അന്താരാഷ്ട്രാ വനിതാ ദിനാഘോഷം; കോട്ടയം ജില്ലാ ജനറൽ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗവും പോപ്പുലർ ഓട്ടോ മൊബൈൽസ് ആൻഡ് സർവ്വീസസും ചേർന്ന് രോഗികൾക്കും ബന്ധുക്കൾക്കുമായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു

അന്താരാഷ്ട്രാ വനിതാ ദിനാഘോഷം; കോട്ടയം ജില്ലാ ജനറൽ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗവും പോപ്പുലർ ഓട്ടോ മൊബൈൽസ് ആൻഡ് സർവ്വീസസും ചേർന്ന് രോഗികൾക്കും ബന്ധുക്കൾക്കുമായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജനറൽ ആശുപത്രി പാലിയേറ്റീവ് പരിചരണ വിഭാഗവും പോപ്പുലർ ഓട്ടോ മൊബൈൽസ് ആൻഡ് സർവ്വീസസും ചേർന്ന് അന്താരാഷ്ട്രാ വനിതാ ദിനാഘോഷവും പാലിയേറ്റീവ് കെയർ രോഗികൾക്കും ബന്ധുക്കൾക്കുമായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു.

കോട്ടയം കൺസ്യൂമർ കോർട്ട് ജഡ്ജി ആർ ബിന്ദു കേക്ക് മുറിച്ച് യോഗം ഉദ്ഘാടനം ചെയ്തു. രോഗികൾ പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കുവെച്ചും പരിപാടിയിൽ പങ്കുചേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോപ്പുലർ വെഹിക്കിൾസ് നൽകിയ സമ്മാനങ്ങൾ രോഗികൾക്ക് വിതരണം ചെയ്തു.ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി, കോട്ടയം ജില്ലാ പാലിയേറ്റീവ് കെയർ ഓഫീസർ ഡോ. ആശ പി നായർ, ഡോ. സാറാമ്മ വർഗീസ്, പോപ്പുലർ വെഹിക്കിൾസ് മാനേജർ ദീപ എസ് നായർ, ബിബിൻ കെ എബ്രഹാം, പാലിയേറ്റീവ് കെയർ ജില്ലാ കോ ഓർഡിനേറ്റർ അജിൻ ലാൽ ജോസഫ്, പാലിയേറ്റീവ് കെയറിലെ 35 രോഗികളും ബന്ധുകളും മറ്റു ആശുപത്രി ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
ഉച്ച ഭക്ഷണത്തിന് ശേഷമാണ് പരിപാടി അവസാനിച്ചത്.