കോഴിക്കോട് മേപ്പയ്യൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം;  പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് മേപ്പയ്യൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോഴിക്കോട്: മേപ്പയ്യൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണയാണ് (17) മരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.