം; എതിര്‍പ്പ് ഉന്നയിച്ച് വിദ്യാഭ്യാസമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക പഠനത്തിന്‍റെ സിലബസ് തയ്യാറാക്കലും പരീക്ഷ നടത്തിപ്പിലുമാണ് തര്‍ക്കം. കായിക വകുപ്പ് തയ്യാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങളില്‍ മന്ത്രിസഭാ യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി എതിര്‍പ്പ് ഉന്നയിച്ചു. പരീക്ഷാ നടത്തിപ്പ് പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ ഉത്തരവാദിത്വമാണെന്നും അതെങ്ങിനെ കായിക വകുപ്പ് നടത്തുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യം. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നയം അംഗീകരിക്കല്‍ ഒടുവില്‍ മാറ്റിവെച്ചു. എല്ലാവര്‍ക്കും കായികവിദ്യാഭ്യാസം എന്ന നിലക്ക് കായിക പഠനം നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിച്ചത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയം; തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ; വൈക്കം വിശ്വൻ

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ തന്റെ മരുമകന് കരാർ കിട്ടിയതിൽ ദുരൂഹതയുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെയെന്ന് സിപിഐഎം നേതാവ് വൈക്കം വിശ്വൻ. തന്റെ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയ അനുഭവം ഇല്ല. ഇപ്പോൾ എന്തിനാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു മുൻ മേയർ തന്നെ വെല്ലുവിളിക്കുന്നത് കണ്ടിരുന്നു. ടോണി ചമ്മണിക്കെതിരെ മനഷ്ട്ട കേസിന് വക്കീൽ നോട്ടീസ് അയക്കാനാണ് തീരുമാനം. ഇവർ മാത്രമല്ലല്ലോ അവിടെയുള്ള കമ്പനി. മുഖ്യമന്ത്രിയുമായി തനിക്ക് നല്ല സൗഹൃദം എന്നും വാർത്തകൾ […]